IPL 2021: വിശ്വാസം തെറ്റിച്ചില്ല, ഇത്തവണയും ടീമുകളുടെ നട്ടെല്ല്, താരങ്ങളുടെ പട്ടിക നോക്കാം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പല ടീമുകള്‍ക്കും കന്നിക്കിരീട മോഹം സമ്മാനിച്ചാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പാതി വഴിയില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കേണ്ടതായി വന്നു. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ ഡല്‍ഹി,സിഎസ്‌കെ,ആര്‍സിബി,മുംബൈ ടീമുകള്‍ ആദ്യ നാലില്‍ത്തന്നെ ഇടം പിടിച്ചിരുന്നു. ഇത്തവണയും പതിവ് താരങ്ങള്‍ത്തന്നെയാണ് ഓരോ ടീമിന്റെയും നട്ടെല്ലായി മാറി കൂടുതല്‍ റണ്‍സ് നേടിയത്. ഇത്തവണ ടൂര്‍ണമെന്റ് നിര്‍ത്തിയതുവരെയുള്ള കണക്ക് പ്രകാരം ടീമുകള്‍ക്കൊപ്പം കൂടുതല്‍ ശതമാനം റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക പരിശോധിക്കാം.

പഞ്ചാബ് കിങ്‌സിന്റെ ആകെ റണ്‍സിന്റെ 32 ശതാമാനവും നേടിയത് നായകന്‍ കെ എല്‍ രാഹുലാണ്.ഏഴ് മത്സരത്തില്‍ നിന്ന് 331 റണ്‍സാണ് രാഹുല്‍ നേടിയത്. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു രാഹുല്‍. 66.25 ശരാശരിയില്‍ 136.21 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. നാല് അര്‍ധ സെഞ്ച്വറിയും രാഹുല്‍ ഈ സീസണില്‍ നേടി.

രണ്ടാം സ്ഥാനത്ത് ശിഖര്‍ ധവാനാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌കോറില്‍ 29.9 ശതമാനമാണ് ധവാന്റെ സംഭാവന. എട്ട് മത്സരത്തില്‍ നിന്ന് 380 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ തലപ്പത്ത് ധവാനായിരുന്നു. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. 54.28 ശരാശരിയിലും 134.27 സ്‌ട്രൈക്കറേറ്റിലും കളിച്ച ധവാന്റെ ഉയര്‍ന്ന സ്‌കോര്‍ 92 റണ്‍സായിരുന്നു.

മൂന്നാം സ്ഥാനത്ത് സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസ് ആയിരുന്നു. 26.1 ശതമാനം റണ്‍സാണ് ഡുപ്ലെസിസ് സിഎസ്‌കെയ്‌ക്കൊപ്പം നേടിയത്. ഏഴ് മത്സരത്തില്‍ നിന്ന് 320 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. 64 ശരാശരിയിലും 145.45 സ്‌ട്രൈക്കറേറ്റിലുമായിരുന്നു ഡുപ്ലെസിസിന്റെ പ്രകടനം. പുറത്താവാതെ 95 റണ്‍സ് നേടിയതാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഇത്തവണ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് വിമര്‍ശനം നേരിട്ട മനീഷ് പാണ്ഡെ ഈ റെക്കോഡില്‍ നാലാം സ്ഥാനത്തുണ്ട്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആകെ റണ്‍സിന്റെ 25.6 ശതമാനമാണ് മനീഷിന്റെ സംഭാവന.അഞ്ച് മത്സരത്തില്‍ നിന്ന് 193 റണ്‍സാണ് മനീഷ് നേടിയത്.

പഞ്ചാബ് കിങ്‌സിന്റെ മായങ്ക് അഗര്‍വാള്‍ 25.5 ശതമാനം റണ്‍സാണ് നേടിയത്. ഏഴ് മത്സരത്തില്‍ നിന്ന് 260 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുറത്താവാതെ 99 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. ആര്‍സിബി നിരയില്‍ 24.8 ശതമാനം റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്ലാണ് മുന്നില്‍. ഏഴ് മത്സരത്തില്‍ നിന്ന് 223 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications