Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓരോ സീസണിലെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, 13 സീസണിലെയും വെടിക്കെട്ട് ഇതാ

മുംബൈ: കുട്ടിക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആരാധകരുടെ ആവേശമായ ഐപിഎല്ലിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും പങ്കെടുക്കുന്ന ഐപിഎല്ലില്‍ ഇത്തവണയും വെടിക്കെട്ട് പ്രകടനങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ആര് ഉടമയാകുമെന്ന് കാത്തിരുന്ന് കാണാം. എന്നാല്‍ കഴിഞ്ഞ 13 സീസണിലെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബ്രണ്ടന്‍ മക്കല്ലം,മനീഷ് പാണ്ഡെ

ബ്രണ്ടന്‍ മക്കല്ലം,മനീഷ് പാണ്ഡെ

പ്രഥമ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബ്രണ്ടന്‍ മക്കല്ലമാണ്. ഉദ്ഘാടന മത്സരത്തില്‍ പുറത്താവാതെ 158 റണ്‍സാണ് മക്കല്ലം നേടിയത്. 2009 സീസണില്‍ മനീഷ് പാണ്ഡെയാണ് ഈ നേട്ടത്തിന് അര്‍ഹനായത്. 114 റണ്‍സാണ് അദ്ദേഹം നേടിയത്. ആര്‍സിബിക്കുവേണ്ടിയായിരുന്നു ഈ നേട്ടം. ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനും മനീഷാണ്.

മുരളി വിജയ്,വാല്‍ത്താട്ടി,ക്രിസ് ഗെയ്ല്‍

മുരളി വിജയ്,വാല്‍ത്താട്ടി,ക്രിസ് ഗെയ്ല്‍

2010 സീസണില്‍ സിഎസ്‌കെയുടെ മുരളി വിജയ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. 127 റണ്‍സാണ് അദ്ദേഹം നേടിയത്. 2011 സീസണില്‍ പഞ്ചാബ് കിങ്‌സിനുവേണ്ടി പോള്‍ വാല്‍ത്താട്ടിയാണ് ഈ ബഹുമതി നേടിയത്. പുറത്താവാതെ 120 റണ്‍സാണ് അദ്ദേഹം നേടിയത്. 2012ല്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയത്. പുറത്താവാതെ 128 റണ്‍സാണ് അദ്ദേഹം നേടിയത്.

ഗെയ്ല്‍,സെവാഗ്,എബിഡി

ഗെയ്ല്‍,സെവാഗ്,എബിഡി

2013ലും ക്രിസ് ഗെയ്ല്‍ തന്നെ ഈ നേട്ടം സ്വന്തമാക്കി. ആര്‍സിബിക്കുവേണ്ടി പുറത്താവാതെ 175 റണ്‍സാണ് അദ്ദേഹം നേടിയത്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്. 2014ല്‍ വീരേന്ദര്‍ സെവാഗാണ് ഈ നേട്ടം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സിനുവേണ്ടി 122 റണ്‍സാണ് സെവാഗ് നേടിയത്. 2015 സീസണില്‍ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സും ഈ നേട്ടം സ്വന്തമാക്കി. പുറത്താവാതെ 133 റണ്‍സാണ് അദ്ദേഹം നേടിയത്.

എബിഡി,വാര്‍ണര്‍,റിഷഭ്

എബിഡി,വാര്‍ണര്‍,റിഷഭ്

2016ലും ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സാണ് ഈ നേട്ടം സ്വന്തമാക്കിയത്. പുറത്താവാതെ 129 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്. 2017ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ 126 റണ്‍സുമായി ഈ ബഹുമതി സ്വന്തം പേരിലാക്കി. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്താണ് ഈ നേട്ടത്തിലെത്തിയത്. പുറത്താവാതെ 128 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ് റിഷഭ് പന്ത്.

ജോണി ബെയര്‍സ്‌റ്റോ,കെഎല്‍ രാഹുല്‍

ജോണി ബെയര്‍സ്‌റ്റോ,കെഎല്‍ രാഹുല്‍

2019 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയര്‍സ്‌റ്റോയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 114 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലാണ് ഈ ബഹുമതിയിലെത്തിയത്. പുറത്താവാതെ 132 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന സീസണിലെ ഓറഞ്ച് ക്യാംപു രാഹുലിനായിരുന്നു.

Story first published: Sunday, April 4, 2021, 12:03 [IST]
Other articles published on Apr 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+