Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഗെയ്‌ലും മലാനുമാണോ പഞ്ചാബിന്റെ ഓപ്പണര്‍മാര്‍? വരാന്‍ പോകുന്നത് അവരാണെന്ന് കോച്ച്

ഡല്‍ഹി: പഞ്ചാബ് കിംഗ്‌സ് നാളെ ആദ്യ. മത്സരത്തിനിറങ്ങുകയാണ്. എന്നാല്‍ ആരാകും ഓപ്പണര്‍ എന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ക്രിസ് ഗെയിലോ ഡേവിഡ് മലാനോ ഓപ്പണിംഗിന് ഇറങ്ങുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായ മലാന്‍ വരുന്നതോടെ വെടിക്കെട്ട് ഓപ്പണിംഗിായി പഞ്ചാബിന്റേത് മാറുമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ രണ്ട് പേരും ഓപ്പണിംഗിന് ഉണ്ടാവില്ലെന്ന് പഞ്ചാബ് ടീമിന്റെ കോച്ച് വസീം ജാഫര്‍ പറയുന്നു. രാഹുലും മായങ്ക് അഗര്‍വാളും തന്നെ ഓപ്പണിംഗില്‍ ഉണ്ടാവുമെന്ന് ജാഫര്‍ വ്യക്തമാക്കി.

1

രാഹുലും അഗര്‍വാളും കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. മൂന്നാം നമ്പറില്‍ ഗെയ്‌ലും മികച്ച പ്രകടനം തന്നെ നടത്തി. ഗെയ്‌ലിനെ സംബന്ധിച്ച് അത് പുതിയൊരു കാര്യമായിരുന്നു. ടീമിനും അത് പുതിയ കാര്യം തന്നെയായിരുന്നു. ഗെയ്ല്‍ മൂന്നാമത് വരുന്നത് എതിരാളികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് എതിര്‍ ടീമിന്റെ സ്പിന്നര്‍മാരില്‍. മധ്യ ഓവറുകളില്‍ പാര്‍ട് ടൈം ബൗളര്‍മാരെ കൊണ്ടുവന്ന് എറിയിക്കാറുള്ള ടീമുകള്‍ക്ക് ഇത് വലിയ സമ്മര്‍ദം കൊണ്ടുവരുമെന്നും ജാഫര്‍ പറഞ്ഞു.

രാഹുലും മായങ്കും ഗെയ്‌ലും കഴിഞ്ഞ സീസണില്‍ നല്ല രീതിയില്‍ സ്‌കോര്‍ ചെയ്തിരുന്നു. ഓപ്പണിംഗില്‍ അവര്‍ രണ്ട് പേരും നല്ല ഫോമിലാണ്. പഞ്ചാബിന്റെ ടോപ് കളിക്കാരും അവര്‍ തന്നെയാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ പഞ്ചാബ് മാറ്റം വരുത്താന്‍ ഒരു സാധ്യതയുമില്ല. രാഹുലും മായങ്കും തന്നെ ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ ക്രിസ് ഗെയില്‍ ബാറ്റ് ചെയ്യാനെത്തും. ടൂര്‍മെന്റിലെ തന്നെ ഏറ്റവും മികച്ച ടോപ് ഓര്‍ഡറാണ് പഞ്ചാബിനുള്ളതെന്നും വസീം ജാഫര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ പഞ്ചാബിന് ഏറ്റവും പ്രശ്‌നം മൂന്നാം നമ്പറായിരുന്നു. ഗെയ്ല്‍ വന്നതോടെയാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

ഏഴ് കളിയില്‍ നിന്ന് 288 റണ്‍സ് കഴിഞ്ഞ സീസണില്‍ കെയ്ല്‍ നേടിയിരുന്നു. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ഗെയ്ല്‍ വന്ന ശേഷം പഞ്ചാബ് ജയിച്ചിരുന്നു. കെഎല്‍ രാഹുല്‍ കഴിഞ്ഞ സീസണില്‍ 670 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായിരുന്നു രാഹുല്‍. മായങ്ക് അഗര്‍വാള്‍ 424 റണ്‍സും നേടിയിരുന്നു. അതേസമയം മലാനും നാളെ കളിക്കാനാണ് സാധ്യത. ഇന്ത്യന്‍ പിച്ചുകളില്‍ അത്ര നല്ല പ്രകടനമല്ല മലാന്‍ നടത്തിയത്. നേരത്തെ ഇന്ത്യക്കെതിരായ ടി20യില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരം നേടിയത്. ക്രിസ് ജോര്‍ദാനും റൈലി മെറിഡിത്തുമായിരിക്കും ടീമില്‍ ഇടംപിടിക്കുന്ന മറ്റ് വിദേശ താരങ്ങള്‍. നിക്കോളാസ് പൂരാന്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, തുടങ്ങിയ വിദേശ താരങ്ങള്‍ വേറെയുമുണ്ട്.

Story first published: Sunday, April 11, 2021, 23:00 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+