വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹൈദരബാദിനെ വീഴ്ത്തി കെകെആര്‍, മത്സരത്തില്‍ പിറന്ന അഞ്ച് റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തോല്‍വി തുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് ഡേവിഡ് വാര്‍ണറും സംഘവും തോറ്റത്. കെകെആര്‍ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന മത്സരത്തില്‍ ഹൈദരാബാദിന് പൊരുതി വീഴേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ആവേശ മത്സരത്തിലൂടെ പിറന്ന അഞ്ച് പ്രധാന റെക്കോഡുകളിതാ.

ചെന്നൈയില്‍ ഹൈദരാബാദിന് ഭാഗ്യമില്ല

ചെന്നൈയില്‍ ഹൈദരാബാദിന് ഭാഗ്യമില്ല

ചെന്നൈയിലെ ഹൈദരാബാദിന്റെ ഭാഗ്യക്കേട് തുടരുകയാണ്. തുടര്‍ച്ചയായ നാലാം മത്സരത്തില്‍ ഹൈദരാബാദ് ചെന്നൈയില്‍ തോല്‍ക്കുന്നത്. മൂന്ന് തവണ ആതിഥേയരായ സിഎസ്‌കെയോട് തോറ്റപ്പോള്‍ അവസാനമായി കെകെആറിനോടും പരാജയപ്പെട്ടു. എംഎ ചിദംബര സ്റ്റേഡിയത്തിലെ ഭാഗ്യക്കേട് അടുത്ത മത്സരത്തില്‍ ഹൈദരാബാദ് മാറ്റുമോയെന്ന് കണ്ടറിയാം. ആര്‍സിബിക്കെതിരായ ഹൈദരാബാദിന്റെ അടുത്ത മത്സരവും ഇതേ വേദിയിലാണ്.

100 ഐപിഎല്‍ ജയവുമായി കെകെആര്‍

100 ഐപിഎല്‍ ജയവുമായി കെകെആര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് തോല്‍പ്പിച്ചതോടെ ഐപിഎല്ലില്‍ 100 ജയങ്ങള്‍ കെകെആര്‍ പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ടീമാണ് കെകെആര്‍. 2019ല്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഈ നേട്ടത്തിലെത്തിയിരുന്നു. ഇതേ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് സിഎസ്‌കെയുടെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെകെആറും എത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ ജയമെന്ന റെക്കോഡ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയുടെ പേരിലാണ്.

2013ന് ശേഷം ചെന്നൈയില്‍ കെകെആറിന്റെ ആദ്യ ജയം

2013ന് ശേഷം ചെന്നൈയില്‍ കെകെആറിന്റെ ആദ്യ ജയം

ഹൈദരാബാദിനെപ്പോലെ തന്നെ കെകെആറിനും ചെന്നൈ ബാലി കേറാ മലയാണ്. 2013ന് ശേഷം ആദ്യമായാണ് കെകെആര്‍ ചെന്നൈയില്‍ വിജയിക്കുന്നത്. ഈ കാലയളവില്‍ ചെന്നൈക്കെതിരേ നാല് മത്സരം കളിച്ചപ്പോള്‍ നാലിലും തോല്‍ക്കേണ്ടി വന്നു. ഹൈദരാബാദിനെ തോല്‍പ്പിക്കുന്നതിന് മുമ്പായി 2012ലാണ് കെകെആര്‍ ചെന്നൈയില്‍ വിജയിച്ചത്. ഫൈനലില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് കെകെആര്‍ ട്രോഫി നേടുകയായിരുന്നു.

വാര്‍ണറുടെ മോശം ഫോം

വാര്‍ണറുടെ മോശം ഫോം

ഐപില്ലില്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരമാണ് ഡേവിഡ് വാര്‍ണര്‍. ടൂര്‍ണമെന്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും വാര്‍ണറുടെ പേരിലാണ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. കെകെആറിനെതിരേ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് വാര്‍ണര്‍ നേടിയത്. 2020ലെ അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരേ 2 റണ്‍സാണ് വാര്‍ണറെടുത്തത്. ടൂര്‍ണമെന്റ് ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായ രണ്ട് മത്സരത്തില്‍ വാര്‍ണര്‍ ഒറ്റ സംഖ്യയില്‍ പുറത്താവുന്നത്.

മനീഷ് അര്‍ധ സെഞ്ച്വറി നേടിയാല്‍ ഹൈദരാബാദ് തോല്‍ക്കും

മനീഷ് അര്‍ധ സെഞ്ച്വറി നേടിയാല്‍ ഹൈദരാബാദ് തോല്‍ക്കും

ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. 2018ല്‍ ഹൈദരാബാദിലെത്തിയ താരം 44 മത്സരത്തില്‍ നിന്ന് 1114 റണ്‍സാണ് നേടിയിട്ടുള്ളത്. 40 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത താരം 10 അര്‍ധ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതില്‍ ദൗര്‍ഭാഗ്യകരമായ കാര്യം മനീഷ് പാണ്ഡെ അര്‍ധ സെഞ്ച്വറി നേടിയ 8 മത്സരത്തിലും ഹൈദരാബാദ് തോറ്റു എന്നതാണ്. രണ്ട് തവണ മാത്രമാണ് മനീഷിന്റെ അര്‍ധ സെഞ്ച്വറി ഹൈദരാബാദിന് ജയം സമ്മാനിച്ചത്.

Story first published: Monday, April 12, 2021, 8:59 [IST]
Other articles published on Apr 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X