Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആര്‍ X ഹൈദരാബാദ്, പ്ലേയിങ് 11ലെ വിദേശ താരങ്ങള്‍, ആകാശ് തിരഞ്ഞെടുക്കുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അവസാന സീസണിലും പ്ലേ ഓഫ് കളിച്ച ഹൈദരാബാദ് ഇത്തവണയും മികച്ച താരനിരയുമായി എത്തുമ്പോള്‍ കെകെആറിലും പ്രതിഭകള്‍ക്ക് കുറവില്ല. ഒന്നിനൊന്ന് മികച്ച താരനിരയായതിനാല്‍ മുന്‍തൂക്കം ആര്‍ക്കും പറയാനാവില്ല. ഇരു ടീമിലും മികച്ച വിദേശ താരങ്ങളും ഉണ്ട്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഇരു ടീമിലെയും നാല് താരങ്ങള്‍ ആരൊക്കെയാണ്? ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നു.

'സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച വിദേശ താരങ്ങളുടെ കരുത്തുണ്ട്. ആരെ തിരഞ്ഞെടുക്കും ആരെ ഒഴിവാക്കും എന്നതാണ് വലിയ തലവേദന.ഹൈദരാബാദിന്റെ പ്ലേയിങ് 11ല്‍ വാര്‍ണര്‍,വില്യംസണ്‍,നബി,റാഷിദ് എന്നിവര്‍ വേണമെന്നാണ് എന്റെ അഭിപ്രായം. ജോണി ബെയര്‍‌സ്റ്റോ മികച്ച താരമാണ്. മികച്ച ഫോമിലാണ് എത്തുന്നതും. എന്നാല്‍ ചെന്നൈ പിച്ചിലെ സാഹചര്യത്തിന് അനുയോജ്യന്‍ വില്യംസനാണ്'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopraandkkrvssrh

ഈ നാല് താരങ്ങളും തന്നെ ടീമില്‍ ഇടം പിടിക്കാനാണ് സാധ്യത കൂടുതലും. ഡേവിഡ് വാര്‍ണറിനൊപ്പം വൃദ്ധിമാന്‍ സാഹ ഓപ്പണറായി എത്തുന്നതോടെ ജോണി ബെയര്‍സ്‌റ്റോയുടെ വിടവ് നികത്താം.മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെ എത്തുമ്പോള്‍ നാലാം നമ്പറില്‍ വില്യംസണും കളിച്ചേക്കും. മധ്യനിരയിലേക്ക് ഇത്തവണ കേദാര്‍ ജാദവിനെ ഹൈദരാബാദ് പരീക്ഷിച്ചേക്കും.

ഹൈദരാബാദില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനെയും മുഹമ്മദ് നബിയേയും ഒന്നിച്ച് കളിപ്പിക്കണമെന്നാണ് ആകാശിന്റെ അഭിപ്രായം. ചെന്നൈയില്‍ സ്പിന്‍ കൂടുതല്‍ ഫലം കാണുമെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. ഭുവി പൂര്‍ണ്ണ ആരോഗ്യവാനായതിനാല്‍ ജേസന്‍ ഹോള്‍ഡറിന് അവസരം നല്‍കിയില്ലെങ്കിലും ടീമിനെയത് ബാധിക്കില്ലെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.

'കെകെആറില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍,ആന്‍ഡ്രേ റസല്‍,പാറ്റ് കമ്മിന്‍സ് നാലാമന്‍ ഷക്കീബ് അല്‍ ഹസനോ സുനില്‍ നരെയ്‌നോ എന്ന് ആശയക്കുഴപ്പമുണ്ട്. ഷക്കീബിനാണ് മുന്‍തൂക്കം. അത് കണ്ടുതന്നെ അറിയാം'-ആകാശ് പറഞ്ഞു. ഷക്കീബും നരെയ്‌നും സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. ഷക്കീബിന് മധ്യനിരയിലേക്ക് പരിഗണിക്കാവുന്ന താരമാണ്. നരെയ്‌ന് കൂടുതല്‍ അനുയോജ്യം ടോപ് ഓഡറാണ്. ഓപ്പണിങ്ങില്‍ കെകെആറിനുവേണ്ടി അടിച്ചുതകര്‍ക്കാന്‍ നരെയ്‌ന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയാം.കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസന് ടീമിന് പുറത്തിരിക്കേണ്ടി വരും.

Story first published: Sunday, April 11, 2021, 14:44 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+