വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെകെആര്‍ x ആര്‍സിബി പോരാട്ടം നാളെ, കോലിക്ക് അഭിമാന മത്സരം, എല്ലാ കണക്കുകളും ഇതാ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. ആദ്യ പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കെകെആറിന്റെ സ്ഥാനം ഏഴാമതാണ്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിക്കാനായാല്‍ ഒരു പക്ഷെ പ്ലേ ഓഫിലേക്കെത്താന്‍ കെകെആറിന് സാധിച്ചേക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

Also Read : IPL 2021: രണ്ടാം പാദം ടി20 ലോകകപ്പിന് മുമ്പുള്ള 'റിഹേഴ്‌സല്‍', എന്തുകൊണ്ടും ഇന്ത്യക്ക് നേട്ടം

IPL 2021, KKR vs RCB Preview, Who will win? | Oneindia Malayalam
നേര്‍ക്കുനേര്‍ റെക്കോഡ്

നേര്‍ക്കുനേര്‍ റെക്കോഡ്

ആര്‍സിബിക്കെതിരേ മികച്ച റെക്കോഡുകളുള്ള ടീമാണ് കെകെആര്‍. ഈ റെക്കോഡ് കുതിപ്പ് തുടരാന്‍ ഓയിന്‍ മോര്‍ഗനും സംഘത്തിനുമാവുമോയെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ ഫോമില്‍ ആര്‍സിബിക്കാണ് മുന്‍തൂക്കം. 28 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 മത്സരങ്ങളിലാണ് കെകെആര്‍ ജയിച്ചത്. 13 മത്സരങ്ങളില്‍ ആര്‍സിബിയും ജയം സ്വന്തമാക്കി. 222 റണ്‍സാണ് കെകെആറിന്റെ ഉയര്‍ന്ന സ്‌കോര്‍. ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 213 റണ്‍സും. കെകെആറിന്റെ കുറഞ്ഞ സ്‌കോര്‍ 84 റണ്‍സും ആര്‍സിബിയുടെ കുറഞ്ഞ സ്‌കോര്‍ 49 റണ്‍സുമാണ്.

കെകെആര്‍ ആദ്യം ബാറ്റ് ചെയ്ത് ഏഴ് ജയം നേടിയപ്പോള്‍ ആര്‍സിബി മൂന്ന് ജയമാണ് നേടിയത്. രണ്ടാമത് ബാറ്റ് ചെയ്ത് കെകെആര്‍ എട്ട് ജയം നേടിയപ്പോള്‍ ആര്‍സിബി 10 ജയവും നേടി. അബുദാബിയില്‍ ഇതിന് മുമ്പ് ഒരു തവണ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം ആര്‍സിബിക്കായിരുന്നു. യുഎഇയില്‍ മൂന്ന് മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രണ്ട് തവണയും ജയം ആര്‍സിബിക്കായിരുന്നു.

റണ്‍വേട്ടക്കാര്‍- വിക്കറ്റ് വേട്ടക്കാര്‍

റണ്‍വേട്ടക്കാര്‍- വിക്കറ്റ് വേട്ടക്കാര്‍

ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോഴുള്ള റണ്‍വേട്ടക്കാരില്‍ ആര്‍സിബിയുടെ വിരാട് കോലിയാണ് തലപ്പത്ത്. 730 റണ്‍സാണ് കോലി കെകെആറിനെതിരേ നേടിയത്. എബി ഡിവില്ലിയേഴ്‌സ് 464 റണ്‍സും നേടിയിട്ടുണ്ട്. വിക്കറ്റ് വേട്ടക്കാരില്‍ മുന്‍ ആര്‍സിബി പേസര്‍ വിനയ് കുമാറാണ് തലപ്പത്ത്. 17 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. സുനില്‍ നരെയ്ന്‍ (16), യുസ് വേന്ദ്ര ചഹാല്‍ (16), ജാക്‌സ് കാലിസ് (13), ഉമേഷ് യാദവ് (9) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

ടീം കരുത്തില്‍ ആര്‍സിബി

ടീം കരുത്തില്‍ ആര്‍സിബി

ഇരു ടീമിന്റെയും നിലവിലെ താരക്കരുത്ത് പരിശോധിക്കുമ്പോള്‍ ആര്‍സിബിക്കാണ് മുന്‍തൂക്കം. ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ ബാറ്റിങ്ങിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയോടെ തിളങ്ങിയ എബിഡി മികച്ച ഫോമിലാണ്. വിരാട് കോലിയുടെ സമീപകാല ഫോം അത്ര മികച്ചതല്ല. മാക്‌സ് വെല്ലിന് ആദ്യ പാദത്തിലെ മികവ് ആവര്‍ത്തിക്കാനായാല്‍ ആര്‍സിബിക്കത് വലിയ ആത്മവിശ്വാസം നല്‍കും. വനിന്‍ഡു ഹസരങ്കയെ ടീമിലെത്തിച്ചും ആര്‍സിബിക്ക് ഗുണം ചെയ്‌തേക്കും. താരത്തിന് പ്ലേയിങ് 11ലും ഇടം ലഭിക്കാനാണ് സാധ്യത.

കെകെആര്‍ നിരയില്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവമുണ്ട്. ശുബ്മാന്‍ ഗില്‍, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍ എന്നിവരുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ബൗളിങ് നിരയില്‍ ദൗര്‍ബല്യങ്ങളുണ്ട്. ഇത് മറികടക്കാന്‍ കെകെആറിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ടിം സൗത്തിയെ കെകെആര്‍ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. മറ്റൊരു കിവീസ് പേസറായ ലോക്കി ഫെര്‍ഗൂസനും ടീമിലുണ്ട്.

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

ആര്‍സിബി- വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, വനിന്‍ഡു ഹസരങ്ക, നവദീപ് സൈനി, കെയ്ല്‍ ജാമിസന്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്.

കെകെആര്‍- ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപതി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി, ശിവം മാവി, പ്രസിദ്ധ് കൃഷ്ണ.

Story first published: Sunday, September 19, 2021, 11:21 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X