IPL 2021: രാജസ്ഥാനോടും മുട്ടുമടക്കി കെകെആര്‍, എവിടെ പിഴച്ചു? തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ കെകെആറിന്റെ തുടര്‍തോല്‍വികള്‍ അവസാനിക്കുന്നില്ല. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ആറ് വിക്കറ്റിനാണ് കെകെആര്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
സഞ്ജു സാംസണ്‍ (42*) നായകനെന്ന നിലയില്‍ ഉത്തരവാദിത്തം കാട്ടിയത് മത്സരത്തില്‍ രാജസ്ഥാന് കരുത്തായി. ഡെത്ത് ഓവറില്‍ ക്രിസ് മോറിസടക്കമുള്ളവര്‍ ബൗളിങ്ങില്‍ തിളങ്ങിയതും ടീമിന്റെ വിജയവഴിയിലേക്കുള്ള തിരിച്ചുവരവിന് സഹായിച്ചു. കെകെആറിന് എവിടെയാണ് പിഴച്ചത്?മൂന്ന് കാരണങ്ങളിതാ.

ഡെത്ത് ഓവറിലെ ക്രിസ് മോറിസിന്റെ ബൗളിങ്
ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാനാവാത്തത് രാജസ്ഥാന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ കെകെആറിനെതിരേ രാജസ്ഥാന്റെ ബൗളര്‍മാര്‍ ഈ പ്രശ്‌നം പരിഹരിച്ചു. 18ാം ഓവറില്‍ ആന്‍ഡ്രേ റസലിനെയും ദിനേഷ് കാര്‍ത്തികിനെയും പുറത്താക്കാന്‍ ക്രിസ് മോറിസിന് സാധിച്ചതാണ് കെകെആറിനെ ചെറിയ സ്‌കോറിലേക്ക് ഒതുക്കാന്‍ സഹായിച്ചത്. ഇത് നാലാം തവണയാണ് റസലിന്റെ വിക്കറ്റ് മോറിസ് നേടുന്നത്. അവസാന ഓവറില്‍ ശിവം മാവി,പാറ്റ് കമ്മിന്‍സ് എന്നിവരെയും മോറിസ് പുറത്താക്കി. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് മോറിസ് നാല് വിക്കറ്റ് വീഴ്ത്തിയത്.

റസലിന് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല
ഡെത്ത് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ആന്‍ഡ്രേ റസലിനുള്ളത്. സിഎസ്‌കെയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഫോമിലേക്കെത്തിയ ആന്‍ഡ്രേ റസലിന് മികവ് ആവര്‍ത്തിക്കാനായില്ല. ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ദിനേഷ് കാര്‍ത്തിക് (24 പന്തില്‍ 25) നിലയുറപ്പിച്ച ശേഷം കത്തിക്കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാന മത്സരത്തില്‍ കത്തിക്കയറിയ പാറ്റ് കമ്മിന്‍സിനും (6 പന്തില്‍ 10) രാജസ്ഥാനെതിരേ തിളങ്ങാനായില്ല.

നിരാശപ്പെടുത്തുന്ന കെകെആര്‍ ടോപ് ഓഡര്‍
കെകെആറിന്റെ ടോപ് ഓഡറിന്റെ മോശം ഫോം ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. നിധീഷ് റാണ (25 പന്തില്‍ 22), ശുഭ്മാന്‍ ഗില്‍ (19 പന്തില്‍ 11) എന്നീ ഓപ്പണര്‍മാര്‍ക്ക് കത്തിക്കയറാനാവുന്നില്ല. ഗില്ലിന് സീസണില്‍ ഒരു മത്സരത്തില്‍പോലും തിളങ്ങാനായിട്ടില്ല. സുനില്‍ നരെയ്ന്‍ (6), ഓയിന്‍ മോര്‍ഗന്‍ (0) എന്നിവര്‍ക്കും മികച്ച പ്രകടനം നടത്താനാവുന്നില്ല. വരും മത്സരങ്ങളിലെങ്കിലും ബാറ്റിങ് മെച്ചപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ഇനിയും തോല്‍വികള്‍ ടീമിന് ഏറ്റുവാങ്ങേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications