
മുന്‍ കണക്കില്‍ കെകെആറിന് മുന്‍തൂക്കം
ഇതുവരെയുള്ള കളിക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഡല്‍ഹിക്കെതിരേ മുന്‍തൂക്കമുണ്ട്. 26 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 മത്സരങ്ങളിലാണ് കെകെആര്‍ ജയിച്ചത്. 11 മത്സരത്തില്‍ ഡല്‍ഹിയും ജയം സ്വന്തമാക്കി. ഒരു മത്സരം ഫലം കാണാതെ പോയി. കെകെആറിനെതിരേ ഡല്‍ഹിയുടെ ഉയര്‍ന്ന ടീം സ്‌കോര്‍ 228 റണ്‍സും കുറഞ്ഞ സ്‌കോര്‍ 98 റണ്‍സുമാണ്. ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍ 210 റണ്‍സും കുറഞ്ഞ സ്‌കോര്‍ 97 റണ്‍സുമാണ്.

ബാറ്റിങ് ഓഡറില്‍ കെകെആര്‍ മാറ്റം വരുത്തിയേക്കും
കളിച്ച ആറ് മത്സരത്തില്‍ നാല് തോല്‍വിയും രണ്ട് ജയവുമായി അഞ്ചാം സ്ഥാനത്താണ് കെകെആര്‍. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിനെ പ്രയാസപ്പെടുത്തുന്നത്. കെകെആറിന്റെ ബാറ്റിങ് ഓഡറില്‍ മാറ്റം ഉണ്ടായേക്കുമെന്നാണ് സൂചന. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. നിധീഷ് റാണയും അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. അതിനാല്‍ സുനില്‍ നരെയ്‌നും രാഹുല്‍ ത്രിപാഠിയും കെകെആറിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. ബൗളര്‍മാര്‍ക്ക് റണ്ണൊഴുക്ക് തടയാനാവാത്തതും കെകെആറിന് തലവേദനയുണ്ടാക്കുന്നു.

മിന്നും ഫോമില്‍ ഡല്‍ഹി
ആര്‍സിബിയോട് തോറ്റെങ്കിലും മികച്ച ഫോമിലാണ് ഡല്‍ഹി. റിഷഭ് പന്ത് ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ആറ് മത്സരത്തില്‍ നാല് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. കഗിസോ റബാദയ്ക്ക് പേസില്‍ തിളങ്ങാനാവാത്തത് മാത്രമാണ് ആര്‍സിബിയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇഷാന്ത് ശര്‍മയുടെ തിരിച്ചുവരവ് ടീമിന് കൂടുതല്‍ കരുത്തായിട്ടുണ്ട്. അമിത് മിശ്ര സ്പിന്നില്‍ മികവ് കാട്ടുന്നുണ്ട്.

സാധ്യതാ ഇലവന്‍
കെകെആര്‍: ശുഭ്മാന്‍ ഗില്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാഠി, സുനില്‍ നരെയ്ന്‍, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, ശിവം മാവി, പാറ്റ് കമ്മിന്‍സ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.
ഡല്‍ഹി: ശിഖാര്‍ ധവാന്‍, പൃത്ഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, കഗിസോ റബാദ, ഇഷാന്ത് ശര്‍മ, ആവേഷ് ഖാന്‍.


Click it and Unblock the Notifications