Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പൊള്ളാര്‍ഡിനെ മുംബൈ കൈവിടുമോ? നോട്ടമിട്ട് നാല് ഫ്രാഞ്ചൈസികള്‍

മുംബൈ: മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ് കീറോണ്‍ പൊള്ളാര്‍ഡ്. മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ എന്നതിലുപരി അത്യാവശ്യ ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താനും അദ്ദേഹം മിടുക്കനാണ്. 2022ല്‍ മെഗാ താരലേലം നടക്കാനിരിക്കെ പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. എന്നാല്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കി ലേലത്തില്‍ പിടിക്കാന്‍ മുംബൈ ശ്രമിച്ചാല്‍ താരത്തിനായി വാശിയേറി പോരാട്ടം നടക്കുമെന്നുറപ്പ്. ഇത്തവണയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പൊള്ളാര്‍ഡിനെ മുംബൈ കൈവിട്ടാല്‍ നോട്ടമിട്ട് നാല് ടീമുകള്‍ സജീവമായി രംഗത്തെത്തിയേക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് കെകെആര്‍. അതിനാല്‍ത്തന്നെ അടുത്ത സീസണില്‍ ടീമില്‍ അടിമുടി മാറ്റങ്ങളുറപ്പാണ്. ശുഭ്മാന്‍ ഗില്‍,നിധീഷ് റാണ,ആന്‍ഡ്രേ റസല്‍ എന്നിവരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ കെകെആര്‍ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ പൊള്ളാര്‍ഡിന് ലേലത്തില്‍ ലഭിച്ചാല്‍ കെകെആര്‍ വന്‍ തുക മുടക്കാന്‍ തയ്യാറായേക്കും. റസലിനൊപ്പം മധ്യനിരയിലേക്ക് പൊള്ളാര്‍ഡ് എത്തിയാല്‍ ടീമിനത് വലിയ നേട്ടമായേക്കും. വലിയ താരനിരയെത്തന്നെ മെഗാ ലേലത്തില്‍ കെകെആര്‍ നോട്ടമിടുന്നുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മധ്യനിരയില്‍ മികച്ച താരത്തിന്റെ അഭാവമുള്ള ടീമാണ് ഹൈദരാബാദ്. റാഷിദ് ഖാന്‍,ജോണി ബെയര്‍സ്‌റ്റോ,കെയ്ന്‍ വില്യംസണ്‍ എന്നിവരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഹൈദരാബാദ് ഒഴിവാക്കിയേക്കും. ഡേവിഡ് വാര്‍ണറെയും ഹൈദരാബാദ് ഒഴിവാക്കിയേക്കും. അങ്ങനെ സംഭവിച്ചാല്‍ പൊള്ളാര്‍ഡിനായി കോടികള്‍ മുടക്കാന്‍ ഹൈദരാബാദ് തയ്യാറായേക്കും. ഓള്‍റൗണ്ട് മികവിനൊപ്പം നിര്‍ണ്ണായക സമയത്ത് തിളങ്ങാന്‍ കെല്‍പ്പുള്ള പൊള്ളാര്‍ഡിനെപ്പോലൊരു താരത്തെ ഹൈദരാബാദിന് അത്യാവശ്യമാണ്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയേക്കും. അതിനാല്‍ത്തന്നെ പൊള്ളാര്‍ഡിനായി ലേലത്തില്‍ പിടിമുറുക്കാന്‍ പഞ്ചാബ് കിങ്‌സും തയ്യാറായേക്കും. ഇത്തവണയും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പഞ്ചാബിന് സാധിച്ചില്ല. നിക്കോളാസ് പുരാനടക്കം മധ്യനിര വന്‍ പരാജയമായ സാഹചര്യത്തില്‍ മധ്യനിരയില്‍ മികച്ച താരങ്ങളെ ടീമിന് ആവിശ്യമാണ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സും പൊള്ളാര്‍ഡിനെ നോട്ടമിട്ടേക്കും. സഞ്ജു സാംസണ്‍,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ നിലനിര്‍ത്തി ബാക്കി താരങ്ങളെ രാജസ്ഥാന്‍ ഒഴിവാക്കിയാല്‍ പൊള്ളാര്‍ഡിനായി രംഗത്തെത്തുമെന്നുറപ്പാണ്. ക്രിസ് മോറിസിനെ ടീം നിലനിര്‍ത്തിയേക്കില്ല. അങ്ങനെ വന്നാല്‍ പൊള്ളാര്‍ഡിനെ നോട്ടമിട്ട് രാജസ്ഥാന്‍ എത്തുമെന്നുറപ്പാണ്.

Story first published: Monday, May 10, 2021, 20:04 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+