വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബൗള്‍ഡ്, ബൗള്‍ഡ്, ബൗള്‍ഡ്- 'ചക്രവര്‍ത്തി'ക്കു മുന്നില്‍ തലകുനിച്ച് വീണ്ടും ധോണി!

ഒരു റണ്‍സ് മാത്രമാണ് ധോണിക്കു നേടാനായത്

1

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ അന്തകനായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. കെകെആറിനെതിരായ കളിയില്‍ വീണ്ടും വരുണിനു മുന്നില്‍ ധോണിക്കു ചെറുത്തുനില്‍ക്കാനായില്ല. റണ്‍ചേസിനിടെ ആറാമനായാണ് ധോണി ക്രീസിലെത്തിയത്. പക്ഷെ വെറും നാലു ബോളുകളുടെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

17ാം ഓവറിലാണ് ധോണിയുടെ വരവ്. മോയിന്‍ അലി പുറത്തായതോടെയായിരുന്നു ഇത്. ലോക്കി ഫെര്‍ഗൂസനെറിഞ്ഞ ഓവറില്‍ ഒരു ബോള്‍ നേരിട്ട ധോണിക്കു റണ്ണെടുക്കാനായില്ല. അടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് വരുണ്‍ ചക്രവര്‍ത്തി. ആദ്യബോളില്‍ സ്‌ട്രൈക്ക് നേരിട്ട ധോണി ഡബിളിനു ശ്രമിച്ചെങ്കിലും ഒന്നേ തികയ്ക്കാനായുള്ളൂ. രണ്ടാാമത്തെ റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് സുരേഷ് റെയ്‌ന റണ്ണൗട്ടായി. അടുത്തത് ഗൂഗ്ലിയായിരുന്നു, ധോണിക്കു റണ്ണെടുക്കാനായില്ല. തൊട്ടടുത്ത ബോളില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ ബൗള്‍ഡാവുകയും ചെയ്തു. മുന്നോട്ടുകയറി ഷോട്ടിനു ശ്രമിച്ച ധോണി ഡ്രൈവിനു ശ്രമിച്ചെങ്കിലം മിസ്സായി, ഫലമാവട്ടെ ബോള്‍ മിഡില്‍ സ്റ്റംപിലും പതിച്ചു.

2

ഐപിഎല്ലില്‍ നാലു ഇന്നിങ്‌സുകളില്‍ മൂന്നാമത്തെ തവണയാണ് ധോണിയുടെ വിക്കറ്റ് വരുണ്‍ വീഴ്ത്തിയത്. ഈ മൂന്നു തവണയും ബൗള്‍ഡായാണ് ധോണിക്കു ക്രീസ് വിടേണ്ടി വന്നതെന്നു മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞ സീസണിലേതു പോലെ ഈ സീസണിലും ബാറ്റിങില്‍ ധോണിയുടെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. 10 മല്‍സരങ്ങളില്‍ ഏഴു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇതില്‍ നിന്നും നേടാനായതാവട്ടെ വെറും 52 റണ്‍സ് മാത്രമാണ്. 10.40 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 18 റണ്‍സാണ്.

ത്രില്ലറില്‍ സിഎസ്‌കെ നേടി

ധോണി ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും കെകെആറിനെതിരേ അതു സിഎസ്‌കെയുടെ വിജയം തടഞ്ഞില്ല. അവസാന ബോളില്‍ സിഎസ്‌കെ ത്രില്ലിങ് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ടു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കു കയറിയ സിഎസ്‌കെ പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു.

ആറു വിക്കറ്റിന് 171 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോറാണ് സിഎസ്‌കെയ്ക്കു കെകെആര്‍ നല്‍കിയത്. 45 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് കെകെആറിന്റെ ടോപ്‌സ്‌കോററായത്. നിതീഷ് റാണ (37*), ദിനേശ് കാര്‍ത്തിക് (26), ആന്ദ്രെ റസ്സല്‍ (20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
മറുപടിയില്‍ അവസാന ബോളില്‍ സിഎസ്‌കെ വിജയറണ്‍സ് കുറിക്കുകയായിരുന്നു. ഫഫ് ഡുപ്ലെസി 43 റണ്‍സോടെ ടോപ്‌സ്‌കോററായപ്പോള്‍ റുതുരാജ് ഗെയ്ക്ക്വാഗ് 40 റണ്‍സെടുത്തു. മോയിന്‍ അലി 32 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ രവീന്ദ്ര ജഡേജ 22 റണ്‍സും നേടി. കെകെആര്‍ വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു ജഡ്ഡുവിന്റെ ഇന്നിങ്‌സ് കളി മാറ്റിമറിച്ചത്. വെറും എട്ടു ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് അദ്ദേഹം 22 റണ്‍സ് വാരിക്കൂട്ടിയത്.

Story first published: Sunday, September 26, 2021, 20:17 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X