Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും കൊവിഡ്; കൊല്‍ക്കത്തന്‍ ക്യാമ്പില്‍ ആശങ്ക!

ഐപിഎല്ലിന്റെ ഭാവിയെ ആശങ്കയിലാഴ്ത്തി കൊല്‍ക്കത്തന്‍ ക്യാമ്പില്‍ കൊവിഡ് 19. കൊല്‍ക്കത്തയുടെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലായിരുന്നു ഇന്ന് കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടാനിരുന്നത്. കൊല്‍ക്കത്തയുടെ താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കൊല്‍ക്കത്തയുമായുള്ള മത്സരത്തിന് ബാംഗ്ലൂര്‍ അതൃപ്തി പ്രകടിപ്പിച്ചതായും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

IPL 2021

വരുണും സന്ദീപും കൊവിഡ് പരിശോധനയില്‍ പോസിറ്റീവായി. ഇത് ബാംഗ്ലൂരിനെ ഭയപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ മത്സരം മാറ്റിവെക്കാന്‍ ആലോചിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്തന്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത താരങ്ങളേയും ആരാധകരേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ്.

നേരത്തെ തന്നെ മിക്ക താരങ്ങളും ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ആക്കം കൂട്ടിക്കൊണ്ട് ഓസീസ് താരങ്ങളായ ആന്‍ഡ്രു ടൈ, ആഡം സാമ്പ, കെയ്ന്‍ റിച്ചാര്‍ട്‌സണ്‍ തുടങ്ങിയവര്‍ മടങ്ങുകയും ചെയ്തു. മറ്റ് ഓസീസ് താരങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് ഇതിഹാസ താരം റിക്കി പോണ്ടിംഗ് അടക്കം വെളിപ്പെടുത്തുകും ചെയ്തിരുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിനും ഐപിഎല്ലില്‍ നിന്നും പിന്മാറിയിരുന്നു. ഈ സമയം കുടുംബത്തിനൊപ്പമുണ്ടാകണം എന്ന തീരുമാനമാണ് പിന്മാറ്റത്തിന് പിന്നിലെ കാരണമായി അശ്വിന്‍ പറഞ്ഞത്. താരങ്ങള്‍ക്കിടയിലെ ആശങ്ക വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ തന്നെ ഐപിഎല്‍ ഉപേക്ഷിക്കുകയോ കൊവിഡ് പ്രതിസന്ധി തീരുന്നത് വരെ നിര്‍ത്തിവെക്കുകയോ ചെയ്യണമെന്ന് പല കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഉടനെ അത്തരത്തിലൊരു തീരുമാനത്തിലേക്ക് ഇല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

Story first published: Monday, May 3, 2021, 12:50 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+