വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പന്തെറിയാന്‍ പ്രയാസമുള്ള രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? കുല്‍ദീപ് യാദവ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ശന സുരക്ഷ ഒരുക്കിയാണ് ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്നത്. ഈ സീസണില്‍ കെകെആറിന്റെ തുടക്കം അത്ര ഗംഭീരമല്ല. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ബാറ്റിങ് നിരയ്ക്ക് സാധിക്കാതെ വന്നതോടെ അവസാന രണ്ട് മത്സരത്തിലും ടീം തോറ്റു. ഇത്തവണ കെകെആറിനൊപ്പമുണ്ടെങ്കിലും കുല്‍ദീപ് യാദവിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

ടീമില്‍ മാറ്റം ആവിശ്യപ്പെടുന്ന കെകെആറില്‍ ഏത് മത്സരത്തില്‍ വേണമെങ്കിലും കുല്‍ദീപിന് അവസരം നല്‍കിയേക്കാം. ഇപ്പോഴിതാ ഐപിഎല്ലില്‍ പന്തെറിയാന്‍ പ്രയാസമുള്ള രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയേയും ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിനെയുമാണ് കുല്‍ദീപ് പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാന്‍മാരായി തിരഞ്ഞെടുത്തത്.

kuldeepyadav

'എബി ഡിവില്ലിയേഴ്‌സ് രോഹിത് ശര്‍മ എന്നിവര്‍ക്കെതിരെ പന്തെറിയാനാണ് ഞാന്‍ കൂടുതല്‍ പ്രയാസപ്പെട്ടത്. ഡിവില്ലിയേഴ്‌സ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും പന്ത് പായിക്കുമ്പോള്‍ രോഹിത് ശര്‍മ മികച്ച ടൈമിങ്ങുള്ള താരമാണ്'-കുല്‍ദീപ് പറഞ്ഞു. ഐപിഎല്ലിലെ രണ്ട് ഇതിഹാസങ്ങളായി കുല്‍ദീപ് തിരഞ്ഞെടുത്തത് സിഎസ്‌കെ നായകന്‍ എംഎസ് ധോണിയേയും പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്‌ലിനെയുമാണ്. ആദ്യ സീസണ്‍ മുതല്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണവരെന്നാണ് കുല്‍ദീപ് പറയുന്നത്.

ഒരുകാലത്ത് ഇന്ത്യയുടെയും കെകെആറിന്റെ മുഖ്യ സ്പിന്നറായിരുന്നു കുല്‍ദീപ്. എന്നാല്‍ സമീപകാലത്തായി പ്രകടനം മോശമായതോടെ ടീമിലെ സ്ഥിര സ്ഥാനം കുല്‍ദീപിന് നഷ്ടമായി. കെകെആറില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് കുല്‍ദീപിന് പകരക്കാരനായി സ്ഥാനം പിടിച്ചത്. ഹര്‍ഭജന്‍ സിങ്ങും ഇത്തവണ പ്ലേയിങ് 11ല്‍ ഇടം പിടിച്ചു. ഇതോടെ ബെഞ്ചിലാണ് കുല്‍ദീപിന്റെ സ്ഥാനം.

ടീമില്‍ അവസരം ലഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'നിലവില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. അധികം വൈകാതെ തന്നെ ഞാന്‍ പ്ലേയിങ് 11ല്‍ എത്തുകയും നന്നായി കളിക്കുകയും ചെയ്യും'-കുല്‍ദീപ് പറഞ്ഞു. നിലവില്‍ കെകെആറിന് സ്പിന്നര്‍മാരായി സുനില്‍ നരെയ്ന്‍,ഷക്കീബ് അല്‍ ഹസന്‍ എന്നീ വിദേശ താരങ്ങളുമുണ്ട്. അതിനാല്‍ത്തന്നെ പ്ലേയിങ് 11ല്‍ സ്ഥാനം പിടിക്കുക കുല്‍ദീപിനെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. ബാറ്റ് ചെയ്യാന്‍ മികവില്ലാത്തതും കുല്‍ദീപിന്റെ അവസരം കുറയ്ക്കുന്നു.

Story first published: Tuesday, April 20, 2021, 16:03 [IST]
Other articles published on Apr 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X