Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സീഫര്‍ട്ടിന് പിന്നാലെ പ്രസിദ്ധിനും കോവിഡ് പോസിറ്റീവ്, ഇന്ത്യന്‍ ടീമിന് ആശങ്ക

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കളിച്ച കൂടുതല്‍ താരങ്ങള്‍ക്കും കോവിഡ് ബാധിച്ചതോടെ ക്രിക്കറ്റ് താരങ്ങളുടെ ആശങ്ക ഉയരുന്നു. ഇന്ന് രാവിലെ കെകെആറിന്റെ ന്യൂസീലന്‍ഡ് താരം ടിം സീഫര്‍ട്ടിന്റെ കോവിഡ് ഫലം പോസിറ്റീവായിരുന്നു. ഇപ്പോഴിതാ കെകെആറിന്റെ പ്രസിദ്ധ് കൃഷ്ണയുടെയും കോവിഡ് ഫലം പോസിറ്റീവായിരിക്കുകയാണ്. നിലവില്‍ കോവിഡ് പോസിറ്റീവാകുന്ന നാലാമത്തെ കെകെആര്‍ താരമാണ് പ്രസിദ്ധ് കൃഷ്ണ.

നേരത്തെ കെകെആറിലെ വരുണ്‍ ചക്രവര്‍ത്തി,സന്ദീപ് വാര്യര്‍ എന്നിവര്‍ക്കായിരുന്നു കോവിഡ് പോസിറ്റീവായത്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള ടീമില്‍ റിസര്‍വ് താരമായി പ്രസിദ്ധിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ കോവിഡ് പോസിറ്റീവായിരിക്കുന്ന സാഹചര്യത്തില്‍ താരത്തിന് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനാവുമോയെന്ന് കണ്ടറിയണം.

prasidhkrishnaipl

നിലവില്‍ ഈ മാസം 25 മുതല്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ബയോബബിള്‍ സുരക്ഷയില്‍ ക്വാറന്റയ്‌നില്‍ പ്രവേശിക്കും. അതിനുള്ളില്‍ രോഗം ഭേദമായാല്‍ മാത്രമെ പ്രസിദ്ധിന് ടീമിനൊപ്പം ചേരാനാവൂ. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് വ്യാപിക്കുന്നത് താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ആശങ്കയുണ്ടാക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും ടി20 ലോകകപ്പുമെല്ലാം നടക്കാനിരിക്കെ താരങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അത് ടൂര്‍ണമെന്റിനെ ബാധിക്കും.

നേരത്തെ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍,ബൗളിങ് കോച്ച് എല്‍ ബാലാജി,ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി,ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്ര,ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലൊരുക്കിയ ബയോബബിള്‍ സുരക്ഷയിലെ പാളിച്ചയാണ് രോഗ വ്യാപനത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

വിദേശ താരങ്ങളില്‍ കോവിഡ് ബാധിച്ചവര്‍ ഇന്ത്യയില്‍ തുടരുന്നുണ്ട്. ഇംഗ്ലണ്ട്,ബംഗ്ലാദേശ് താരങ്ങള്‍ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം 15വരെ ഓസ്‌ട്രേലിയ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടങ്ങിപ്പോക്ക് വൈകുകയാണ്. നിലവില്‍ ഇവരെ മാലിദ്വീപിലേക്ക് മാറ്റിയിരിക്കുകയാണ്.

നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുമ്പോള്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിശക്തമാണ്. അതിനാല്‍ കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ ടൂര്‍ണമെന്റ് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായേക്കും.

Story first published: Saturday, May 8, 2021, 14:16 [IST]
Other articles published on May 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+