IPL 2021: ഹൈദരാബാദിന് എവിടെ പിഴച്ചു? കെകെആര്‍ എങ്ങനെ ജയിച്ചു? മൂന്ന് കാരണങ്ങളിതാ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കെകെആര്‍ വിജയത്തോടെ തുടങ്ങിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തോല്‍വിയോടെ സീസണ്‍ ആരംഭിക്കേണ്ടി വന്നു. ഹൈദരാബാദിനെ 10 റണ്‍സിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. അവസാന ഓവറുകളില്‍ ഹൈദരാബാദിന്റെ തന്ത്രം പിഴച്ചപ്പോള്‍ കെകെആര്‍ നേട്ടമുണ്ടാക്കി. മികച്ച ബൗളിങ് നിര ഹൈദരാബാദിന്റേതായിരുന്നെങ്കിലും കെകെആര്‍ ബൗളര്‍മാരാണ് മത്സരത്തില്‍ കൂടുതല്‍ മികച്ചുനിന്നത്. മത്സരത്തില്‍ ഹൈദരാബാദിന് പിഴച്ചതും കെകെആര്‍ നേട്ടമുണ്ടാക്കിയതുമായ മൂന്ന് കാരണങ്ങളിതാ.

ഹൈദരാബാദ് പേസര്‍മാര്‍ നിരാശപ്പെടുത്തി
ശക്തമായ ഡെത്ത് ഓവര്‍ കരുത്തുള്ള ഹൈദരാബാദിന്റെ കെകെആറിനെതിരായ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നന്നായി തല്ലുവാങ്ങിയതാണ് ടീമിന് തലവേദനയായത്. ഒരു വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 45 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ചു. സന്ദീപ് ശര്‍മ മൂന്ന് ഓവറില്‍ 35 റണ്‍സ് വഴങ്ങിയപ്പോള്‍ നടരാജന്‍ നാല് ഓവറില്‍ 37 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.ബൗളിങ് നിരയുടെ മോശം പ്രകടനമാണ് മത്സരത്തില്‍ ഹൈദരാബാദിന് തിരിച്ചടിയായത്. ഇത് കൃത്യമായി മുതലാക്കാന്‍ കെകെആറിന് സാധിക്കുകയും ചെയ്തു.

ഹൈദരാബാദിന്റെ ബാറ്റിങ് ഓഡര്‍ പിഴച്ചു
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (3) വൃദ്ധിമാന്‍ സാഹയും (7) പെട്ടെന്ന് മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും (44 പന്തില്‍ 61*), ജോണി ബെയര്‍സ്‌റ്റോ (40പന്തില്‍ 55) എന്നിവര്‍ ചേര്‍ന്ന് ഹൈദരാബാദിന് അടിത്തറയേകി. മധ്യനിരയില്‍ താരങ്ങളെ ഇറക്കിയതില്‍ ഹൈദരാബാദിന് പാളിച്ച പറ്റി. അതിവേഗം റണ്‍സുയര്‍ത്താന്‍ ടോപ് ഓഡര്‍ പരാജയപ്പെട്ടു.

മധ്യനിരയില്‍ ഇറങ്ങിയ മുഹമ്മദ് നബി (11 പന്തില്‍ 14) പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ടീമിനെ അത് ബാധിച്ചു. വിജയ് ശങ്കറും (7 പന്തില്‍ 11) വിജയത്തിലേക്കെത്തിക്കാനാവാതെ മടങ്ങിയപ്പോള്‍ അബ്ദുല്‍ സമദ് (8 പന്തില്‍ 19*) റണ്‍സ് നേടി കൈയടി നേടി. നബിക്കോ വിജയിക്കോ മുന്ന് സമദിനെ ഇറക്കിയിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

ഡെത്ത് ഓവറില്‍ കെകെആര്‍ മിടുക്ക് കാട്ടി
കെകെആറിന്റെ ബൗളിങ് നിരയെ കൃത്യമായി വിനിയോഗിക്കുന്നതില്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിജയിച്ചു. പാറ്റ് കമ്മിന്‍സ് മാത്രമായിരുന്നു കെകെആറില്‍ എടുത്തുപറയാവുന്ന വിദേശ പേസര്‍. 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 19ാം ഓവറില്‍ രണ്ട് സിക്‌സടക്കം 16 റണ്‍സ് കമ്മിന്‍സ് വിട്ടുനല്‍കിയതോടെ ആന്‍ഡ്രേ റസലിനെയാണ് മോര്‍ഗന്‍ 20ാം ഓവര്‍ എറിയാന്‍ നിയോഗിച്ചത്. അവസാന ഓവറില്‍ 22 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ 11 റണ്‍സാണ് റസല്‍ വിട്ടുനല്‍കിയത്. ബൗളര്‍മാരെ കൃത്യമായി വിനിയോഗിക്കുന്നതില്‍ വാര്‍ണറേക്കാള്‍ മോര്‍ഗന്‍ മികച്ച് നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications