വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കൂടുതല്‍ ബോള്‍ ബാക്കിനില്‍ക്കെ ജയം, കെകെആര്‍ എലൈറ്റ് ക്ലബ്ബില്‍- തലപ്പത്ത് മുംബൈ

കെകെആര്‍ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തെത്തി

1

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നേടിയ ഗംഭീര വിജയത്തോടെ എലൈറ്റ് ടീമുകളുടെ ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 10 ഓവറുകള്‍ ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റിനായിരുന്നു വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒയ്ന്‍ മോര്‍ഗന്റെ കെകെആര്‍ സ്തബ്ധരാക്കിയത്. ഇതോടെ ടൂര്‍ണമെന്റില്‍ കൂടുതല്‍ ബോളുകള്‍ ബാക്കിനില്‍ക്കെ ജയിച്ച ടീമുകളുടെ എലൈറ്റ് ക്ലബ്ബില്‍ കെകെആറും ഇടം നേടിയിരിക്കുകയാണ്.

ഈ ലിസ്റ്റിലെ പുതിയ അഞ്ചാം സ്ഥാനക്കാരാണ് കെകെആര്‍. 60 ബോളുകള്‍ കൈയിലിരിക്കെയാണ് മോര്‍ഗനും സംഘവും ആര്‍സിബിയെ കെട്ടുകെട്ടിച്ചത്. ഈ ലിസ്റ്റില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലുള്ളത് വ്യത്യസ്ത ടീമുകളാണ്. നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ് ഓവറോള്‍ റെക്കോര്‍ഡ്. ഇതാവട്ടെ 2008ലെ പ്രഥമ സീസണിലായിരുന്നു. അന്നു കെകെആറിനെതിരേ മുംബൈ സ്വന്തം ഗ്രൗണ്ടില്‍ വിജയം കൊയ്തത് 87 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു. അന്ന് മുംബൈ കുറിച്ച ഈ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.

2

ലിസ്റ്റില്‍ മുംബൈയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത കേരളത്തില്‍ നിന്നുള്ള ടീമായ കൊച്ചി ടസ്‌കേഴ്‌സാണ്. 2011ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഇന്‍ഡോറില്‍ നടന്ന മല്‍സരത്തില്‍ സ്‌കേഴ്‌സ് ജയിച്ചുകയറിയത് 76 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു. തൊട്ടുപിന്നില്‍ മൂന്നാംസ്ഥാനത്ത് പഞ്ചാബ് കിങ്‌സാണ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്). 2017ലെ ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മൊഹാലിയില്‍ നടന്ന കളിയില്‍ 73 ബോളുകള്‍ ശേഷിക്കെയായിരുന്നു പഞ്ചാബിന്റെ ഉജ്ജ്വല വിജയം. പഞ്ചാബ് പിന്നില്‍ നാലാംസ്ഥാനക്കാര്‍ ആര്‍സിബിയാണ്. 2018ലായിരുന്നു അവരുടെ നേട്ടം. ഇന്‍ഡോറില്‍ പഞ്ചാബ് കിങ്‌സിനെതിരേ 71 ബോളുകള്‍ ബാക്കിനില്‍ക്കെ അവര്‍ തോല്‍പ്പിച്ചിരുന്നു.

ഏകപക്ഷീയ വിജയം

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ആര്‍സിബിക്കെതിരേ ഏകപക്ഷീയമായിരുന്നു കെകെആറിന്റെ വിജയം. പോയിന്റ് പട്ടികയില്‍ ഏഴാമതായിരുന്ന കെകെആറിന് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്നു. അതു അവര്‍ നേടിയെടുക്കുകയും ചെയ്തു. ആര്‍സിബി ആദ്യപാദത്തിലെ ഉജ്ജ്വല പ്രകടനം ആവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ആദ്യപാദത്തില്‍ തപ്പിത്തടഞ്ഞ കെകെആറിനെയല്ല യുഎഇയില്‍ കണ്ടത് യുഎഇയില്‍ തങ്ങള്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് എത്തിയിരിക്കുന്നതെന്ന് ആദ്യ മല്‍സരത്തിലൂടെ തന്നെ അവര്‍ കാണിച്ചു തന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ആര്‍സിബി നായകന്‍ കോലിയുടെ തീരുമാനം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. ബാറ്റിങ് നിര അമ്പെ പരാജയമായപ്പോള്‍ ഒരോവര്‍ ബാക്കിനില്‍ക്കെ വെറും 92 റണ്‍സിന് ആര്‍സിബി കൂടാരത്തില്‍ തിരിച്ചെത്തി. തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ ബ്രേക്ക്ത്രൂകള്‍ നേടിയാല്‍ മാത്രമേ ആര്‍സിബിക്കു നേരിയ സാധ്യത പോലുമുണ്ടായിരുന്നു. പക്ഷെ ബൗളിങിലും ആര്‍സിബിക്കു പിഴച്ചു. ശുഭ്മാന്‍ ഗില്ലും അരങ്ങേറ്റക്കാരായ വെങ്കടേഷ് അയ്യരും തുടക്കം മുതല്‍ അറ്റാക്കിങ് മൂഡിലായിരുന്നു. എത്രയും വേഗത്തില്‍ കളി ജയിച്ച് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയാണ് കെകെആറിന്റെ ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. അത് അവര്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തു.

ശുഭ്മാന്‍ ഗില്ലിന്റെ (48) വിക്കറ്റ് മാത്രമേ കെകെആറിനു കൈവിടേണ്ടി വന്നുള്ളൂ. അരങ്ങേറ്റക്കാരന്റെ പരിഭ്രമമില്ലാതെ കന്നി മല്‍സരം കളിച്ച മധ്യപ്രദേശുകാരനായ ഓള്‍റൗണ്ടര്‍ അയ്യര്‍ തന്നി സാന്നിധ്യമറിയിക്കുകയും ചെയ്തു. വെറും 27 ബോൡ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 41 റണ്‍സോടെ താരം പുറത്താവാതെ നിന്നു. 34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഗില്‍ 48 റണ്‍സ് നേടിയത്. ഈ വിജയത്തോടെ നെറ്റ് റണ്‍റേറ്റ് വളരെയധികം മെച്ചപ്പെടുത്തിയ കെകെആര്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാംസ്ഥാനത്തേക്കു കയറി. നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഒരു സ്ഥാനം താഴേക്കു പോവുകയും ചെയ്തു.

Story first published: Monday, September 20, 2021, 23:18 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X