For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇങ്ങനെ ആണെങ്കില്‍ ആരെയും ക്യാപ്റ്റനാക്കാം', കെകെആറിനെതിരേ വീരേന്ദര്‍ സെവാഗ്

അഹമ്മദാബാദ്: തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് ഓയിന്‍ മോര്‍ഗനും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 20 പന്ത് ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ ഓയിന്‍ മോര്‍ഗന്റെ (47*) ബാറ്റിങ് പ്രകടനമാണ് കെകെആറിന് അനായാസ ജയം സമ്മാനിച്ചത്.

എന്നാല്‍ മത്സരത്തിനിടെ കെകെആര്‍ പരിശീലകര്‍ കോഡുകള്‍ ഉപയോഗിച്ച് ക്യാപ്റ്റന്‍ മോര്‍ഗന് നിര്‍ദേശം നല്‍കിയിരുന്നു. 54 എന്ന ബോര്‍ഡ് വെച്ചാണ് കെകെആര്‍ പരിശീലക സംഘം മോര്‍ഗന് എന്തോ സന്ദേശം കൈമാറിയത്. ടീം നേരത്തെ തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമാണിതെന്ന് വ്യക്തം. ഇപ്പോഴിതാ അത്തരം പ്രവര്‍ത്തികള്‍ ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

sehwagandkkr

'ഇത്തരം കോഡ് ഭാഷകള്‍ പട്ടാളത്തിലാണ് നമ്മള്‍ കാണാറുള്ളത്. 54 എന്നത് അവരുടെ ടീമിന്റെ പദ്ധതിയുടെ ഭാഗമാണെന്നാണ് കരുതുന്നത്. അതായത് ഒരു പ്രത്യേക സമയത്ത് ആ ബൗളറെക്കൊണ്ട് തന്നെ പന്തെറിയിക്കണം എന്ന് സൂചന നല്‍കിയതാവാം അത്. ക്യാപ്റ്റനെ സഹായിക്കാമെന്ന ലക്ഷ്യത്തോടെയാവാം ഡഗ്ഔട്ടിലിരുന്ന് പരിശീലകര്‍ അങ്ങനെ ചെയ്തത്. അതില്‍ തെറ്റായൊന്നും പറയാനാവില്ല. എന്നാല്‍ ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുന്നു. ക്യാപ്റ്റന് മത്സരത്തില്‍ റോളില്ലാതാവുന്നു. ഇങ്ങനെ ചെയ്യാനാണെങ്കില്‍ മോര്‍ഗന്റെ ആവിശ്യമില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കിയാല്‍ മതി. ലോകകപ്പ് നേടിയ നായകനാണവന്‍'-സെവാഗ് പറഞ്ഞു.

തുടര്‍ച്ചയായ നാല് തോല്‍വിയുടെ സമ്മര്‍ദ്ദത്തിലാണ് പഞ്ചാബിനെതിരേ കെകെആര്‍ ഇറങ്ങിയത്. ടീമിന്റെ ഉടമകളും ആരാധകരും ടീമിനെ വിമര്‍ശിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയതോടെ എന്തുവിലകൊടുത്തും ജയിക്കേണ്ട അവസ്ഥയായിരുന്നു കെകെആറിന്റേത്. സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് കെകെആര്‍ പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ടീമിന്റെ ആ തന്ത്രത്തിന് മുന്നില്‍ പഞ്ചാബ് കൃത്യമായി വീഴുകയും ചെയ്തു.

ഒരു സന്ദര്‍ഭത്തില്‍ ഏത് ബൗളറെ ഉപയോഗിക്കണമെന്ന് പുറത്ത് നിന്ന് സഹായം ലഭിക്കുന്നത് മോശമല്ല. എന്നാല്‍ ക്യാപ്റ്റന്റെ മനസില്‍ ഈ സന്ദര്‍ഭത്തിന് ആരാവും അനുയോജ്യനെന്നത് സംബന്ധിച്ച ചിന്ത ഉണ്ടാവും. പുറത്ത് നിന്നുള്ള സഹായം തെറ്റല്ല. കാരണം ചില സമയങ്ങളില്‍ ടീമിലെ 25ാമനാവും നല്ല ആശയം പങ്കുവെക്കാന്‍ സാധിക്കുകയെന്നും സെവാഗ് പറഞ്ഞു.

Story first published: Tuesday, April 27, 2021, 10:00 [IST]
Other articles published on Apr 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+