Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'കെകെആറിനെ രക്ഷിക്കാന്‍ അവന്‍ വരും', സൂചന നല്‍കി ബ്രണ്ടന്‍ മക്കല്ലം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാഴ്ചവെക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വിജയത്തോടെ തുടങ്ങിയെങ്കിലും മുംബൈയോടും ആര്‍സിബിയോടും ടീം തോറ്റു. തുടര്‍ച്ചയായി രണ്ട് തോല്‍വി ഏറ്റ് വാങ്ങിയതോടെ ടീമിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. മുംബൈക്കെതിരായ തോല്‍വിയില്‍ ടീമിന്റെ ഉടമകളിലൊരാളായ ഷാരൂഖ് ഖാന്‍ തന്നെ ആരാധകരോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.

മോശം ഫോമില്‍ കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ പ്രധാന പ്രശ്‌നം. അടുത്ത മത്സരത്തില്‍ ടീമില്‍ പൊളിച്ചെഴുത്തുണ്ടാവുമെന്ന് കെകെആര്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം തന്നെ സൂചന നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സുനില്‍ നരെയ്ന്‍ കെകെആറിനായി ഇറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോശം ഫോമിലുള്ള ഷക്കീബ് അല്‍ഹസന് പകരം നരെയ്ന്‍ എത്താനാണ് സാധ്യത.

brendonmccullumandsunilnaraineipl

'സുനില്‍ നരെയ്‌ന് ആദ്യ മത്സരത്തില്‍ത്തന്നെ ഞങ്ങള്‍ പരിഗണിക്കുമായിരുന്നെങ്കിലും അവന് പരിക്കേറ്റതാണ് പ്രശ്‌നമായത്. അവന്‍ പൂര്‍ണ്ണ ഫിറ്റല്ല. ആര്‍സിബിക്കെതിരേ ബാറ്റിങ്ങില്‍ അല്‍പ്പം മുന്‍തൂക്കം പ്രതീക്ഷിച്ചാണ് ഷക്കീബിന് അവസരം നല്‍കിയത്. ആദ്യ മൂന്ന് മത്സരം കഴിയുമ്പോള്‍ ടീമില്‍ ചില പുതിയ ആളുകളെ ആവിശ്യമായിട്ടുണ്ട്. അടുത്ത മത്സരത്തില്‍ ഒന്നോ രണ്ടോ മാറ്റങ്ങള്‍ ടീമിലുണ്ടാവും. മുറുകെ പിടിച്ചാല്‍ മികച്ച സാധ്യതകളുള്ള ടീമാണ് കെകെആര്‍'-കെകെആര്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.

മധ്യനിരയില്‍ നായകന്‍ ഓയിന്‍ അടക്കമുള്ളവര്‍ മോശം ഫോമിലാണ്. ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക്,ഷക്കീബ് അല്‍ഹസന്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെടുന്നു. അതിനാല്‍ത്തന്നെ മധ്യനിരയില്‍ മാറ്റം അനിവാര്യമാണ്. നരെയ്ന്‍ എത്തിയാല്‍ ഓപ്പണറായിത്തന്നെ ഇറക്കുന്നതാവും നല്ലത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ നരെയ്‌നാവും. ഫോമിലേക്കെത്തിയാല്‍ ഏത് ബൗളറെയും കടന്നാക്രമിക്കാനും മികച്ചൊരു അടിത്തറ കെകെആറിന് ലഭിക്കാനും അത് സഹായകമാവും.

ആര്‍സിബിക്കെതിരേ വരുണ്‍ ചക്രവര്‍ത്തി മികച്ച ഫോമില്‍ പന്തെറിയവെ മൂന്നാം ഓവര്‍ നല്‍കാന്‍ വൈകിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനും മക്കല്ലം വിശദീകരണം നല്‍കി. ' മികച്ച നിലയിലാണ് വരുണ്‍ പന്തെറിഞ്ഞത്. അപ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്ലായിരുന്നു ക്രീസില്‍. എബി ഡിവില്ലിയേഴ്‌സ് വരാനിരിക്കുന്നതിനാലാണ് വരുണിന്റെ ഓവര്‍ കരുതിവെച്ചത്' എന്നാണ് ബ്രണ്ടന്‍ മക്കല്ലം പറഞ്ഞത്. എന്നാല്‍ ടീമിന്റെ ഈ പദ്ധതി പാളുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 39 റണ്‍സാണ് വരുണ്‍ വിട്ടുകൊടുത്തത്.

Story first published: Monday, April 19, 2021, 12:18 [IST]
Other articles published on Apr 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+