IPL 2021: ടീമിന്റെ കണക്കുകൂട്ടല്‍ എവിടെ പാളി? വിശദീകരിച്ച് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍
ചെന്നൈ: ഐപിഎല്ലില്‍ കെകെആറിന് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വി സമ്മാനിച്ച് മുംബൈ ഇന്ത്യന്‍സ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 152 എന്ന ചെറിയ സ്‌കോറില്‍ തളച്ച് മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10 റണ്‍സകലെ തലകുനിക്കേണ്ടി വന്നു. ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളായ ആന്‍ഡ്രേ റസലെന്ന വന്മരം ഉണ്ടായിട്ടും മുംബൈയുടെ മികവിനെ മറികടക്കാന്‍ കെകെആറിനായില്ല.
ടീമിന്റെ സഹ ഉടമ ഷാരൂഖ് ഖാനടക്കം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. അനായാസമായി ജയിക്കാവുന്ന കളിയാണ് കെകെആര്‍ കൈവിട്ട് കളഞ്ഞതെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. അവസാന മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത മുംബൈയുടെ ബൗളിങ് നിര 'ഒരു കുതിരപ്പവന്‍' അര്‍ഹിക്കുന്നു. ഇപ്പോഴിതാ കെകെആറിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിശദീകരിച്ചിരിക്കുകയാണ് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍.
'തീര്‍ച്ചയായും വളരെ നിരാശപ്പെടുത്തുന്ന തോല്‍വിയാണിത്. മത്സരത്തില്‍ അധികം സമയം മികച്ച ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആദ്യ പകുതിയിലും പിന്തുടരലിന്റെ പകുതിവരെയും നന്നായി കളിച്ചു. ഞങ്ങള്‍ക്ക് പിഴവുകള്‍ സംഭവിച്ചു. അതില്‍ നിന്ന് തിരിച്ചുവരാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. മുംബൈ വളരെ മികച്ച നിരയാണ്. ഇരുടീമും ഏറ്റവും മികച്ചത് തന്നെയാണ് കാഴ്ചവെച്ചതെന്നാണ് തോന്നുന്നത്. എന്നാല്‍ ഇനിയും ഞങ്ങള്‍ മെച്ചപ്പെടാനുണ്ട്'-മോര്‍ഗന്‍ പറഞ്ഞു.

റണ്‍സ് പിന്തുടര്‍ന്ന് മത്സരത്തെ വിജയത്തിലേക്കെത്തിക്കേണ്ടതായിരുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ പിച്ച് അല്‍പ്പംകൂടി സ്ലോവായി.ജയിക്കാനായി എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നിട്ടും ജയിക്കാനായില്ല. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും മോര്‍ഗന്‍ പറഞ്ഞു. മുംബൈയെപ്പോലൊരു കരുത്തുറ്റ ബാറ്റിങ് നിരയുള്ള ടീമിനെ 152 എന്ന സ്‌കോറിലേക്ക് ഒതുക്കിയിട്ടിട്ടും ജയിക്കാനാവാത്തത് കെകെആറിന്റെ പാളിച്ച തന്നെയാണ്.
അവസാന മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത മുംബൈ ബൗളര്‍മാര്‍ കെകെആറിന്റെ പ്രതീക്ഷകളെല്ലാം അവസാനിപ്പിക്കുകയായിരുന്നു. അവസാന ഓവറില്‍ 15 റണ്‍സ് വിജയലക്ഷ്യം എന്ന നിലയിലേക്ക് കളിയെത്തിയത് ആന്‍ഡ്രേ റസലിന്റെയും (15 പന്തില്‍ 9) ദിനേഷ് കാര്‍ത്തികിന്റെയും (11 പന്തില്‍ 9) അമിത പ്രതിരോധനമാണ്. ഇരുവരും നിലയുറപ്പിച്ച് അവസാന രണ്ട് ഓവറില്‍ അടിക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും കണക്കുകൂട്ടല്‍ പാളി. 18ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ 3 റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ 19ാം ഓവറില്‍ ബുംറ 4 റണ്‍സും വഴങ്ങി. അവസാന ഓവറില്‍ 4 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് ട്രന്റ് ബോള്‍ട്ട് വീഴ്്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications