IPL 2021: 'കെകെആറിന് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്', ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പറയുന്നു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ കെകെആറിന് വിജയത്തുടക്കം. ആര്‍സിബിയെ 60 പന്തുകള്‍ ബാക്കിനിര്‍ത്തി ഒമ്പത് വിക്കറ്റിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കെകെആര്‍ നിരയുടെ ശക്തമായ തിരിച്ചുവരവിനാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലൂടെ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ശക്തരായ ആര്‍സിബിയെ 92 റണ്‍സിന് കെകെആര്‍ കൂടാരം കയറ്റി. ആന്‍ഡ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം പാദം ആരംഭിക്കുന്നതിന് മുമ്പ് തങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ഏറ്റവും മികച്ച പ്രകടനം നടത്താനാവും ശ്രമിക്കുകയെന്ന് മോര്‍ഗന്‍ പറഞ്ഞിരുന്നു. ആദ്യ മത്സരത്തിലൂടെത്തന്നെ തങ്ങളുടെ മികവ് എന്തെന്ന് കാട്ടാനും ടീമിന് സാധിച്ചു. ഇപ്പോഴിതാ കെകെആറിന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മത്സരശേഷം ഓയിന്‍ മോര്‍ഗന്‍.

'വളരെ മികച്ച പ്രകടനം തന്നെ ടീമെന്ന നിലയില്‍ ഇന്ന് പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങളുടെ ടീമിന്റെ പ്രതിഭ എന്തെന്ന് അളക്കാന്‍ ഒന്നിനെക്കൊണ്ടും സാധിക്കില്ല. ഞങ്ങള്‍ എത്രത്തോളം ശക്തരെന്ന് തെളിയിക്കേണ്ടതായുണ്ടായിരുന്നു. അത് ഞങ്ങള്‍ കാട്ടുകയും ചെയ്തു. ഇനിയും ഏറെ ദൂരം ഞങ്ങള്‍ക്ക് പോകാനുണ്ട്. കൃത്യമായി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇതൊരു മികച്ച തുടക്കമാണ്. വലിയ ആത്മവിശ്വാസം നല്‍കുന്നു. ടൂര്‍ണമെന്റിലെ കൂടുതല്‍ മത്സരങ്ങളിലും മികച്ച പ്രകടനത്തിലേക്കുയരാനായില്ലെങ്കിലും ഇത്തവണ നല്ല തുടക്കം ലഭിച്ചു' - മോര്‍ഗന്‍ പറഞ്ഞു.

അതി ശക്തമായ താരനിര കെകെആറിനൊപ്പമുണ്ടെങ്കിലും ആര്‍ക്കും ഫോമിലല്ലാത്തതായിരുന്നു ടീമിന്റെ പ്രശ്‌നം. എന്നാല്‍ ബൗളിങ് നിരയും ബാറ്റിങ് നിരയും വലിയ പ്രതീക്ഷയാണ് ആദ്യ മത്സരത്തിലൂടെ ടീമിന് നല്‍കുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം കെകെആറിന്റെ പുതിയ കണ്ടെത്തലായ വെങ്കടേഷ് അയ്യരും ഓപ്പണിങ്ങില്‍ തിളങ്ങിയത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ആന്‍ഡ്രേ റസലിന്റെ സമീപകാല പ്രകടനവും കെകെആറിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ്.

പന്തിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്ലിലെ ഏറ്റവും വലിയ വിജയമാണ് കെകെആര്‍ നേടിയത്. 60 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് മോര്‍ഗനും സംഘവും കോലിപ്പടയെ നാണംകെടുത്തിയത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം തുടര്‍ ജയങ്ങള്‍ നേടാനായാല്‍ കെകെആറിന് ചിലപ്പോള്‍ പ്ലേ ഓഫില്‍ കടക്കാനായേക്കും. ടീമിന്റെ ബൗളിങ് നിരയുടെ പ്രകടനത്തെയും മോര്‍ഗന്‍ പ്രശംസിച്ചു.

'ഞങ്ങളുടെ ബൗളര്‍മാരുടെ മികച്ച ദിനമായിരുന്നു ഇന്ന്. മാക്‌സ് വെല്‍, എബി, വിരാട് എന്നിവരുടെയെല്ലാം വിക്കറ്റ് വീഴ്ത്താന്‍ അവര്‍ക്കായി. ടോപ് ഓഡര്‍ താരങ്ങളെ പെട്ടെന്ന് പുറത്താക്കാന്‍ ബൗളര്‍മാര്‍ക്കായി. ഇത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്'- മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു. വിരാട് കോലിയെ പ്രസിദ്ധ് കൃഷ്ണ എല്‍ബിയില്‍ കുരുക്കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് പുറത്തായത്. എബി ഡിവില്ലിയേഴ്‌സിനെ ആന്‍ഡ്രേ റസല്‍ ആദ്യ പന്തില്‍ത്തന്നെ ക്ലീന്‍ ബൗള്‍ഡാക്കി. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമായി. ഗ്ലെന്‍ മാക്‌സ് വെല്ലിനെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ഓയിന്‍ മോര്‍ഗനെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ് ഇത്തവണത്തെ സീസണ്‍. 2020 സീസണിന്റെ പകുതിയില്‍വെച്ച് ദിനേഷ് കാര്‍ത്തികില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത താരമാണ് ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ട് ടീം നായകന്‍ കൂടിയായ മോര്‍ഗന്‍ വന്നിട്ടും കെകെആറില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. 2021 സീസണിന്റെ ആദ്യ പാദത്തിലും ടീമിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന മോര്‍ഗന് രണ്ടാം പാദം തന്റെ മികവ് തെളിയിക്കാനുള്ള അവസരമാണ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, September 21, 2021, 14:15 [IST]
Other articles published on Sep 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X