Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കുറഞ്ഞ ഓവര്‍ നിരക്ക്,കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന് 24 ലക്ഷം പിഴ ശിക്ഷ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപയാണ് മോര്‍ഗന് പിഴ ശിക്ഷയായി നല്‍കിയത്. ഓവര്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയത്തില്‍ കൂടുതല്‍ എടുത്തതാണ് മോര്‍ഗന് തിരിച്ചടിയായത്. പിഴ ശിക്ഷ ലഭിച്ചെങ്കിലും മുംബൈക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ കെകെആര്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി. നിലവില്‍ നാലാം സ്ഥാനത്താണ് കെകെആര്‍ ഉള്ളത്.

1

മുംബൈക്കെതിരേ 29 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് കെകെആര്‍ ഏഴ് വിക്കറ്റിന്റെ ജയം നേടിയത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ കെകെആര്‍ ബൗളര്‍മാര്‍ക്കായി. നായകന്‍ ഓയിന്‍ മോര്‍ഗന്‍ വരുത്തിയ ബൗളിങ് വ്യത്യാസങ്ങള്‍ കൃത്യമായി ഫലം കണ്ടുഎന്ന് തന്നെ പറയാം.

നിധീഷ് റാണയെക്കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിച്ച മോര്‍ഗന്‍ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരെയും പവര്‍പ്ലേയില്‍ ഉപയോഗിച്ചു. അഞ്ചാമത്തെ ഓവറിലാണ് കെകെആര്‍ പേസറെ കൊണ്ടുവരുന്നത്. മധ്യ ഓവറുകളില്‍ പേസര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാനും മോര്‍ഗന് സാധിച്ചു. മുംബൈ ബാറ്റിങ് നിരയെ ഇന്നിങ്‌സിലുടെനീളം സമ്മര്‍ദ്ദത്തിലാക്കാന്‍ കെകെആറിനായി.

2

കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും മുംബൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വരുണിനായി. സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. നായകന്‍ രോഹിത് ശര്‍മയെയാണ് നരെയ്ന്‍ പുറത്താക്കിയത്. ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തു. ആന്‍ഡ്രേ റസല്‍ മൂന്ന് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല.

3

മറുപടിക്കിറങ്ങിയ കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ മുംബൈയുടെ സൂപ്പര്‍ പേസര്‍മാരെയെല്ലാം നാണംകെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. യുവതാരം വെങ്കടേഷ് അയ്യര്‍ ട്രന്റ് ബോള്‍ട്ടിനെയും ആദം മില്‍നെയും നേരിട്ട ആദ്യ പന്തില്‍ത്തന്നെ അതിര്‍ത്തി കടത്തിയപ്പോള്‍ ബുംറയെ ബൗണ്ടറി കടത്തിയാണ് വരവേറ്റത്. 30 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് അദ്ദേഹം നേടി. രാഹുല്‍ ത്രിപതി 42 പന്തില്‍ 8 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് നേടിയെടുത്തത്. 176.19 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ശുഭ്മാന്‍ ഗില്ലിനും (9) ഓയിന്‍ മോര്‍ഗനും (7) തിളങ്ങാനായില്ലെങ്കിലും യുവതാരങ്ങളുടെ മികവ് കെകെആറിന് അനായാസ ജയം നേടിക്കൊടുത്തു.

4

കെകെആറിന്റെ ജയത്തില്‍ ബൗളര്‍മാരുടെ പ്രകടനത്തെയാണ് മോര്‍ഗന്‍ അഭിനന്ദിച്ചത്. അവസാന രണ്ട് മത്സരത്തിലും ബൗളര്‍മാരാണ് സൂപ്പര്‍ സ്റ്റാറുകളെന്നാണ് മോര്‍ഗന്‍ പറഞ്ഞത്. 'ഒരു താരം മാത്രമാണ് ടീമിന്റെ മുഖച്ഛായ മാറ്റിയതെന്ന് പറയാനാവില്ല. കഴിഞ്ഞ രണ്ട് മത്സരത്തിലും ടീമിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ ബൗളര്‍മാരാണെന്നാണ് കരുതുന്നത്. ബാറ്റ് ചെയ്യാന്‍ എളുപ്പമുള്ള അബുദാബിയില്‍ മികച്ച ബൗളിങ് പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. അതാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനും വെങ്കടേഷിനും സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ സഹായിക്കുന്നത്'- ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

Story first published: Friday, September 24, 2021, 11:00 [IST]
Other articles published on Sep 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+