
പൃത്ഥ്വി ഷായെ തളക്കാനായില്ല
തുടക്കം മുതല്‍ കടന്നാക്രമിച്ച ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷായെ തുടക്കത്തിലെ പുറത്താക്കാന്‍ കെകെആര്‍ ബൗളര്‍മാര്‍ക്കായില്ല. ശിവം മാവിയുടെ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി പായിച്ച് തുടങ്ങിയ പൃത്ഥ്വി 41 പന്തില്‍ 82 റണ്‍സാണ് നേടിയത്. ഇതില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. വന്ന ബൗളര്‍മാരെയെല്ലാം കണക്കിന് പ്രഹരിച്ചുവിടാന്‍ പൃത്ഥ്വിക്കായി. 10 റണ്‍സിന് മുകളില്‍ റണ്‍റേറ്റുമായി കുതിച്ച ഡല്‍ഹിയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകരുന്നത് സ്‌കോര്‍ബോര്‍ഡില്‍ 132 റണ്‍സുള്ളപ്പോഴാണ്. അവസരത്തിനൊത്ത് കെകെആര്‍ ബൗളര്‍മാര്‍ക്ക് ഉയരാനാവുന്നില്ല.

വീണ്ടും നിരാശപ്പെടുത്തി ടോപ് ഓഡര്‍
കെകെആറിന്റെ ടോപ് ഓഡറ് വീണ്ടും നിരാശപ്പെടുത്തി. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലും നിധീഷ് റാണയും ഇഴഞ്ഞ് നീങ്ങുകയാണ്. നിധീഷ് (12 പന്തില്‍ 15),ശുഭ്മാന്‍ ഗില്‍ (38 പന്തില്‍ 43),രാഹുല്‍ ത്രിപാഠി (17 പന്തില്‍ 19),ഓയിന്‍ മോര്‍ഗന്‍ (2 പന്തില്‍ 0),സുനില്‍ നരെയ്ന്‍ (1 പന്തില്‍ 0) എന്നിങ്ങനെയാണ് ടോപ് ഓഡറിന്റെ സ്‌കോര്‍. ആര്‍ക്കും തന്നെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ പ്രകടനം കാഴ്ചവെക്കാനായില്ല. മധ്യനിരയില്‍ ആന്‍ഡ്രേ റസല്‍ (27 പന്തില്‍ 45*) നടത്തിയ പ്രകടനമാണ് 154 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് കെകെആറിനെ എത്തിച്ചത്. കെകെആറിന്റെ ബാറ്റിങ് ഓഡറില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തത് വലിയ പ്രശ്‌നമാണ്.

ടീമിന്റെ പദ്ധതിയിലെ പാളിച്ച
ഒരാള്‍ നിലയുറപ്പിക്കുമ്പോള്‍ മറ്റേ താരം കടന്നാക്രമിക്കേണ്ടത് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന കെകെആറിന്റെ തന്ത്രം തിരിച്ചടിയാവുകയാണ്. പവര്‍പ്ലേ മുതലാക്കുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെടുന്നു. സുനില്‍ നരെയ്‌നെ പവര്‍പ്ലേ കഴിഞ്ഞ് ഇറക്കുമ്പോള്‍ അപ്പോള്‍ തന്നെ വിക്കറ്റ് നഷ്ടമാവുന്നു. ഇത് ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. ഡല്‍ഹിക്കെതിരേ ലളിത് യാദവിന്റെ ഓവറില്‍ മോര്‍ഗനും നരെയ്‌നും മടങ്ങിയതോട് ടീം സമ്മര്‍ദ്ദത്തിലാവുകയും റണ്‍റേറ്റിനെ അത് ബാധിക്കുകയും ചെയ്തു.


Click it and Unblock the Notifications