Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആറിന് പിഴച്ചത് വീണ്ടും അതേ കാര്യത്തില്‍, മോര്‍ഗന് പറയാനുള്ളത് മറ്റൊരു കാര്യം

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടുമൊരു മത്സരത്തില്‍ കൂടി തോറ്റ് തുന്നംപാടിയിരിക്കുകയാണ്. എന്നാല്‍ എന്താണ് അവരുടെ തോല്‍വിക്ക് കാരണം. യഥാര്‍ത്ഥ പ്രശ്‌നം ടീമിന്റെ ക്യാപ്റ്റനും ടീം മാനേജ്‌മെന്റുമാണ്. ഏത് കളിക്കാരന്‍ ഏത് പൊസിഷനില്‍ കളിക്കണം, എപ്പോള്‍ കളിക്കണം എന്ന കാര്യങ്ങളെ കുറിച്ചൊന്നും അറിയാത്ത താരമാണ് ഓയിന്‍ മോര്‍ഗന്‍. ടീം പൊസിഷന്‍ എല്ലാ കളിയിലും മാറ്റുന്ന ക്യാപ്റ്റന്‍ എങ്ങനെയാണ് ടീമിനെ ജയത്തിലെത്തിക്കാനാവുക. ഇതിനേക്കാളൊക്കെ പിഴച്ചത് ഒരു താരത്തെ നേരത്തെ ഇറക്കാത്തതിലാണ്.

റസ്സല്‍ വന്നാല്‍ മാറുമായിരുന്നു

റസ്സല്‍ വന്നാല്‍ മാറുമായിരുന്നു

കൊല്‍ക്കത്ത ആദ്യ 15 ഓവറില്‍ പല തവണ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിതീഷ് റാണയും ഓയിന്‍ മോര്‍ഗനുമെല്ലാം പരാജയപ്പെട്ടു. നിതീഷ് റാണ പുറത്തായ സമയത്ത് ആേ്രന്ദ റസ്സലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. സുനില്‍ നരെയ്‌നും മോര്‍ഗനും ഇറക്കി വേഗം പുറത്തായത് കൈആറിന്റെ സ്‌കോര്‍ പിന്നോട്ടടിക്കുകയായിരുന്നു. രാഹുല്‍ ത്രിപാഠി വമ്പടികള്‍ക്ക് ശ്രമിക്കുന്ന സമയമായിരുന്നു ഇത്. ആ സമയത്ത് റസ്സല്‍ വന്നിരുന്നെങ്കില്‍ ത്രിപാഠിക്കുള്ള സമ്മര്‍ദം കുറയുമായിരുന്നു. വമ്പന്‍ സ്‌കോറിലേക്ക് കെകെആറിന് എത്താമായിരുന്നു. കഴിഞ്ഞ കളിയില്‍ 21 പന്തില്‍ നേടിയ ഫിഫ്റ്റി പരിഗണിക്കുമ്പോള്‍ മികച്ച ഫോമിലായിരുന്നു റസ്സല്‍. എന്നാല്‍ മോര്‍ഗന്‍ താരത്തെ നേരത്തെ ഇറക്കിയില്ല.

മോര്‍ഗന്‍ പറയുന്നത് മറ്റൊന്ന്

മോര്‍ഗന്‍ പറയുന്നത് മറ്റൊന്ന്

ടീമിന്റെ ബാറ്റിംഗ് ലൈനപ്പിലാണ് പ്രശ്‌നമെന്ന് മോര്‍ഗന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ബാറ്റ്‌സ്മാന്‍മാരാണ് ടീമിനെ തോല്‍പ്പിച്ചതെന്ന് മാത്രമാണ് മോര്‍ഗന്‍ പറഞ്ഞത്. ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നത് ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു. രാജസ്ഥാന്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ കെകെആറിന് സാധിച്ചില്ല. ഈ പിച്ചില്‍ എങ്ങനെ കളിക്കാമെന്ന് രാജസ്ഥാന്‍ മനസ്സിലാക്കിയിരുന്നു. അവര്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കളിച്ചത്. കെകെആര്‍ മത്സരത്തില്‍ 40 റണ്‍സോളം കുറവാണ് എടുത്തത്. ടി20 മത്സരത്തില്‍ ജയിക്കാന്‍ ആ റണ്‍സ് ആവശ്യമായിരുന്നു. വാംഖഡെയുടെ പിച്ചില്‍ കളിക്കുക ദുഷ്‌കരമാണെന്ന് മോര്‍ഗന്‍ പറഞ്ഞു.

ഞാന്‍ ഭാഗ്യവാനാണ്

ഞാന്‍ ഭാഗ്യവാനാണ്

ആന്ദ്രേ റസ്സലിനെ പുറത്താക്കിയത് ശരിക്കും ഭാഗ്യമാണെന്ന് ക്രിസ് മോറിസ് പറഞ്ഞു. നാല് വിക്കറ്റെടുത്തെങ്കിലും ആ വിക്കറ്റ് ശരിക്കും ഭാഗ്യമായിരുന്നു. റസ്സലിനെ പുറത്താക്കാനായി ചില കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തിരുന്നു. കഴിഞ്ഞ കളിയിലെ വെടിക്കെട്ട് ബാറ്റിംഗ് ഞങ്ങളുടെ ഓര്‍മയിലുണ്ടായിരുന്നു. റസ്സല്‍ മിസ് ഹിറ്റിലൂടെ പുറത്താവണമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്തായാലും ഭാഗ്യവാന്‍മാരാണ് ഞങ്ങള്‍. ഇല്ലെങ്കില്‍ ആ പന്തില്‍ റസ്സല്‍ പുറത്താവില്ലായിരുന്നുവെന്നും മോറിസ് പറഞ്ഞു.

വേണം ഈ മാറ്റം

വേണം ഈ മാറ്റം

കെകെആറിന്റെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍സി കാഴ്ച്ചവെക്കുന്നത് പോലെ കെകെആറിലും കാഴ്ച്ചവെക്കണം. റസ്സലിനെ നാലാം നമ്പറില്‍ കളിപ്പിക്കണം. സുനില്‍ നരെയ്‌നെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആവശ്യമാണ്. അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോള്‍ വെറും 45 റണ്‍സാണ് മോര്‍ഗന്‍ നേടിയത്. കൊല്‍ക്കത്തയിലെ വെടിക്കെട്ട് താരങ്ങളാണ് നരെയ്‌നും റസ്സലും മോര്‍ഗനുമെല്ലാം. ഇവര്‍ മൂന്ന് പേരും ക്ലിക്കായാല്‍ മാത്രമേ കൊല്‍ത്തയ്ക്ക് വമ്പന്‍ സ്‌കോര്‍ നേടാനാവൂ.

Story first published: Sunday, April 25, 2021, 4:43 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+