Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിയില്‍ അവന്‍ ടോപ് പ്ലെയറല്ല, ഫ്‌ളോപ്പാകുമെന്ന് കരുതി, ഞെട്ടിച്ചെന്ന് പീറ്റേഴ്‌സണ്‍

ചെന്നൈ: ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയില്‍ തന്നെ ഞെട്ടിച്ചത് ഗ്ലെന്‍ മാക്‌സ്‌വെല്ലാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ആര്‍സിബിയില്‍ മാക്‌സ്‌വെല്‍ ഒരിക്കലും ക്ലിക്കാവുമെന്ന് കരുതിയതല്ല. അവരുടെ ടീം ലൈനപ്പ് അത്തരത്തിലുള്ളതായിരുന്നു. എന്നാല്‍ എല്ലാ സംശയങ്ങളെയും തെറ്റിച്ച് കൊണ്ടുള്ള പ്രകടനമാണ് മാക്‌സ്‌വെല്‍ ഇതുവരെ നടത്തിയതെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. മാക്‌സ്‌വെല്ലിന്റെ പ്രകടനം അമ്പരിപ്പിക്കുന്നതാണ്. കാരണം ആര്‍സിബിയില്‍ മാക്‌സ്‌വെല്‍ ഒരിക്കലും ടോപ് താരമല്ല. സാധാരണ താരം ചെല്ലുന്ന എല്ലാ ടീമിലും ടോപ് താരം മാക്‌സ്‌വെല്ലായിരിക്കും. അതുകൊണ്ട് പ്രകടനം നന്നാവുമോ എന്ന സംശയമുണ്ടായിരുന്നു.

1

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ മാക്‌സ്‌വെല്‍ പരാജയപ്പെടുമെന്നായിരുന്നു ഞാന്‍ കരുതിയത്. അദ്ദേഹം കളിക്കാനുള്ള സാധ്യതകളൊന്നും ഞാന്‍ കണ്ടിരുന്നില്ല. ഏത് ടീമില്‍ കളിച്ചാലും വമ്പന്‍ താരമായി മാറുന്നതാണ് മാക്‌സ്‌വെല്ലിന്റെ രീതി. എന്നാല്‍ ആര്‍സിബിയില്‍ വിരാട് കോലിയും എബി ഡിവില്യേഴ്‌സുമുണ്ട്. ആ ടീമില്‍ മാക്‌സ്‌വെല്‍ ഒരിക്കലും ടോപ് താരമാവില്ല. എല്ലാ ഫോക്കസും കോലിയെയും ഡിവില്യേഴ്‌സിനെയും ചുറ്റിപ്പറ്റിയായിരിക്കും. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ഏറ്റവും ക്ലിക്കായത് മാക്‌സ്‌വെല്ലാണ്. ഇതുവരെ മികച്ച പ്രകടനമാണ് മാക്‌സ്‌വെല്‍ നടത്തിയതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഇപ്പോഴത്തെ ആര്‍സിബി ലൈനപ്പില്‍ ശരിക്കും യോജിക്കുന്നുണ്ട് മാക്‌സ്‌വെല്‍. വളരെ കംഫര്‍ട്ടബിളായിട്ടാണ് താരം ആ ടീമില്‍ കളിക്കുന്നത്. അതാണ് കൡയില്‍ പ്രകടമാകുന്നത്. ഒരു പൊസിഷനില്‍ മാക്‌സ്‌വെല്‍ കംഫര്‍ട്ടിബളായി കഴിഞ്ഞാല്‍ വലിയ നേട്ടം തന്നെ ടീമുകള്‍ക്ക് ലഭിക്കും. വളരെ മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഒരുപക്ഷേ അദ്ദേഹം സ്ഥിരതയില്ലാത്ത താരമാകാം. എന്നാല്‍ ഈ സീസണില്‍ ഇതുവരെ സ്ഥിരതയില്ലായ്മ മാക്‌സ്‌വെല്ലില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇത്തവണ മാക്‌സ്‌വെല്ലില്‍ നിന്ന് പുതിയ തരം പ്രകടനം കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവ് കൂടിയായിരിക്കും ഈ സീസണിലെ ഐപിഎല്‍. പരിചയസമ്പത്ത് വരുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ടെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

അതേസമയം ഓയിന്‍ മോര്‍ഗനും രോഹിത് ശര്‍മയ്ക്കും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ചതിനെയും പീറ്റേഴ്‌സണ്‍ സ്വാഗതം ചെയ്തു. ടി20 ക്രിക്കറ്റില്‍ ഒരു ഇടവേളയോ നേരം വൈകലോ പാടില്ല. കാരണം അതൊരു എന്റര്‍ടെയിന്‍മെന്റ് പാക്കേജാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ക്കേണ്ടതാണ്. രോഹിത്തിനും മോര്‍ഗനും വരെ പിഴ കിട്ടുന്നത് എല്ലാവര്‍ക്കും ഒരു സന്ദേശം കൊടുക്കുന്നത് പോലെയാണ്. ചിലര്‍ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ചെറിയൊരു ഇടവേള ക്യാപ്റ്റന്‍മാര്‍ എടുക്കാറുണ്ട്. എന്നാല്‍ വളരെ വേഗം തീരുമാനമെടുത്ത് സമ്മര്‍ദത്തെ അതിജീവിക്കുകയാണ് ടി20 ക്രിക്കറ്റില്‍ വേണ്ടതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

Story first published: Sunday, April 25, 2021, 2:14 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+