വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇപ്പോള്‍ ആര്‍ക്കുമറിയില്ല, ഈ സീസണോടെ എല്ലാവരും അറിയും, അഞ്ച് യുവതാരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് നാളെ തുടക്കമാവുകയാണ്. ആര്‍സിബിയും മുംബൈയും തമ്മിലാണ് ഉദ്ഘാടന മത്സരം. എല്ലാ സീസണിലെയും ഐപിഎല്ലിലൂടെ നിരവധി യുവതാരങ്ങള്‍ ദേശീയ ടീമിലേക്കടക്കം വളരാറുണ്ട്. ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,ടി നടരജാന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത താരങ്ങള്‍ ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് എത്തിയിട്ടുണ്ട്. ഇത്തവണയും അത്തരത്തില്‍ അവസരം കാത്ത് ചില താരങ്ങളുണ്ട്. ഇപ്പോള്‍ ആര്‍ക്കും പരിചയമില്ലെങ്കിലും ഈ സീസണിന്റെ അവസാനത്തോടെ എല്ലാവരും അറിയാന്‍ സാധ്യതയുള്ള അഞ്ച് യുവതാരങ്ങള്‍ ഇവരാണ്.

റില്ലി മെറീഡിത്ത്

റില്ലി മെറീഡിത്ത്

ഓസീസ് യുവ ഫാസ്റ്റ് ബൗളര്‍ റില്ലി മെറീഡിത്തിനെ അധികമാര്‍ക്കും കേട്ടുപരിചയം ഉണ്ടാവില്ല. എന്നാല്‍ ഈ സീസണിന്റെ അവസാനത്തോടെ 24കാരനായ താരം ഏവര്‍ക്കും സുപരിചിതനാവുമെന്നുറപ്പാണ്. 40 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് പഞ്ചാബ് കിങ്‌സ് 8 കോടി രൂപയ്ക്കാണ് പേസറെ ടീമിലെത്തിച്ചത്. അവസാന ബിബിഎല്ലില്‍ 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് താരം വീഴ്ത്തിയത്. മികച്ച പേസര്‍മാരുടെ അഭാവമുള്ള പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ മെറീഡിത്തിന് അവസരം ഉറപ്പാണ്.

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

പഞ്ചാബ് കിങ്‌സിന്റെ തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ ഷാരൂഖ് ഖാനും ഈ സീസണോടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുള്ള താരമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനായി തിളങ്ങിയ താരത്തിന് 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. എന്നാല്‍ 5.25 കോടിക്കാണ് പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കിയത്. ഈ സീസണില്‍ പഞ്ചാബിന്റെ മധ്യനിരയില്‍ ഷാരൂഖിന് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനും ആരാധകര്‍ക്കിടയില്‍ വലിയ സുപരിചിതനായ താരമല്ല. എന്നാല്‍ ഇത്തവണ ആര്‍സിബി നിരയിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് അസ്ഹറുദ്ദീന്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി മുംബൈക്കെതിരേ താരം സെഞ്ച്വറി നേടിയിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കിയ താരത്തെ ആദ്യ മത്സരത്തില്‍ ഓപ്പണറായി പരീക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

ലിയാം ലിവിങ്‌സ്റ്റണ്‍

ലിയാം ലിവിങ്‌സ്റ്റണ്‍

ഇംഗ്ലണ്ടുകാരനായ 27കാരന്‍ ലിയാം ലിവിങ്‌സ്റ്റണും ഇത്തവണത്തോടെ ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന താരമായി മാറിയേക്കും. അടിസ്ഥാന വിലയായ 75 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് നിരയില്‍ ലിവിങ്സ്റ്റണും ഉണ്ടായിരുന്നു. 2019ല്‍ ബിബിഎല്ലില്‍ വരവറിയിച്ച താകം 28 മത്സരത്തില്‍ നിന്ന് 851 റണ്‍സെടുത്ത് കഴിഞ്ഞു. രാജസ്ഥാന്‍ നിരയില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ലിവിങ്സ്റ്റണ്‍

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

ഇന്ത്യന്‍ മീഡിയം പേസര്‍ ചേതന്‍ സക്കറിയയും ഇത്തവണ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ സാധ്യതയുള്ള താരമാണ്. 20 ലക്ഷം അടിസ്ഥാന വിലയിട്ടിരുന്ന താരത്തെ 1.20 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ആര്‍സിബി ഉള്‍പ്പെടെ പല പ്രമുഖ ടീമുകളും താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ച് രംഗത്തെത്തിയിരുന്നു. 23കാരനായ താരം 16 ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 5 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

Story first published: Thursday, April 8, 2021, 12:58 [IST]
Other articles published on Apr 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X