For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കേരള താരം രോജിത് ഗണേഷിനെ ടീമിലെടുത്ത് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ കേരള താരത്തെ റിസര്‍വ് താരമായി ടീമിലെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഓള്‍റൗണ്ടര്‍ റോജിത് ഗണേഷിനെയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി റോജിതിന് അവസരം ലഭിച്ചിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. അരങ്ങേറ്റ മത്സരത്തില്‍ 10 റണ്‍സ് നേടിയ താരത്തിന് രണ്ട് ഓവര്‍ മാത്രമാണ് എറിയാന്‍ ലഭിച്ചത്.

ആക്രമണ ശൈലിയില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് രോജിത്. ഇക്കഴിഞ്ഞ കെസിഎ പ്രസിഡന്റ്‌സ് ടി20 കപ്പില്‍ ഒരു മത്സരത്തില്‍ 11 പന്തില്‍ 28 റണ്‍സുമായി അദ്ദേഹം തിളങ്ങിയിരുന്നു. ഈ പ്രകടനമാണ് മുംബൈയിലേക്കുള്ള താരത്തിന്റെ വഴി തുറന്നത്. തനിക്ക് ഇത്തരത്തില്‍ ഒരു അവസരം നല്‍കിയതില്‍ മുംബൈ ഇന്ത്യന്‍സിനോട് രോജിത് ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി പറഞ്ഞു. നെറ്റ്‌സില്‍ പന്തെറിയാനാവും പ്രധാനമായും രോജിതിനെ ഉപയോഗിക്കുക.

rojithganesh

നേരത്തെ കേരള ലെഗ് സ്പിന്നര്‍ എസ് മിഥുനെയും മുംബൈ ടീമിലേക്ക് പരിഗണിച്ചിരുന്നു. ഇത്തവണ ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ത്തന്നെ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായാണ് പൊതുവേ ഇന്ത്യയിലെ പിച്ചുകള്‍. അതിനാല്‍ത്തന്നെ ഇത്തവണ നെറ്റ്‌സിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ സ്പിന്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് മുംബൈ മാനേജ്‌മെന്റിനുള്ളത്.

ഇതിനോടകം മുംബൈ ഇന്ത്യന്‍സ് പരിശീലനം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധന കൂടി എത്തിയതോടെ മുംബൈ ക്യാംപ് കൂടുതല്‍ സജീവമായിക്കഴിഞ്ഞു. പീയൂഷ് ചൗള,ഇഷാന്‍ കിഷന്‍,ക്രിസ് ലിന്‍,കോള്‍ട്ടര്‍നെയ്ല്‍ തുടങ്ങിയവരെല്ലാം പരിശീലനം നടത്തുന്നതിന്റെ വീഡിയോ മുംബൈ പുറത്തുവിട്ടിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സിലെ ഒട്ടുമിക്ക താരങ്ങളും നിലവില്‍ ദേശീയ ടീമിലും മറ്റുമായി കളിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ പരിശീലനത്തിന്റെ ആവിശ്യം പലതാരങ്ങള്‍ക്കുമില്ല. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം നിലവില്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. ജസ്പ്രീത് ബുംറ മാത്രമാണ് നിലവില്‍ ടീമിന് പുറത്തുള്ളത്.

അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇത്തവണയും ശക്തമായ താരനിരയാണ് മുംബൈക്കൊപ്പമുള്ളത്. ഇന്ത്യയിലെ ആറ് വേദികളില്‍ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

Story first published: Friday, March 26, 2021, 15:00 [IST]
Other articles published on Mar 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+