Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എസ്ആര്‍എച്ചിന്റെ മധ്യനിര ഒന്നിനും കൊള്ളില്ല, ജാദവിനെ കളിപ്പിക്കുന്നതാണ് നല്ലതെന്ന് ഓജ

ചെന്നൈ: കേദാര്‍ ജാദവിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തത് നല്ല കാര്യമെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ഹൈദരാബാദിന്റെ മധ്യനിര വളരെ മോശമാണ്. ആദ്യ രണ്ട് കളിയും അവരെ തോല്‍പ്പിച്ചതിന് പ്രധാന കാരണം മധ്യനിരയാണ്. തീര്‍ച്ചയായും അതില്‍ മാറ്റങ്ങള്‍ വേണ്ടതുണ്ട്. കേദാര്‍ ജാദവ് തന്നെയാണ് എസ്ആര്‍എച്ചിന് വേണ്ടി മധ്യനിരയില്‍ എന്തുകൊണ്ടും മികച്ച താരമെന്ന് പ്രഗ്യാന്‍ ഓജ പറഞ്ഞു. അതേസമയം ഹൈദരാബാദിന്റേത് വളരെ മികച്ച തീരുമാനമായിരുന്നെന്ന് ദീപ് ദാസ് ഗുപ്തയും പറഞ്ഞു. സിഎസ്‌കെയില്‍ നിന്ന് മോശം ഫോമിനെ തുടര്‍ന്ന് ജാദവ് പുറത്തുപോകുന്നത്. എസ്ആര്‍എച്ച് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.

1

കഴിഞ്ഞ സീസണില്‍ വളരെ മോശം പ്രകടനം നടത്തിയ ജാദവ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. താരത്തെ എന്തിനാണ് വീണ്ടും സിഎസ്‌കെ കളിപ്പിക്കുന്നതെന്നും ചോദ്യമുയര്‍ന്നിരുന്നു. ലേലത്തില്‍ ആദ്യം ജാദവിനെ ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ഒടുവില്‍ ജാദവ് ഹൈദരാബാദില്‍ എത്തുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോ, അബ്ദുള്‍ സമദ്, വിജയ് ശങ്കര്‍ എന്നിവരടങ്ങിയ മധ്യനിര ഹൈദരാബാദിന് വേണ്ടി കാര്യമായി തിളങ്ങിയിട്ടില്ല. സമദും ശങ്കറും കാര്യമായി കളിക്കാത്തത്് ടീമിനെ രണ്ട് കളിയിലും തോല്‍വിയിലേക്ക് നയിച്ചിരുന്നു. ബെയര്‍സ്‌റ്റോ ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

രണ്ട് കോടി രൂപയ്ക്കാണ് കേദാര്‍ ജാദവിനെ ഹൈദരാബാദ് വാങ്ങിയത്. ചെന്നൈയില്‍ കളിച്ച് പരിചയമുണ്ട് കേദാര്‍ ജാദവിന്. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് ജാദവ്. ചെന്നൈ അദ്ദേഹത്തെ സംബന്ധിച്ച് ഹോം ഗ്രൗണ്ട് പോലെയാണ്. ഒരുപാട് പരിശീലനവും അവിടെ കിട്ടിയിട്ടുണ്ട്. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ കേദാര്‍ ജാദവിന് അവസരം ലഭിച്ചാല്‍, അത് നല്ല രീതിയില്‍ മുതലെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കും. വളരെ ക്വാളിറ്റിയും പരിചയസമ്പത്തുമുള്ള താരമാണ് കേദാര്‍ ജാദവെന്നും ഓജ വ്യക്തമാക്കി.

ഹൈദരാബാദിനെ സംബന്ധിച്ച് ആശങ്കകള്‍ അവരുടെ ബാറ്റിംഗ് ലൈനപ്പിലുണ്ട്. മധ്യനിര വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് കേദാര്‍ ജാദവിന് അവസരം കൊടുത്ത് കൂടാ. പരിചയസമ്പത്ത് കൊണ്ട് മധ്യനിരയെ മുന്നോട്ട് കൊണ്ടുപോകാന്‍ കേദാര്‍ ജാദവിന് സാധിക്കുമെന്നും ഓജ പറഞ്ഞു. അതേസമയം കേദാര്‍ ജാദവിന് വേണ്ടി വന്നാല്‍ പന്തെറിയാനും അറിയാം. ചെപ്പോക്കിലെ പിച്ച് ഇത്തരം പാര്‍ട് ടൈം ബൗളര്‍മാരെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്ന പിച്ചാണ്. ബെയര്‍‌സ്റ്റോയെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന്, മധ്യനിരയെ ശക്തമായി നിര്‍ത്താന്‍ ജാദവിന് സാധിക്കുമെന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു.

Story first published: Saturday, April 17, 2021, 21:53 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+