വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020-21: പുതിയ ടീം വന്നാല്‍ ചിലരുടെ സമയം തെളിയും! കൂട്ടത്തില്‍ റെയ്‌നയും

അടുത്ത സീസണില്‍ പുതിയ ടീം വരുമെന്നാണ് സൂചനകള്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസി കൂടി വന്നേക്കുമെന്ന സൂചനകള്‍ ശക്തമാണ്. നിലവില്‍ എട്ടു ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. അടുത്ത തവണ പുതുതായി ഒരു ടീമിനെക്കൂടി ബിസിസിഐ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സീസണിനു മുമ്പ് മെഗാ താരലേലം നടന്നേക്കുമെന്നാണ് വിവരം.

അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസിയായിരിക്കും ഐപിഎല്ലിലെ പുതിയ അംഗങ്ങളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അദാന ഗ്രൂപ്പടക്കം പല വമ്പന്‍മാരും ഫ്രാഞ്ചൈസിയുമായി രംഗത്തിറങ്ങിയേക്കും. പുതിയൊരു ടീം കൂടി ഐപിഎല്ലിലേക്കു വന്നാല്‍ അതു നിരവധി താരങ്ങള്‍ക്കു ടൂര്‍ണമെന്റില്‍ അവസരമൊരുക്കുമെന്നുറപ്പാണ്. ഒമ്പതാമത്തെ ഫ്രാഞ്ചൈസിയുടെ വരവ് ഏറ്റവുമധികം ഗുണം ചെയ്യുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കെയ്ന്‍ വില്ല്യംസണ്‍

കെയ്ന്‍ വില്ല്യംസണ്‍

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരവും ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റനുമായ കെയ്ന്‍ വില്ല്യംസണ്‍ പുതിയ ഫ്രാഞ്ചൈസിയുടെ നായകസ്ഥാനത്തേക്കു വന്നേക്കും. ഈ സീസണില്‍ ഡേവിഡ് വാര്‍ണര്‍ നയിച്ച ഹൈദരാബാദ് ടീമിനു വേണ്ടി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കൡച്ചിരുന്നു. എന്നാല്‍ വില്ല്യംസണിന്റെ ബാറ്റിങ് പൊസിഷന്‍ മാറിക്കൊണ്ടിരുന്നതിനാല്‍ അതു പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
ഈ സീസണില്‍ എസ്ആര്‍എച്ചിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ വില്ല്യംസണ്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്നും 133.75 സ്‌ട്രൈക്ക് റേറ്റോടെ 317 റണ്‍സാണ് താരം നേടിയത്. അടുത്ത സീസണില്‍ പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമായാല്‍ വില്ല്യംസണിന് ക്യാപ്റ്റന്‍സി കൂടി ലഭിച്ചേക്കും. കാരണം മികച്ച ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ നേതൃമികവ് ഇപ്പോള്‍ ഹൈദരാബാദിന് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

ഷാക്വിബുല്‍ ഹസന്‍

ഷാക്വിബുല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറും ഐസിസിയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്‍ അടുത്ത സീസണില്‍ പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമായേക്കും. വിലക്ക് കഴിഞ്ഞ് അടുത്തിടെ ക്രിക്കറ്റില്‍ തിരിച്ചെത്തിയ താരത്തിന് അടുത്ത സീസണില്‍ മോഹവില തന്നെ ലഭിക്കുമെന്നുറപ്പാണ്.
2011 മുതല്‍ 17 വരെ ഷാക്വിബ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സ് ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെന്ന നിയമം കാരണം അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. 2018ല്‍ ഷാക്വിബ് ഹൈദരാബാദ് ടീമിലെത്തുകയായിരുന്നു. 2019ലെ ഐപിഎല്ലില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നുള്ളൂ. ഷാക്വിബിന്റെ അഗ്രസീവ് ബാറ്റിങും സ്പിന്‍ ബൗളിങും ഐപിഎല്ലില്‍ പുതുതായെത്തുന്ന ടീമിന് ഏറെ ഗുണം ചെയ്യും.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മിസ്റ്റര്‍ ഐപിഎല്ലെന്നറിയപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു ഇനി തന്റെ പഴയ തട്ടകത്തിലേക്കു ഒരു മടങ്ങിവരവുണ്ടാവാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ സീസണിനു മുമ്പ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരുന്നു.
ഇതോടെ സിഎസ്‌കെയും താരവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്‍മാറിയ ശേഷം ഐപിഎല്ലിലേക്കു മടങ്ങിവരാന്‍ റെയ്‌ന താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സിഎസ്‌കെ ഇതിനോടു പ്രതികരിച്ചിരുന്നില്ല.
റെയ്‌നയുടെ അഭാവം സിഎസ്‌കെയ്ക്കു കനത്ത ആഘാതമാവുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫിലെത്താതെയാണ് ധോണിപ്പട പുറത്തായത്.

മുജീബുര്‍ റഹ്മാന്‍

മുജീബുര്‍ റഹ്മാന്‍

അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് പുതിയ ഫ്രാഞ്ചൈസി ഐപിഎല്ലിലെത്തിയാല്‍ ഗുണം ലഭിക്കുന്ന മറ്റൊരു താരം. 19 കാരനയ സ്പിന്നര്‍ ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ താരം കൂടിയാണ് മുജീബ്. എന്നാല്‍ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാവാന്‍ താരത്തിനു സാധിച്ചില്ല. 2019ലെ ഐപിഎല്ലില്‍ വെറും അഞ്ചു മല്‍സരങ്ങളിലാണ് മുജീബിനു അവസരം ലഭിച്ചത്. കഴിഞ്ഞ സീസണിലാവട്ടെ രണ്ടു കളികളില്‍ മാത്രമേ താരത്തിനു ടീമില്‍ ഇടം ലഭിച്ചുള്ളൂ.
16ാം വയസ്സില്‍ ഏകദിന ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത താരമാണ് മുജീബ്. ഇത്രയും മികച്ചൊരു സ്പിന്നര്‍ക്കു ഐപിഎല്ലില്‍ പുറത്തിരിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. പുതിയൊരു ഫ്രാഞ്ചൈസിയിലേക്കു ചേക്കേറിയാല്‍ മുജീബിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Monday, November 23, 2020, 16:42 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X