Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എസ്ആര്‍എച്ചിന് വിജയവഴിയിലെത്താന്‍ വേണം ഈ 3 മാറ്റം, ക്ലിക്കായാല്‍ പിടിച്ചാല്‍ കിട്ടില്ല

ചെന്നൈ: കളിച്ച മൂന്ന് കളിയും തോറ്റ് ആകെ പ്രതിസന്ധിയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മൂന്ന് കളിയും യാതൊരു കാരണവുമില്ലാതെയാണ് ടീം തോറ്റത്. എല്ലാ സമയത്തെയും പോലെ ഇത്തരം അനാവശ്യ തോല്‍വികളാണ് എല്ലാ സീസണിലും അവരെ നോക്കൗട്ടില്‍ കടക്കുന്നതില്‍ നിന്ന് തടയാറുള്ളത്. ഏറ്റവും കെട്ടുറപ്പുള്ള ടീമാണ് അവര്‍. പക്ഷേ ആ പ്രതിഭയ്‌ക്കൊത്ത പ്രകടനം എസ്ആര്‍എച്ചില്‍ നിന്ന് ഉണ്ടാവാറില്ല. ഇത്തവണ അവര്‍ വിജയവഴിയില്‍ തിരിച്ചെത്തണമെങ്കില്‍ അടിയന്തരമായ ചില മാറ്റങ്ങള്‍ ആവശ്യമാണ്.

വില്യംസണ്‍ തിരിച്ചെത്തണം

വില്യംസണ്‍ തിരിച്ചെത്തണം

കെയ്ന്‍ വില്യംസണെ പോലൊരു താരം ഹൈദരാബാദില്‍ പുറത്തിരിക്കുക എന്നത് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. മൂന്ന് കളിയിലും വില്യംസണ്‍ പുറത്തായിരുന്നു. ബാറ്റിംഗില്‍ ഏറ്റവും കരുത്ത് വേണ്ട സമയത്തായിരുന്നു വില്യംസണ്‍ കളിക്കാതിരുന്നത്. മധ്യനിര ഏറ്റവും നന്നായി കളിക്കേണ്ടതുണ്ട് എസ്ആര്‍എച്ചിന്. മധ്യനിരയെ ശക്തമാക്കാന്‍ വില്യംസണിന്റെ വരവിന് സാധിക്കും. നാലാം നമ്പറില്‍ ഗംഭീരമായി കളിക്കാന്‍ വില്യംസണ് സാധിക്കും. മുജീബിന് പകരം അദ്ദേഹം കളിപ്പിക്കുകയാണ് ഏറ്റവും നല്ലത്. കഴിഞ്ഞ സീസണില്‍ വില്യംസണ്‍ വന്നതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ എസ്ആര്‍എച്ചിന് പരിശോധിക്കാവുന്നതാണ്.

കേദാര്‍ മടങ്ങിവരണം

കേദാര്‍ മടങ്ങിവരണം

വിരാട് സിംഗിന് പകരം കേദാര്‍ ജാദവിനെ കളിപ്പിക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. മധ്യനിരയില്‍ ഇപ്പോള്‍ തന്നെ അബ്ദുള്‍ സമദ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ തുടങ്ങിയ യുവതാരങ്ങളാണ് ഉള്ളത്. ഇനിയുമൊരു യുവതാരത്തിന് പകരം ഒരു പരിചയസമ്പത്തുള്ള താരത്തെയാണ് ഹൈദരാബാദ് കളിപ്പിക്കേണ്ടത്. വിരാട് സിംഗ് റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നുണ്ടായിരുന്നു. കേദാര്‍ ജാദവ് അതിന് പറ്റിയ താരമാണ്. ഈ സീസണില്‍ സ്മാറ്റ് ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനം ജാദവ് നടത്തിയിരുന്നു. അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള കഴിവും താരത്തിനുണ്ട്.

നടരാജനും വേണം

നടരാജനും വേണം

ഖലീല്‍ അഹമ്മദ് മികച്ച ബൗളറാണ്. എന്നാല്‍ നടരാജനെ പോലൊരു ബൗളറെ പുറത്തിരുത്തിയിട്ട് കളിക്കാന്‍ പറ്റിയ താരമല്ല. മികച്ച ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ നടരാജന്‍ ഹൈദരാബാദിന് ഇപ്പോള്‍ ആവശ്യമാണ്. മുംബൈക്കെതിരെ രണ്ട് സിക്‌സര്‍ അവസാന ഓവറില്‍ വഴങ്ങിയത് ഹൈദരാബാദിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. ആ റണ്‍സാണ് മത്സരത്തില്‍ തോല്‍പ്പിച്ചത്. അതുകൊണ്ട് ഡെത്ത് ഓവര്‍ എറിയാന്‍ ഒരു മികച്ച ബൗളറെ തന്നെ ആവശ്യമാണ്. എന്തുകൊണ്ടും നടരാജനേക്കാള്‍ മികച്ച താരം വേറെയില്ല. ഭുവനേശ്വര്‍ കുമാര്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അവസാന ഓവറുകളില്‍ നടരാജനെ പന്തേല്‍പ്പിക്കുന്നത് ഗുണം ചെയ്യും.

ഒരേ പോലെയുള്ള തോല്‍വി

ഒരേ പോലെയുള്ള തോല്‍വി

ഹൈദരാബാദ് മൂന്ന് കളിയിലും ചേസിംഗിലെ മോശം പ്രകടനമാണ് തോല്‍വിയിലേക്ക് വീഴാന്‍. മൂന്നും സമാന രീതിയിലായിരുന്നു. മികച്ച തുടക്കം കിട്ടുകയും ഒരു വിക്കറ്റ് പോയ ശേഷം സമ്മര്‍ദത്തിലേക്ക് വീണ തോല്‍വി വഴങ്ങുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. മധ്യനിരയില്‍ മനീഷ് പാണ്ഡെയുടെ പ്രകടനം രണ്ട് കളിയില്‍ ടീമിന്റെ പരാജയത്തിന് കാരണമായി. ഡേവിഡ് വാര്‍ണര്‍ സമാനമായ രീതിയിലുള്ള രീതിയിലാണ് പുറത്തായത്. സമ്മര്‍ദത്തെ അതിജീവിക്കാന്‍ ടീം പഠിക്കേണ്ടതുണ്ട് എന്ന് പ്രകടമാണ്. ഏത് താരം വന്നാലും കളി ആ രീതിയിലാണ് മാറേണ്ടത്.

Story first published: Sunday, April 18, 2021, 23:13 [IST]
Other articles published on Apr 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+