IPL 2021: ഇത്തവണയെങ്കിലും ആര്‍സിബിക്ക് കപ്പടിക്കണം, ആരെയൊക്കെ നിലനിര്‍ത്തും?
ബംഗളൂരു: ഐപിഎല്‍ 2021ലെങ്കിലും ആര്‍സിബിക്ക് കപ്പടിക്കണം. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ ശേഷം നിരാശപ്പെടുത്തി മടങ്ങുന്ന നിരയാണ് ആര്‍സിബിയുടേത്. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് തുടങ്ങി ക്രിക്കറ്റിലെ പ്രമുഖരായ നിരവധി താരങ്ങള്‍ ആര്‍സിബിക്കൊപ്പമുണ്ടെങ്കിലും ഭാഗ്യം തുണയ്ക്കാറില്ല. അവസാന സീസണില്‍ എലിമിനേറ്ററില്‍ ഹൈദരാബാദ് പുറത്തായി. ഇത്തവണ എന്തുവിലകൊടുത്തും കപ്പടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍സിബി. താരലേലത്തിന് മുമ്പ് ടീം നിലനിര്‍ത്താനും ഒഴിവാക്കാനും സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

നിലനിര്‍ത്തുന്ന താരങ്ങള്‍
നായകന്‍ വിരാട് കോലി ക്യാപ്റ്റനായി തുടരുമെന്ന കാര്യം ഉറപ്പാണ്. എല്ലാ സീസണിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി മികവ് കാട്ടുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിലെ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും പരാജയപ്പെടുന്നു. അവസാന സീസണിലും കോലിയുടെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനം നേരിട്ടിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും ആര്‍സിബിക്കു വേണ്ടി കളിക്കും. അവസാന സീസണിലും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച എബിഡിയെ ടീം നിലനിര്‍ത്താന്‍ ആഗ്രഹിക്കുമെന്നുറപ്പാണ്.

യുവതാരം ദേവ്ദത്ത് പടിക്കലും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. അരങ്ങേറ്റ സീസണില്‍ത്തന്നെ ഓപ്പണിങ്ങില്‍ തിളങ്ങാന്‍ ദേവ്ദത്തിന് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ മലയാളിയായ ഇടം കൈയന്‍ ഓപ്പണറെ ടീം കൈവിടാന്‍ സാധ്യത കുറവാണ്. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍, പേസര്‍ മുഹമ്മദ് സിറാജ്, നവദീപ് സൈനി, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ് എന്നിവരെയും നിലനിര്‍ത്താന്‍ സാധ്യത കൂടുതല്‍

ഇവര്‍ പുറത്തായേക്കും
യുവ ഓപ്പണര്‍ ജോഷ്വാ ഫില്ലിപ്പിയെ ആര്‍സിബി ഒഴിവാക്കിയേക്കും. മധ്യനിരയില്‍ മോയിന്‍ അലിക്കൊപ്പം ഇന്ത്യന്‍ താരം ശിവം ദുബെയും പുറത്തായേക്കും. ഗുര്‍കീരത് മാന്‍, ഇസിരു ഉദാന, പവന്‍ നേഗി, പവന്‍ ദെശപാണ്ഡെ, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്കും ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. പുറത്താകാന്‍ സാധ്യതയുള്ള പ്രമുഖര്‍ ആരോണ്‍ ഫിഞ്ചും മോയിന്‍ അലിയും ഉമേഷ് യാദവുമാണ്. ഓസീസ് നായകനായ ഫിഞ്ച് ഓപ്പണിങ്ങില്‍ നിറം മങ്ങുമ്പോള്‍ സീനിയര്‍ പേസര്‍ ഉമേഷ് തല്ലുകൊള്ളി ബൗളറായി മാറിയിരിക്കുകയാണ്.

ലേലത്തില്‍ ലക്ഷ്യമെന്ത്?
താരലേലത്തില്‍ മികച്ച പേസ് ബൗളര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ആര്‍സിബിക്ക് ആവിശ്യമുണ്ട്. മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍. മധ്യനിരയിലേക്ക് ക്രിസ് മോറിസിനൊപ്പം മികച്ചൊരു ഓള്‍റൗണ്ടര്‍ ഇവയൊക്കെ ആര്‍സിബിക്ക് ആവിശ്യമുണ്ട്. മികച്ച പേസര്‍ എന്ന് പറയാന്‍ അനുഭവസമ്പത്തുള്ള ആരുമില്ല. സിറാജ് തന്നെയായിരിക്കും പ്രധാന ആയുധം. മികച്ച പേസ് ബൗളര്‍മാര്‍ക്കായാവും പ്രധാനമായും ആര്‍സിബി ഇത്തവണ പണം മുടക്കാന്‍ സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications