For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എട്ട് ടീമുകളുടെയും ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെ? ഏറ്റവും സാധ്യത ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 11ന് ആരംഭിക്കുമെന്നാണ് വിവരം. താരലേലം ഇതിനോടകം പൂര്‍ത്തിയായതിനാല്‍ ഇനി മുന്നൊരുക്കത്തിനുള്ള സമയമാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സടക്കം പ്രമുഖരെല്ലാം ഇത്തവണയും വലിയ പ്രതീക്ഷയിലാണ്. ഇത്തവണ വലിയ അഴിച്ചുപണികളോടെയാണ് പല ടീമുകളും എത്തുന്നത്. ഇത്തവണത്തെ എട്ട് ടീമുകളുടെയും ഓപ്പണര്‍മാരാവാന്‍ സാധ്യതയുള്ള കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദേവ്ദത്ത് പടിക്കല്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍

ദേവ്ദത്ത് പടിക്കല്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍

ആര്‍സിബി ഇത്തവണ മലയാളി ഓപ്പണിങ് കൂട്ടുകെട്ട് പരീക്ഷിച്ചേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനായി ദേവ്ദത്ത് കുതിക്കുകയാണ്. അവസാന സീസണിലെ ആര്‍സിബിയുടെ ടോപ് സ്‌കോററാണ് ദേവ്ദത്ത് പടിക്കല്‍. ഇത്തവണയും ഓപ്പണര്‍ സ്ഥാനത്ത് ദേവ്ദത്തിന് സ്ഥാനം ഉറപ്പാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ അസ്ഹറുദ്ദീന്‍ വിജയ് ഹസാരെ ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

ശിഖര്‍ ധവാന്‍-പൃത്ഥ്വി ഷാ

ശിഖര്‍ ധവാന്‍-പൃത്ഥ്വി ഷാ

വിമര്‍ശകരുടെ വായടപ്പിച്ച് വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പൃത്ഥ്വി ഷാ നടത്തുന്നത്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഓപ്പണറായി ശിഖര്‍ ധവാനോടൊപ്പം പൃത്ഥ്വിയും സ്ഥാനം പിടിച്ചേക്കും. അവസാന സീസണില്‍ 2 സെഞ്ച്വറിയുള്‍പ്പെടെ 618 റണ്‍സാണ് ധവാന്‍ നേടിയത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും നിലവിലെ ഫോമില്‍ പൃത്ഥ്വിക്ക് തന്നെ ഓപ്പണറായി സ്ഥാനം ലഭിച്ചേക്കും.

ജോസ് ബട്‌ലര്‍-സഞ്ജു സാംസണ്‍

ജോസ് ബട്‌ലര്‍-സഞ്ജു സാംസണ്‍

അവസാന സീസണില്‍ ഓപ്പണിങ്ങിലടക്കം നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ടീമാണ് രാജസ്ഥാന്‍. ഇത്തവണ അടിമുടി പുതുക്കിപ്പണിഞ്ഞെത്തുന്ന രാജസ്ഥാനില്‍ ജോസ് ബട്‌ലറും സഞ്ജു സാംസണും ചേര്‍ന്ന് ഓപ്പണിങ്ങില്‍ ഇറങ്ങാനാണ് സാധ്യത. റോബിന്‍ ഉത്തപ്പയെ കൈവിട്ടതിനാല്‍ ക്യാപ്റ്റന്‍ സഞ്ജു തന്നെ ഓപ്പണറായി എത്തിയേക്കും. ബെന്‍ സ്റ്റോക്‌സിനെ മധ്യനിരയില്‍ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

ശുബ്മാന്‍ ഗില്‍-സുനില്‍ നരെയ്ന്‍

ശുബ്മാന്‍ ഗില്‍-സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശുബ്മാന്‍ ഗില്‍-സുനില്‍ നരെയ്ന്‍ കൂട്ടുകെട്ടിനെ ഓപ്പണിങ്ങില്‍ ഇറക്കാനാണ് സാധ്യത. അവസാന സീസണില്‍ ഗില്‍ ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ രണ്ടാമനില്‍ നിരന്തരം പരീക്ഷണം നടത്തി. എന്നാല്‍ ഇത്തവണ ഇന്ത്യയിലാണ് മത്സരം നടക്കുന്നത്. അതിനാല്‍ത്തന്നെ പവര്‍പ്ലേ മുതലാക്കാന്‍ സുനില്‍ നരെയ്‌നെ ഇറക്കാനാണ് സാധ്യത കൂടുതല്‍.

കെഎല്‍ രാഹുല്‍-മായങ്ക് അഗര്‍വാള്‍

കെഎല്‍ രാഹുല്‍-മായങ്ക് അഗര്‍വാള്‍

അവസാന സീസണുകളിലെല്ലാം ഫലം കണ്ട രാഹുല്‍-മായങ്ക് ഓപ്പണിങ് കൂട്ടുകെട്ടിലാവും ഇത്തവണയും പഞ്ചാബ് കിങ്‌സിന്റെ പ്രതീക്ഷ. അവസാന സീസണിലെ ഓറഞ്ച് ക്യാപിന്റെ ഉടമയാണ് രാഹുല്‍. 2018ന് ശേഷം സ്ഥിരതയോടെ റണ്‍സ് വാരിക്കൂട്ടാന്‍ രാഹുലിന് സാധിക്കുന്നുണ്ട്. മായങ്കും അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. ക്രിസ് ഗെയ്ല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത.

രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക്

രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക്

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും രോഹിത്-ഡീകോക്ക് കൂട്ടുകെട്ടിലാവും വിശ്വാസം അര്‍പ്പിക്കുക. ഇരുവരും പവര്‍പ്ലേ പൂര്‍ത്തിയാകുന്നത് വരെ ക്രീസില്‍ നിന്നാല്‍ ടീമിന് അടിത്തറ ഉണ്ടാക്കിത്തരുമെന്നുറപ്പാണ്. രണ്ട് താരങ്ങളും ഒരുപോലെ ആക്രമിക്കുന്നവരാണ്. ഓപ്പണിങ്ങില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇത്തവണ ക്രിസ് ലിന്നിന് അവസരം നല്‍കിയേക്കും.

വൃദ്ധിമാന്‍ സാഹ-ഡേവിഡ് വാര്‍ണര്‍

വൃദ്ധിമാന്‍ സാഹ-ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണര്‍-വൃദ്ധിമാന്‍ സാഹ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കും. അവസാന സീസണില്‍ ഓപ്പണറെന്ന നിലയില്‍ സാഹ ഗംഭീര പ്രകടനമാണ് നടത്തിയത്. ഡേവിഡ് വാര്‍ണര്‍ സീസണില്‍നിന്ന് പിന്മാറിയേക്കുമെന്ന് വിവരമുണ്ട്. വാര്‍ണര്‍ കളിച്ചില്ലെങ്കില്‍ ജോണി ബെയര്‍സ്‌റ്റോ ഓപ്പണറായി സാഹയ്‌ക്കൊപ്പം എത്തിയേക്കും.

റോബിന്‍ ഉത്തപ്പ-റിതുരാജ് ജയഗ്‌വാദ്

റോബിന്‍ ഉത്തപ്പ-റിതുരാജ് ജയഗ്‌വാദ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ഓപ്പണിങ്ങില്‍ റോബിന്‍ ഉത്തപ്പ-റിതുരാജ് ജയഗ്‌വാദ് കൂട്ടുകെട്ടിനെ ഇറക്കാനാണ് സാധ്യത. ഷെയ്ന്‍ വാട്‌സണ്‍ കളം ഒഴിഞ്ഞ വിടവ് നികത്താന്‍ സീനിയര്‍ താരം ഉത്തപ്പയെയാണ് സിഎസ്‌കെ കൊണ്ടുവന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തപ്പ തിളങ്ങുന്നുണ്ട്. അവസാന സീസണില്‍ ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടാന്‍ റിതുരാജിന് സാധിച്ചിരുന്നു.

Story first published: Monday, March 1, 2021, 12:08 [IST]
Other articles published on Mar 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+