Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഐപിഎല്ലില്‍ ആ വിഭാഗം വന്നതിന് കാരണം ധോണി, സിക്‌സ്ത് സെന്‍സുള്ളയാളാണെന്ന് ബട്‌ലര്‍

മുംബൈ: ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍മാരായിട്ടുള്ള താരങ്ങള്‍ ടീമുകളുടെ ക്യാപ്റ്റനാവാന്‍ തുടങ്ങിയത് മഹേന്ദ്ര സിംഗ് ധോണി കാരണമാണെന്ന് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. ഈ സീസണില്‍ ധോണിയെ കൂടാതെ മൂന്ന് ടീമുകളെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണ്. ലോകേഷ് രാഹുല്‍ പഞ്ചാബിനെയും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെയും റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെയും നയിക്കുന്നു. ധോണിക്ക് സിക്‌സ്ത് സെന്‍സ് എന്ന പറയുന്ന കഴിവുണ്ട്. ടീമിനെ നയിക്കാനാവുന്ന വിക്കറ്റ് കീപ്പര്‍ എന്ന കഴിവും ധോണിക്കുണ്ടെന്ന് ബട്‌ലര്‍ പറയുന്നു.

1

ബട്‌ലര്‍ ക്രിക്കറ്റ് ലോകത്തെ അറിയപ്പെടുന്ന ധോണി ആരാധകന്‍ കൂടിയാണ്. കഴിഞ്ഞ തവണത്തെ ഐപിഎല്ലില്‍ ധോണിയില്‍ നിന്ന് ജേഴ്‌സി ഒപ്പിട്ട് വാങ്ങിയിരുന്നു ബട്‌ലര്‍. ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര താരമാണ് ധോണി. ശരിക്കും ലോകോത്തരം. ധോണിയുടെ പാതയിലൂടെ പോകാന്‍ ആഗ്രഹിക്കുന്ന ഒരുപാട് താരങ്ങളുണ്ടെന്നും ബട്‌ലര്‍ പറയുന്നു. ഏതൊരു വിക്കറ്റ് കീപ്പറിനും കളി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ കുറിച്ച് ഏറ്റവും മികച്ചതായ ഒരു ചിന്തയുണ്ടാവും. അത് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഗുണം ചെയ്യും. പിച്ച് ഏത് തരത്തില്‍ പെരുമാറുന്നുവെന്നും, ഏത് രീതിയില്‍ ബൗളര്‍മാര്‍ പന്തെറിയണമെന്നുമൊക്കെ ബൗളര്‍മാര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ വിക്കറ്റ് കീപ്പര്‍ക്ക് പെട്ടെന്ന് സാധിക്കുമെന്ന് ബട്‌ലര്‍ വ്യക്തമാക്കി.

രാജസ്ഥാന് ഈ സീസണില്‍ എക്‌സ് ഫാക്ടറാവാന്‍ പോവുന്നത് ബെന്‍ സ്‌റ്റോക്‌സായിരിക്കും. ലോകോത്തര ഓള്‍റൗണ്ടറാണ് സ്‌റ്റോക്‌സെന്നും ബട്‌ലര്‍ പറയുന്നു. ഈ സീസണില്‍ രാജസ്ഥാനില്‍ ഒരുപാട് വെറൈറ്റി താരങ്ങളുണ്ട്. ക്രിസ് മോറിസും ബെന്‍ സ്‌റ്റോക്‌സും ഒക്കെ ലോകോത്തര ഓള്‍റൗണ്ടര്‍മാരാണ്. പുതിയൊരു ക്യാപ്റ്റനും രാജസ്ഥാനുണ്ട്. സഞ്ജു സാംസണ്‍ വളരെ ആവേശമുണ്ടാക്കുന്ന കളിക്കാരനാണ്. ടീമുമായി വളരെ കാലമായി ചേര്‍ന്നുപോകുന്ന താരമാണ് അദ്ദേഹം. വളരെ ശാന്തനാണ് സഞ്ജു. അതേസമയം തമാശക്കാരനുമാണെന്ന് ബട്‌ലര്‍ പറഞ്ഞു.

സഞ്ജു തന്റെ അതേ മികവ് ക്യാപ്റ്റന്‍സിയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട്. അതിനോടുള്ള ഒരു താല്‍പര്യമുണ്ട്. സ്റ്റോക്‌സിനും അതേ പോലെ തിളങ്ങാന്‍ സാധിക്കുമെന്നും ബട്‌ലര്‍ പറഞ്ഞു. അതേസമയം സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണില്‍ സഞ്ജു സാംസണെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത്. നാളെ പഞ്ചാബ് കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. രണ്ട് ടീമുകളും കഴിഞ്ഞ തവണ നോക്കൗട്ടിലെത്തിയിരുന്നില്ല. അതുകൊണ്ട് ആദ്യ മത്സരം ഗംഭീരമാക്കുക എന്നതായിരിക്കും ഇരുവരും ലക്ഷ്യമിടുക.

Story first published: Sunday, April 11, 2021, 19:32 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+