For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇനി കുക്കിന്റെ വായടപ്പിക്കാന്‍ എനിക്കാവും- സെഞ്ച്വറിക്ക് പിന്നാലെ ബട്ലര്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ കന്നി സെഞ്ച്വറി പ്രകടനം നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 64 പന്തില്‍ 124 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 193.75 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇപ്പോഴിതാ തന്റെ സെഞ്ച്വറിയെക്കുറിച്ചും മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്കുമായുള്ള രസകരമായ തര്‍ക്കത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ജോസ് ബട്‌ലര്‍.

'ഞാന്‍ എന്റെ കരിയറില്‍ കൂടുതലും മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. അതിനാല്‍ സെഞ്ച്വറി നേടുക എളുപ്പമായിരുന്നില്ല. ടോപ് ഓഡറില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അലെസ്റ്റര്‍ കുക്കിന്റെ വായടപ്പിക്കാന്‍ എനിക്കാവും. നേരത്തെ എന്നെക്കാള്‍ ഒരു ടി20 സെഞ്ച്വറി കൂടുതലാണെന്ന് എപ്പോഴും കുക്ക് പറയുമായിരുന്നു'-ബട്‌ലര്‍ പറഞ്ഞു.

josbutleripl

ഇംഗ്ലണ്ടിനൊപ്പം 32 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള കുക്കിന് ഒരിക്കല്‍ പോലും സെഞ്ച്വറി നേടാനായിട്ടില്ല. എന്നാല്‍ 2009ല്‍ എക്‌സസിനുവേണ്ടി കളിച്ച് 57 പന്തില്‍ 100 റണ്‍സ് നേടാന്‍ കുക്കിന് സാധിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനായി 79 ടി20കള്‍ ബട്‌ലര്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നില്ല. 65ാമത്തെ ഐപിഎല്ലിലൂടെയാണ് ടി20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി പ്രകടനം ബട്‌ലര്‍ നടത്തുന്നത്.

65 ഐപിഎല്ലില്‍ നിന്നായി 35.14 ശരാശരിയില്‍ 1968 റണ്‍സാണ് ബട്‌ലര്‍ നേടിയിട്ടുള്ളത്. ഇതില്‍ 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 194 ബൗണ്ടറിയും 90 സിക്‌സും ബട്‌ലര്‍ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്.ഈ സീസണില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇതിന്റെയെല്ലാം പരിഹാരമെന്നോണം ഹൈദരാബാദിനെതിരേ ഗംഭീര പ്രകടനം തന്നെയാണ് ബട്‌ലര്‍ കാഴ്ചവെച്ചത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ബട്‌ലര്‍ നല്‍കിയിരിക്കുന്നത്.

ഹൈദരാബാദിനെ 55 റണ്‍സിന് തോല്‍പ്പിക്കാനും രാജസ്ഥാനായി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ബട്‌ലറുടെ സെഞ്ച്വറിക്കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സീസണിലെ ഹൈദരാബാദിന്റെ ആറാം തോല്‍വിയാണിത്. രാജസ്ഥാന്റെ മൂന്നാം ജയമാണിത്.

Story first published: Sunday, May 2, 2021, 21:01 [IST]
Other articles published on May 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+