For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നാണംകെട്ട് ഹൈദരാബാദ്, മുംബൈക്കെതിരേ എവിടെ പിഴച്ചു? ഇതാ മൂന്ന് കാരണങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കെകെആറിനോടും ആര്‍സിബിയോടും തോറ്റ ഹൈദരബാദ് മുംബൈ ഇന്ത്യന്‍സിനോട് 13 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 19.4 ഓവറില്‍ 137 റണ്‍സിന് കൂടാരം കയറി. ഹൈദരാബാദിന്റെ ചരിത്രത്തിലാദ്യമായാണ് ടീം സീസണിന്റെ തുടക്കത്തിലെ ആദ്യ മൂന്ന് മത്സരവും തോല്‍ക്കുന്നത്. മുംബൈക്കെതിരേ എവിടെയാണ് ഹൈദരാബാദിന് പിഴച്ചത്?മൂന്ന് കാരണങ്ങളിതാ

ഡെത്ത് ഓവറില്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്

ഡെത്ത് ഓവറില്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്

ഇരു ടീമിന്റെയും ബാറ്റിങ്ങില്‍ വേറിട്ട് നിന്നത് കീറോണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനമാണ്. മുംബൈക്കുവേണ്ടി ഡെത്ത് ഓവറില്‍ പൊള്ളാര്‍ഡ് നടത്തിയ പ്രകടനം ഹൈദരാബാദ് നിരയില്‍ നടത്താന്‍ ആളുണ്ടായില്ല എന്നതാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് ഒരു കാരണം. അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ രണ്ട് സിക്‌സറടക്കം പറത്തി 16 റണ്‍സാണ് അദ്ദേഹം നേടിയെടുത്തത്. 22 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 35 റണ്‍സുമായി പൊള്ളാര്‍ഡ് പുറത്താവാതെ നിന്നതാണ് മുംബൈയെ 150 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.

ജോണി ബെയര്‍സ്‌റ്റോയുടെ ഹിറ്റ് വിക്കറ്റ്

ജോണി ബെയര്‍സ്‌റ്റോയുടെ ഹിറ്റ് വിക്കറ്റ്

മികച്ച ഫോമില്‍ കുതിക്കുകയായിരുന്ന ഹൈദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് അവസാനിച്ചതിനെ ദൗര്‍ഭാഗ്യമെന്ന് മാത്രമെ വിളിക്കാനാവു. കാരണം ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുമ്പോള്‍ അനായാസമായി സ്‌കോര്‍ ചെയ്ത് മുന്നേറുകയായിരുന്നു ജോണി ബെയര്‍സ്‌റ്റോ. 22 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ താരം ഹിറ്റ് വിക്കറ്റായാണ് പുറത്തായത്. ക്രുണാല്‍ പാണ്ഡ്യയുടെ ഓവറിലായിരുന്നു ഇത്. ബെയര്‍സ്‌റ്റോ മടങ്ങുമ്പോള്‍ 7.2 ഓവറില്‍ 67 റണ്‍സെന്ന മികച്ച സ്‌കോര്‍ ഹൈദരാബാദിനുണ്ടായിരുന്നു. നായകന്‍ ഡേവിഡ് വാര്‍ണറെ (36) ഹര്‍ദിക് പാണ്ഡ്യ റണ്ണൗട്ടിലൂടെ പുറത്താക്കിയതും മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുകയും ടീമിന്റെ തോല്‍വിക്ക് കാരണമാവുകയും ചെയ്തു.

ഹൈദരാബാദിന്റെ മധ്യനിരയിലെ പാളിച്ച

ഹൈദരാബാദിന്റെ മധ്യനിരയിലെ പാളിച്ച

ആദ്യ മൂന്ന് വിക്കറ്റ് നഷ്ടമായാല്‍ ഹൈദരാബാദിനെ രക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. വിജയ് ശങ്കറെ മധ്യനിരയില്‍ വിശ്വസിക്കാനാകില്ല. അബ്ദുല്‍ സമദിനും സ്ഥിരതയില്ല. അഭിഷേഖ് ശര്‍മക്കും തിളങ്ങാനായില്ല. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതെ പോയതാണ് മുംബൈക്കെതിരെയും ഹൈദരാബാദിന് തിരിച്ചടിയായത്. കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവില്‍ മാത്രമാണ് ഇനി ഹൈദരാബാദിന് പ്രതീക്ഷ. എന്നാല്‍ താരം പരിക്കിന്റെ പിടിയിലാണ്. പരിചയസമ്പന്നനായ താരം മധ്യനിരയിലെത്തിയില്ലെങ്കില്‍ ടീമിന്റെ തോല്‍വികളുടെ എണ്ണം ഇനിയും നീളുമെന്നുറപ്പ്.

Story first published: Sunday, April 18, 2021, 8:59 [IST]
Other articles published on Apr 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+