വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പൃത്ഥ്വി ഷായെ കുടുക്കിയതെങ്ങനെ? ജയദേവ് ഉനദ്ഘട്ട് വെളിപ്പെടുത്തുന്നു

മുംബൈ: ബൗളര്‍മാര്‍ കരുത്ത് കാട്ടിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 147 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ രാജസ്ഥാന്‍ രണ്ട് പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തി വിജയം സ്വന്തമാക്കി. രാജസ്ഥാന്റെ ജയദേവ് ഉനദ്ഘട്ടിന്റെ ബൗളിങ് പ്രകടനമാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. സിഎസ്‌കെയ്‌ക്കെതിരേ തിളങ്ങിയ പൃത്ഥ്വി ഷായെയും ശിഖര്‍ ധവാനെയുമെല്ലാം തുടക്കത്തിലെ തന്നെ പുറത്താക്കാന്‍ ഉദ്ഘട്ടിനായി.

ഇപ്പോഴിതാ പൃത്ഥ്വി ഷായെ എങ്ങനെയാണ് കുടുക്കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉനദ്ഘട്ട്. 'ബൗളര്‍മാരുടെ മീറ്റിങ്ങില്‍ ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റിനെക്കുറിച്ച് കൃത്യമായി സംസാരിച്ചിരുന്നു. പൃത്ഥ്വി ഷായ്ക്കായി ഒന്നിലധികം പദ്ധതികളുണ്ടായിരുന്നു. അവസാന മത്സരത്തില്‍ വളരെ നന്നായി അവന്‍ കളിച്ചിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും അവന്‍ ഷോട്ട് പായിക്കാന്‍ ശ്രമിക്കാറുണ്ട്.

jaydevunadkat

അവന്‍ കൂടുതല്‍ ഷോട്ട് കളിക്കുന്ന ഭാഗങ്ങളില്‍ ഫീല്‍ഡറെ നിര്‍ത്തിയതോടെ പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ബാറ്റ്‌സ്മാന്‍ നിര്‍ബന്ധിതനായി. പൃത്ഥ്വി ആയാലും ആരായലും അങ്ങനെയെ ചെയ്യു. ബോളില്‍ എന്തെങ്കിലും വ്യത്യാസം വരുത്തിയാല്‍ വലിയ ഷോട്ട് കളിക്കുമ്പോള്‍ പുറത്താവാന്‍ സാധ്യത കൂടുതലാണ്. അതാണ് പൃത്ഥ്വി ചെയ്തത്. ആ ഓവറില്‍ത്തന്നെ അവന്റെ വിക്കറ്റ് നേടാനായത് ഭാഗ്യമായി'-ഉനദ്ഘട്ട് പറഞ്ഞു.

5 പന്തുകള്‍ നേരിട്ട് 2 റണ്‍സാണ് പൃത്ഥ്വി ഷാ നേടിയത്. ശിഖര്‍ ധവാന്‍ ഉനദ്ഘട്ടിനെതിരേ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. സഞ്ജു സാംസണ്‍ മികച്ച ക്യാച്ചിലൂടെയാണ് ധവാനെ പുറത്താക്കിയത്. 11 പന്തില്‍ 9 റണ്‍സാണ് ധവാന്‍ നേടിയത്. അജിന്‍ക്യ രഹാനെയേയും (8 പന്തില്‍ 8) സ്ലോ ബോളിലാണ് ഉനദ്ഘട്ട് വീഴ്ത്തിയത്. രഹാനെയുടെ എഡ്ജില്‍ തട്ടി നേരെ എത്തിയ പന്തിനെ ഉനദ്ഘട്ട് അനായാസമായി കൈയിലൊതുക്കുകയായിരുന്നു.

'എനിക്ക് ഒരുപാട് അനുഭവസമ്പത്തുണ്ടെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ന്യൂബോളും ലഭിച്ചു,കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പന്തെറിയാനായി. അവസാന സീസണില്‍ ചെയ്യാന്‍ സാധിക്കാത്തത് ഇത്തവണ ചെയ്യണമെന്ന് തോന്നി. ഇത്തവണ ആദ്യ മത്സരത്തില്‍ എനിക്ക് അവസരം ലഭിച്ചില്ല. അതിനാല്‍ത്തന്നെ അവസരം ലഭിച്ചാല്‍ വിക്കറ്റുകള്‍ നേടാന്‍ നന്നായി പരിശീലനം നടത്തി. നാലോ അഞ്ചോ പേസ് വ്യത്യാസങ്ങള്‍ ഞാന്‍ ബൗളിങ്ങില്‍ വരുത്തിയിട്ടുണ്ട്. അതിലാണ് എനിക്ക് വിക്കറ്റ് നേടിത്തന്നതും'-ഉനദ്ഘട്ട് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 16, 2021, 11:04 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X