ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സര്‍ ജഡേജയെ പുകഴ്ത്തി ചെന്നൈയുടെ ചിന്നത്തല സുരേഷ് റെയ്‌ന. മൂന്ന് ഫോര്‍മാറ്റിലും കളിക്കേണ്ട താരമാണ് ജഡേജ എന്നാണ് റെയ്‌ന പറയുന്നത്. ആ സീസണിലും ചെന്നൈയ്ക്കായി നിറഞ്ഞാടുകയായിരുന്നു ജഡേജ. അഞ്ച് കളികളില്‍ നിന്നുമായി 102 റണ്‍സും അഞ്ച് വിക്കറ്റും ഏഴ് ക്യാച്ചുകളുമാണ് ജഡേജ നേടിയിട്ടുള്ളത്. സിഎസ്‌കെ ടിവിയിലാണ് റെയ്‌ന ജഡേജയെ കുറിച്ച് മനസ് തുറന്നത്.
അവന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അവന്‍ നന്നായി ബോള്‍ ചെയ്യുന്നുണ്ട്. ഏഴോ എട്ടോ ക്യാച്ചും എടുത്തിട്ടുണ്ട്. ജഡേജയെ പോലൊരാള്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കേണ്ടതുണ്ട്. എന്നാണ് കൂട്ടുകാരനെ കുറിച്ച് റെയ്‌ന പറയുന്നത്. റെയ്‌നയും ജഡേജയും കഴിഞ്ഞ പത്ത് കൊല്ലമായി ചെന്നൈയ്ക്കായി ഒരുമിച്ച് കളിക്കുന്നുണ്ട്. റെയ്‌ന ആദ്യ സീസണ്‍ മുതല്‍ ചെന്നൈയിലുണ്ട്. ജഡേജ 2011ലാണ് ടീമിലെത്തുന്നത്.

പിന്നീട് ചെന്നൈ സസ്‌പെന്‍ഷന്‍ നേരിട്ടപ്പോള്‍ ജഡേജയും റെയ്‌നയും ഗുജറാത്ത് ലയണ്‍സ് താരങ്ങളായിരുന്നു. ഏറെ നാള്‍ കൂടെ കളിച്ചിട്ടുള്ളതിനാല്‍ ജഡേജയുടെ മാറ്റവും വളര്‍ച്ചയും റെയ്‌ന അടുത്തു നിന്ന് കണ്ടിട്ടുള്ളതാണ്. ഏതൊരു ക്യാപ്റ്റനു ജഡേജയെ പോലൊരു താരത്തെ തന്റെ ടീമില്‍ ആഗ്രഹിക്കുമെന്നാണ് റെയ്‌ന പറയുന്നത്.
''അവന്‍ നന്നായി അധ്വാനിക്കും. ലോകത്തെ നമ്പര്‍ വണ്‍ താരങ്ങൡലൊരാളാണ്. എനിക്ക് അവന്റെ ആറ്റിട്ട്യൂഡ് ഇഷ്ടമാണ്. തന്റെ ശരീരം നോക്കാതെ എടുത്ത് ചാടി ഫില്‍ഡ് ചെയ്യുന്നതും. കളിയുടെ ഗതിമാറ്റാന്‍ സാധിക്കുന്ന താരമാണ്. ക്യാപ്റ്റന്‍ ആരായാലും അവനെ ടീമില്‍ വേണമെന്ന് ആഗ്രഹിക്കും. കാര്യങ്ങള്‍ നമ്മുടെ കൈയ്യലില്ലാത്തപ്പോള്‍ ഒരു ക്യാച്ചിനോ റണ്‍ ഔട്ടിനോ കളിയുടെ ഗതിമാറ്റാനാകും. അതാണ് അവന്‍ ചെയ്യുന്നത്'' എന്നാണ് റെയ്‌ന പറഞ്ഞത്.
അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിലെ ജയത്തിന്റെ ആവേശത്തിലാണ് ചെന്നൈ ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്. ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ ചെന്നൈയ്ക്ക് ഏറെ പ്രതീക്ഷകളുണ്ട്.