
ജാക്ക് വില്‍ഡെര്‍മൂത്
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജാക് വില്‍ഡെര്‍മൂത് ഇത്തവണത്തെ ബിഗ്ബാഷ് ലീഗില്‍ തിളങ്ങിയ താരമാണ്. ബ്രിസ്ബണ്‍ ഹീറ്റിന്റെ താരമാണ് ജാക്ക്. ബിബിഎല്ലിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ഏഴാം സ്ഥാനക്കാരനാണ് ജാക്ക്. മികച്ച ബാറ്റിങ് കാഴ്ചവെക്കുന്ന താരം മധ്യനിരയ്ക്ക് അനുയോജ്യനായ താരമാണ്. 13 വിക്കറ്റാണ് അവസാന സീസണില്‍ ജാക്ക് വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കുവേണ്ടി രണ്ട് ടി20 കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. മീഡിയം പേസറായ ജാക്കിനെ നേരിട്ട് താരങ്ങള്‍ക്ക് വലിയ പരിചയമില്ലാത്തതും ടീമിന് ഗുണം ചെയ്‌തേക്കും.

തിസാര പെരേര
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേരയും രാജസ്ഥാന്‍ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ്. പരിചയസമ്പന്നനായ പെരേര ഇത്തവണത്തെ താരലേലത്തില്‍ പങ്കെടുത്തെങ്കിലും അണ്‍സോള്‍ഡ് ആവുകയായിരുന്നു. മീഡിയം പേസറായ താരം മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ളവനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തി മികച്ച ഫോമിലുമാണ് തിസാര പെരേരയുള്ളത്. 37 ഐപിഎല്ലില്‍ നിന്ന് 422 റണ്‍സും 31 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. കൊച്ചി ടസ്‌കേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,മുംബൈ ഇന്ത്യന്‍സ്,റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.

സ്‌കോട്ട് കുഗ്ലിജിന്‍
ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് കുഗ്ലീജന്‍ രാജസ്ഥാന് പരിഗണിക്കാന്‍ കഴിയുന്ന താരമാണ്. തുടര്‍ച്ചയായി 140 കിലോ മീറ്റര്‍ വേഗത്തില്‍ എറിയാന്‍ കെല്‍പ്പുള്ള അദ്ദേഹം 2019ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു. അവസാന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 11 മത്സരത്തില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്താന്‍ താരത്തിനായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീമിലും സ്‌കോട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. ന്യൂബോളില്‍ മികച്ച പേസ് സൃഷ്ടിക്കാന്‍ കഴിയുമെന്നതിനാല്‍ സ്‌കോട്ടിനെ രാജസ്ഥാന്‍ പരിഗണിച്ചേക്കും.


Click it and Unblock the Notifications











