Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്ന് രണ്ട് മത്സരങ്ങള്‍ തോറ്റാലും കുഴപ്പമില്ല; ചെന്നൈയ്‌ക്കെതിരായ തോല്‍വിയ്ക്ക് ശേഷം സഞ്ജു സാംസണ്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയം കൈവരിച്ചിരിക്കുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഇതോടെ രാജസ്ഥാന്‍ ജയത്തില്‍ നിന്നും പരാജയത്തിലേക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ തോല്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പറയുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 45 റണ്‍സിനായിരുന്നു രാജസ്ഥാന്‍ പരാജയപ്പെട്ടത്. ഇതോടെ കളിച്ച മൂന്ന് കളികളില്‍ രണ്ടെണ്ണമാണ് രാജസ്ഥാന്‍ കൈ വിട്ടത്. എന്നാല്‍ കളിയുടെ ഫലങ്ങള്‍ രാജസ്ഥാന്‍ നായകനെ കാര്യമായി ബാധിക്കുന്നില്ല. മത്സരം ശേഷം സഞ്ജു തന്റെ മനസ് തുറക്കുകയായിരുന്നു. വെര്‍ച്വല്‍ പ്രസ് കോണ്‍ഫറന്‍സിലാണ് സഞ്ജു മനസ് തുറന്നത്.

തോല്‍ക്കുക സ്വാഭാവികം

ഐപിഎല്‍ ഒരു നീണ്ടകാല മത്സരമാണ്. 14 കളികളാണ് കളിക്കുന്നത്. കുറച്ച് കളികളില്‍ തോല്‍ക്കുക എന്നത് സ്വാഭാവികം മാത്രമാണ്. ഞങ്ങള്‍ക്ക് നല്ല ക്വാളിറ്റിയുള്ള താരങ്ങള്‍ ഉണ്ടെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു താരം എത്ര നല്ല കളിക്കാരനാണെന്ന് ഓര്‍ക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ എത്ര നല്ല ടീമാണെന്നതും പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ തിരിച്ചുവരും. വരും മത്സരങ്ങളില്‍ ജയിക്കാന്‍ ശ്രമിക്കും സഞ്ജു പറയുന്നു.

രാജസ്ഥാന്റെ പിടിവിട്ടത്

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് ചെന്നൈ നേടിയത്. മികച്ച തുടക്കമായിരുന്നു രാജസ്ഥാന്റേത്. 2 വിക്കറ്റ് നഷ്ടത്തില്‍ 87 എന്നിടത്തു നിന്നുമാണ് രാജസ്ഥാന്‍ കൂപ്പുകുത്തിയത്. 49 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ പുറത്ത് പോയതോടെയാണ് രാജസ്ഥാന്റെ പിടിവിട്ടത്. രവീന്ദ്ര ജഡേജയാണ് ബട്ട്‌ലറെ പുറത്താക്കിയത്. നിമിഷങ്ങള്‍ക്കകം തന്നെ എഴിന് 95 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു.

അപ്രതീക്ഷിതവും അമ്പരപ്പുണ്ടാക്കുന്നതും

ചെന്നൈയുടെ സ്പിന്നര്‍മാരായ മോയിന്‍ അലിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് കളി തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു. അതേസമയം പിച്ചിലെ ടേണ്‍ കണ്ട് അത്ഭുതപ്പെടുകയായിരുന്നുവെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. തങ്ങളതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സഞ്ജു പറയുന്നത്. മഞ്ഞ് വന്നില്ല, പന്ത് അപ്പോഴും തിരിയുകയായിരുന്നു. അതിത്തിരി അപ്രതീക്ഷിതവും അമ്പരപ്പുണ്ടാക്കുന്നതുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.

ബട്ട്‌ലര്‍ ആണ് ടോപ് സ്‌കോറര്‍

ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്ന സ്‌കോര്‍ ആയിരുന്നുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മധ്യ ഓവറുകളില്‍ കുറച്ചധികം വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഞങ്ങളുടെ ബോളര്‍മാര്‍ നന്നായി ബോള്‍ ചെയ്തിരുന്നു. പക്ഷെ 10-15 റണ്‍സ് അധികം വഴങ്ങിയെന്നും സഞ്ജു പറഞ്ഞു. മത്സരത്തില്‍ ഒരു റണ്‍സ് മാത്രമെടുത്താണ് സഞ്ജു പുറത്തായത്.

ബട്ട്‌ലറൊഴികെ രാജസ്ഥാന്‍ ബാറ്റിംഗ് നിര അമ്പേ പരാജയമായിരുന്നു. 33 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. അമ്പാട്ടി റായിഡു 27 റണ്‍സെടുത്തു. മോയിന്‍ അലി 26 റണ്‍സെടുത്തു. രാജസ്ഥാന്‍ നിരയില്‍ ബട്ട്‌ലര്‍ ആണ് ടോപ് സ്‌കോറര്‍. 24 റണ്‍സുമായി ജയ്‌ദേവ് ഉനദ്കട്ടാണ് രണ്ടാമന്‍. രാജസ്ഥാനായി ചേതന്‍ സക്കറിയയും ചെന്നൈയ്ക്കായി മോയിന്‍ അലിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Tuesday, April 20, 2021, 11:39 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+