വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈഗോയല്ല കാരണം, സിംഗിള്‍ നിഷേധത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സഞ്ജു

പഞ്ചാബിനെതിരേയായിരുന്നു സഞ്ജു സിംഗിളെടുക്കാന്‍ വിസമ്മതിച്ചത്

ഐപിഎല്ലിന്റെ 14ാം സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ സിംഗിള്‍ നിഷേധം. സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരിച്ചിരുന്നു. പഞ്ചാബ് കിങ്‌സിനെതിരേയുള്ള സീസണിലെ ആദ്യ കളിയിലാണ് സഹതാരം ക്രിസ് മോറിസിന് സ്‌ട്രൈക്ക് നല്‍കാന്‍ തയ്യാറാവാതെ സഞ്ജു സിംഗിളെടുക്കാന്‍ വിസമ്മതിച്ചത്. കളിയില്‍ രാജസ്ഥാന്‍ നാലു റണ്‍സിനു തോല്‍ക്കുകയും ചെയ്തിരുന്നു.

IPL 2021:Sanju Samson Explains Why He Denied Chris Morris The Single vs Punjab Kings

സ്‌ട്രൈക്ക് നിഷേധിക്കപ്പെട്ട മോറിസാവട്ടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാമത്തെ കളിയില്‍ രാജസ്ഥാനെ തോല്‍വിയുടെ വക്കില്‍ നിന്നും വെടിക്കെട്ട് ഇന്നിങ്‌സോടെ ജയിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ഈഗോ കാരണമാണോ സഞ്ജു നേരത്തേ മോറിസിനു സ്‌ട്രൈക്ക് നല്‍കാന്‍ വിസമ്മതിച്ചതെന്നും പലരും സംശയമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു.

 ക്രിക്കറ്റില്‍ ഇതാദ്യമല്ല

ക്രിക്കറ്റില്‍ ഇതാദ്യമല്ല

ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്ന ഒരു ബാറ്റ്‌സ്മാന്‍ അവസാന ഓവറുകളില്‍ പുതുതായി ക്രീസിലെത്തുന്ന ഒരു താരത്തിനു സ്‌ട്രൈക്ക് നല്‍കാതെ സ്വയം സ്‌ട്രൈക്ക് നേരിടുന്നത് ക്രിക്കറ്റിലെ ആദ്യത്തെ സംഭവമല്ലെന്നും ഭാവിയിലും ഇതാവര്‍ത്തിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിലെ കോളില്‍ സഞ്ജു കുറിച്ചു.
വൈകാതെ തന്നെ കളിയുടെ ഇതു പോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റ്‌സ്മാന്‍മാര്‍ സിംഗിളെടുക്കാതിരിക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഏതെങ്കിലുമൊരു ബൗളര്‍ക്കെതിരേ തനിക്കു റണ്ണെടുക്കാനാവുമെന്നു ബാറ്റ്‌സ്മാന് തോന്നിയാല്‍ അയാള്‍ പരമാവധി സ്‌ട്രൈക്ക് നേരിടാന്‍ തന്നെ ശ്രമിക്കും. ഇക്കാര്യത്തില്‍ ഈഗോയ്ക്കു ഒരു സ്ഥാനവുമില്ല. കളിയില്‍ അത്തരമൊരു നിമിഷം ആവശ്യപ്പെടുന്ന കാര്യം മാത്രമാണിത്. ജയിക്കുകയെന്നതാണ് എല്ലാമെന്നും സഞ്ജു വിശദമാക്കി.

 നേരത്തേ തീരുമാനിച്ചിരുന്നു

നേരത്തേ തീരുമാനിച്ചിരുന്നു

പഞ്ചാബിനെതിരേ അവസാനത്തെ ഓവറില്‍ താന്‍ പരമാവധി സ്‌ട്രൈക്ക് നേരിടുമെന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെന്നും അക്കാര്യം തനിക്കും മോറിസിനും കൃത്യമായി അറിയാവുന്നതായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.
19ാം ഓവറിനു മുമ്പ് ഞങ്ങള്‍ തീരുമാനിച്ച കാര്യമായിരുന്നു അത്. കൂടുതല്‍ ബോളുകള്‍ നേരിടുന്നത് ഞാനായാരിക്കും. ബൗണ്ടറിയോ, സിക്‌സറോ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഡബിള്‍ തികച്ച് സ്‌ട്രൈക്ക് നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കുമെന്നും മോറിസുമായി ധാരണയിലെത്തിയിരുന്നതായി സഞ്ജു വിശദമാക്കി.

മല്‍സരശേഷം സംസാരിച്ചില്ല

മല്‍സരശേഷം സംസാരിച്ചില്ല

അവസാന ഓവറിലെ ബാറ്റിങിനെക്കുറിച്ച് ഞാനും മോറിസുമെടുത്ത തീരുമാനത്തെക്കുറിച്ച് ടീം മാനേജ്‌മെന്റിനും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ സിംഗിളെടുക്കാന്‍ തയ്യാറാവാതിരുന്നതില്‍ ആര്‍ക്കും ആശ്ചര്യമില്ല.
മല്‍സരശേഷം സിംഗിളെടുക്കാന്‍ ഞാന്‍ തയ്യാറാവാത്തതിനെക്കുറിച്ച് മോറിസുമായി സംസാരിച്ചിരുന്നില്ല. കാരണം അത് ഞങ്ങള്‍ അവസാനത്തെ ഓവറിനു മുമ്പ് തന്നെ ഒരുമിച്ചെടുത്ത തീരുമാനമാണ്. അതുകൊണ്ടു തന്നെ ഇതു വീണ്ടും മോറിസിനോടു വിശദീകരിക്കേണ്ടതിന്റെ ആവശ്യകതയുമില്ലായിരുന്നു. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഇക്കാര്യത്തില്‍ ഒരു വ്യക്തതക്കുറവും ഇല്ലായിരുന്നുവെന്നും സഞ്ജു അറിയിച്ചു.

 മോറിസിന്റെ പ്രകടനം

മോറിസിന്റെ പ്രകടനം

പഞ്ചാബിനെതിരായ അന്നത്തെ കളിയില്‍ ഞാന്‍ വളരെ നന്നായി ബാറ്റ് ചെയ്യാന്‍ എനിക്കു സാധിച്ചു. പക്ഷെ രണ്ടാമത്തെ കളിയില്‍ ചെറിയ സ്‌കോറിനു ഞാന്‍ പുറത്തായി. എന്നാല്‍ മോറിസാവട്ടെ പഞ്ചാബിനെതിരേ ബാറ്റ് ചെയ്യാന്‍ വിഷമിച്ചിരുന്നു. പ്രതീക്ഷിച്ചതു പോലെ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായില്ല. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള അടുത്ത കളിയില്‍ മോറിസിനു താന്‍ ആഗ്രഹിച്ചതു പോലെയെല്ലാം ഷോട്ടുകള്‍ കളിക്കാനായെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ട മുംബൈയില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് രാജസ്ഥാന്റെ അടുത്ത മല്‍സരം.

Story first published: Sunday, April 18, 2021, 21:30 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X