
ഇസിരു ഉദാന
അവസാന സീസണില്‍ ആര്‍സിബിക്കുവേണ്ടിയാണ് ശ്രീലങ്കന്‍ പേസര്‍ കളിച്ചത്. എന്നാല്‍ പുതിയ സീസണിന് മുമ്പ് ഒഴിവാക്കപ്പെട്ട താരത്തെ ലേലത്തില്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇടം കൈയന്‍ പേസറായ ഉദാന അവസാന സീസണില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 റണ്‍സിനോടടുത്തായിരുന്നു ഇക്കോണമി. എന്നാല്‍ ടി20യില്‍ ശ്രീലങ്കയ്ക്കായി ഭേദപ്പെട്ട റെക്കോഡുള്ള താരത്തിന് ഇനിയും അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. നന്നായി സ്ലോ ബോള്‍ ചെയ്യാന്‍ മിടുക്കുള്ള താരമാണ് ഉദാന.

ജേസന്‍ ബെഹറന്‍ഡോര്‍ഫ്
മുംബൈ ഇന്ത്യന്‍സിനുവേണ്ടി തിളങ്ങിയിട്ടുള്ള ഓസീസ് പേസര്‍ ജേസന്‍ ബെഹറന്‍ഡോര്‍ഫും ഇത്തവണ ഐപിഎല്ലില്‍ അണ്‍സോള്‍ഡായിരുന്നു. ബിഗ് ബാഷ് ലീഗിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇടം കൈയന്‍ പേസറെ ആരും വാങ്ങാതിരുന്നത് അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു. ബിബിഎല്ലില്‍ 7.4 എന്ന മികച്ച ഇക്കോണമിയില്‍ 16 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. പവര്‍പ്ലേയില്‍ സ്വിങ് ബൗളുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് ബെഹറന്‍ഡോര്‍ഫ്. 2017ല്‍ മുംബൈക്കായി കളിച്ച അദ്ദേഹം അഞ്ച് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്.

മോഹിത് ശര്‍മ
അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന മോഹിത് ശര്‍മ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള പരിചയസമ്പന്നനായ ബൗളറാണ്. എന്നാല്‍ ഇത്തവണ മോഹിതിനെ വാങ്ങാന്‍ ആരും ഉണ്ടായില്ല. 2013ല്‍ ഐപിഎല്ലിലേക്ക് വരവറിയിച്ച മോഹിത് 86 മത്സരത്തില്‍ നിന്ന് 92 വിക്കറ്റാണ് വീഴ്ത്തിയത്. 8.44 റണ്‍സാണ് ഇക്കോണമി. നന്നായി സ്ലോ ബോള്‍ എറിയാന്‍ മിടുക്കുള്ള മോഹിത് വിക്കറ്റ് ടേക്കിങ് ബൗളറാണ്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണമില്ല. എങ്കിലും ഇത്തവണ പകരക്കാരനായി അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് മോഹിത് ശര്‍മ.

ഷെല്‍ഡോന്‍ കോട്രല്‍
അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന ഷെല്‍ഡോന്‍ കോട്രലിനെ പഞ്ചാബ് പുതിയ സീസണിന് മുന്നോടിയായി ഒഴിവാക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ രാഹുല്‍ തെവാത്തിയ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയതോടെ താരത്തിന് ഇത്തവണ തിരിച്ചടിയായി. വാങ്ങാന്‍ ആരും ഇത്തവണ തയ്യാറായില്ലെങ്കിലും ഭേദപ്പെട്ട ബൗളിങ് റെക്കോഡുള്ള കോട്രലിന് പകരക്കാരനായി അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

ബില്ലി സ്റ്റാന്‍ലേക്ക്
ഓസീസ് പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനും ഇത്തവണ അണ്‍സോള്‍ഡ് പട്ടികയിലേക്ക് പോകേണ്ടി വന്നു. ബിബിഎല്ലില്‍ 12 മത്സരത്തില്‍ നിന്ന് 8.33 ശരാശരിയില്‍ 13 വിക്കറ്റ് സ്റ്റാന്‍ലേക്ക് നേടിയിട്ടുണ്ട്. ആര്‍സിബിക്കുവേണ്ടിയും ഹൈദരാബാദിനും വേണ്ടി കളിച്ചിട്ടുള്ള സ്റ്റാന്‍ലേക്ക് ഇത്തവണ പകരക്കാരനായി ടീമുകള്‍ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്.


Click it and Unblock the Notifications