വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടാംഘട്ടം യുഎഇയില്‍, ഇവരാവും ഏറ്റവും ഹാപ്പി!- കഴിഞ്ഞ തവണ മിന്നിച്ചവര്‍

സപ്തംബറിലായിരിക്കും രണ്ടാം ഘട്ട മല്‍സരങ്ങള്‍

ഐപിഎല്‍ 14ാം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബറിലെ ടി20 ലോകകപ്പിനു മുമ്പ് ഐപിഎല്‍ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം.

31 മല്‍സരങ്ങളാണ് ഇനി സീസണില്‍ ബാക്കിയുള്ളത്. 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയിലേക്കു വരുമ്പോള്‍ ചില താരങ്ങളാവും ഏറ്റവുമധികം സന്തോഷിക്കുന്നത്. 2020ലെ കഴിഞ്ഞ സീസണിനു യുഎഇ വേദിയായപ്പോള്‍ മിന്നുന്ന പ്രകടനം നടത്തിയവരാണ് ഇവരെല്ലാം. ഏതൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

 ക്വിന്റണ്‍ ഡികോക്ക് (മുംബൈ)

ക്വിന്റണ്‍ ഡികോക്ക് (മുംബൈ)


നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ് ആദ്യത്തേയാള്‍. കഴിഞ്ഞ സീസണില്‍ യുഎഇയില്‍ മിന്നുന്ന പ്രകടനമായിരുന്നു ഡികോക്ക് കാഴ്ചവച്ചത്. 16 മല്‍സരങ്ങളില്‍ നിന്നും 35.92 ശരാശരിയില്‍ 140.50 സ്‌ട്രൈക്ക് റേറ്റോടെ 503 റണ്‍സ് അദ്ദേഹം നേടിയിരുന്നു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെയായിരുന്നു ഇത്.
ഇത്തവണ ഇന്ത്യയില്‍ നടന്ന മല്‍സരങ്ങളില്‍ ഈ ഫോം ആവര്‍ത്തിക്കാന്‍ ഡികോക്കിനായിരുന്നില്ല. അതുകൊണ്ടു തന്നെ യുഎഇയില്‍ പഴയ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാവും താരം.

ഇഷാന്‍ കിഷന്‍ (മുംബൈ)

ഇഷാന്‍ കിഷന്‍ (മുംബൈ)

2020ലെ ഐപിഎല്ലില്‍ മുംബൈയ്ക്കു അഞ്ചു കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു ജാര്‍ഖണ്ഡുകാരനായ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. ടൂര്‍ണമെന്റില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നായി 57.33 ശരാശരിയില്‍ 145.76 സ്‌ട്രൈക്ക് റേറ്റോടെ ഇഷാന്‍ 516 റണ്‍സെടുത്തിരുന്നു. നാലു തവണ ഫിഫ്റ്റി പ്ലസ് സ്‌കോറും താരം നേടി.
പക്ഷെ ഈ സീസണില്‍ ഇഷാന്‍ വന്‍ ഫ്‌ളോപ്പായി മാറി. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും താരം സ്‌കോര്‍ ചെയ്തത് വെറും 73 റണ്‍സായിരുന്നു. മോശം ബാറ്റിങിനെ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ ഭാഗ്യവേദിയായ യുഎഇയില്‍ താളം വീണ്ടെടുക്കാനായിരിക്കും ഇഷാന്റെ ശ്രമം.

 മായങ്ക് അഗര്‍വാള്‍ (പഞ്ചാബ്)

മായങ്ക് അഗര്‍വാള്‍ (പഞ്ചാബ്)


പഞ്ചാബ് കിങ്‌സിനു വേണ്ടി കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച ബാറ്റിങായിരുന്നു ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ കാഴ്ചവച്ചത്. ടീമിനായി കൂടുതല്‍ റണ്‍സെടുത്തത് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലായിരുന്നെങ്കിലും കൂടുതല്‍ ഇംപാക്ടുണ്ടാക്കിയത് മായങ്കായിരുന്നു. അഗ്രസീവ് ബാറ്റിങിലൂടെ താരം റണ്‍സ് വാരിക്കൂട്ടി. 11 ഇന്നിങ്‌സുകളില്‍ നിന്നും 38.54 ശരാശരിയില്‍ 156.45 സ്‌ട്രൈക്ക് റേറ്റോടെ 424 റണ്‍സ് മായങ്ക് സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.
കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ അത്ര മികച്ച പ്രകടനല്ല മായങ്കിന്റേത്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 43.33 ശരാശരിയില്‍, 141.30 സ്‌ട്രൈക്ക് റേറ്റോടെ 260 റണ്‍സാണ് താരം നേടിയത്.

 നിക്കോളാസ് പൂരന്‍ (പഞ്ചാബ്)

നിക്കോളാസ് പൂരന്‍ (പഞ്ചാബ്)

പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍ ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ പൂരന്‍ കളിച്ചിരുന്നു. 14 ഇന്നിങ്‌സുകളില്‍ നിന്നും 35.3 ശരാശരിയില്‍, 169.71 സ്‌ട്രൈക്ക് റേറ്റോടെ രണ്ടു ഫിഫ്റ്റികളടക്കം 353 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
എന്നാല്‍ ഇത്തവണ പൂരന്‍ നാലു മല്‍സരങ്ങളില്‍ ഡെക്കായി മടങ്ങുകയായിരുന്നു. ആറു ഇന്നിങ്‌സുകളില്‍ നിന്നും താരത്തിന്റെ ആക സമ്പാദ്യം 28 റണ്‍സായിരുന്നു. 4.66 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്.

 ദേവ്ദത്ത് പടിക്കല്‍ (ബാംഗ്ലൂര്‍)

ദേവ്ദത്ത് പടിക്കല്‍ (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മറുനാടന്‍ മലയാളി ഓപ്പണറായ ദേവ്ദത്ത് പടിക്കലിന്റെ ഐപിഎല്ലിലെ കന്നി സീസണായിരുന്നു 2020ലേത്. മിന്നുന്ന പ്രകടനത്തിലൂടെ വരവറിയിച്ച ദേവ്ദത്ത് എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആര്‍സിബിയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
15 മല്‍സരങ്ങളില്‍ നിന്നും 31.53 ശരാശരിയില്‍, 124.80 സ്‌ട്രൈക്ക്‌റേറ്റോടെ 473 റണ്‍സുമായി ആര്‍സിബിയെ കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്തിക്കുന്നതില്‍ ദേവ്ദത്ത് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഈ സീസണില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയക്കം 195 റണ്‍സാണ് താരം നേടിയത്.

Story first published: Sunday, May 30, 2021, 13:06 [IST]
Other articles published on May 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X