Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിക്കെതിരെ ഞങ്ങള്‍ക്ക് വേണ്ടത് ഒറ്റക്കാര്യം, കുറച്ചായി ആ പതിവില്ലെന്ന് ഇഷാന്‍ കിഷന്‍

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ജയിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ ഇറങ്ങുന്നത് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍. 2012 മുതല്‍ മുംബൈ ആദ്യ മത്സരം തോറ്റു കൊണ്ടാണ് തുടങ്ങാറുള്ളത്. എന്നാല്‍ ഇതിനിടയില്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ ജയം ടീമിനെ തേടിയെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കിഷന്‍ പ്രതികരണം നടത്തിയത്. എട്ട് വര്‍ഷത്തെ ആ ചരിത്രം ഇത്തവണ ഞങ്ങള്‍ തിരുത്തും. ബാംഗ്ലൂരിനെതിരെ ജയം നേടുമെന്നും താരം പറഞ്ഞു.

1

കുറച്ചുകാലമായി ഞങ്ങള്‍ക്ക് ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ ഇത്തവണ അത് ഞങ്ങള്‍ മാറ്റിയിരിക്കുമെന്നും കിഷന്‍ പറഞ്ഞു. മുംബെ ആദ്യമായി കിരീടം നേടിയ 2013ലും ആദ്യ മത്സരത്തില്‍ മുംബൈ തോറ്റിരുന്നു. ആ വര്‍ഷം ആര്‍സിബിയുമായിട്ടായിരുന്നു മത്സരം. രണ്ട് റണ്‍സിന് വാങ്കഡെയില്‍ വെച്ച് തോല്‍വിയായിരുന്നു ഫലം. ആ മത്സരത്തിലാണ് ജസ്പ്രീത് ബുംറ അരങ്ങേറ്റം കുറിച്ചത്. മുംബൈ ഇന്ത്യന്‍സ് ടീം ഗെയിമാണ് എപ്പോഴും കളിക്കുന്നത്. അതുകൊണ്ട് വലിയ ജയങ്ങളും കിരീടങ്ങളും തേടിയെത്തുന്നതെന്ന് ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കിരീടം നേടുന്നുവെന്ന കാര്യം തിരുത്തി കുറിക്കണമെന്ന് ഞങ്ങള്‍ കഴിഞ്ഞ തവണ കരുതിയിരുന്നു. അത് കഴിഞ്ഞ ഞങ്ങള്‍ തിരുത്തി കുറിച്ചു. ഒരു ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിച്ചത് കൊണ്ടാണ് അത് സംഭവിച്ചത്. വളരെ ഗംഭീരമായ പ്രകടമാണ് ടീം കാഴ്ച്ചവെച്ചത്. അത് വ്യക്തിഗത പെര്‍ഫോമന്‍സുകളെ ആസ്പദമാക്കിയിട്ടായിരുന്നില്ല. ടീമെന്ന നിലയില്‍ വിജയിക്കാനായി എല്ലാവരും നല്ല പ്രകടനം നടത്തി. ഓരോ കളിയിലും പുതിയ താരങ്ങള്‍ മത്സരം ജയിപ്പിക്കാനായി മുന്നിലുണ്ടായിരുന്നു. അതാണ് മികച്ച കാര്യം. എല്ലാ കളിക്കാരും ഫോമിലായിരുന്നുവെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.

അതേസമയം ആര്‍സിബി മികച്ച ടീമാണ്. അവരുമായി മത്സരിച്ച് ജയിക്കുക കഠിനമേറിയത് തന്നെയാണ്. മികച്ച കളിക്കാര്‍ അവര്‍ക്കൊപ്പമുണ്ട്. കൈല്‍ ജാമിസണും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പോലുള്ള താരങ്ങളാണ് അവര്‍ക്കുള്ളത്. ശക്തമായ ടീമിലേക്കാണ് ഇവര്‍ വന്നിറങ്ങുന്നത്. ആര്‍സിബിയില്‍ മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ നേരത്തെ തന്നെ ധാരാളമുണ്ട്. ഇവര്‍ കൂടി വരുന്നതോടെ അവര്‍ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ടീമായി മാറിയിരിക്കുകയാണെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.

Story first published: Friday, April 9, 2021, 18:09 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+