വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തോല്‍വിയുടെ സങ്കടം താങ്ങാനാവാതെ ഇഷാന്‍, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് കോലി, വീഡിയോ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ നാണംകെടുത്തി വിരാട് കോലി നായകനായ ആര്‍സിബി പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.രണ്ടാം പാദത്തിലെ ആദ്യ രണ്ട് മത്സരത്തിലും തോറ്റ ആര്‍സിബി മൂന്നാം മത്സരത്തില്‍ മുംബൈയോട് നിര്‍ണ്ണായക ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 18.1 ഓവറില്‍ 111 റണ്‍സിന് കൂടാരം കയറി.

Virat kohli consoles disapointed ishan kishan

IPL 2021: ഹര്‍ദിക്കിന് പകരം ശര്‍ദുല്‍ ലോകകപ്പ് കളിക്കണോ? ആ മാറ്റം നടക്കില്ലെന്ന് ആശിഷ് നെഹ്‌റIPL 2021: ഹര്‍ദിക്കിന് പകരം ശര്‍ദുല്‍ ലോകകപ്പ് കളിക്കണോ? ആ മാറ്റം നടക്കില്ലെന്ന് ആശിഷ് നെഹ്‌റ

1

മത്സരത്തില്‍ മുംബൈയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. പ്രധാനമായും മുംബൈയുടെ യുവതാരം ഇഷാന്‍ കിഷന്‍. മൂന്നാം നമ്പറിലിറങ്ങിയ ഇഷാന് 12 പന്തില്‍ നേടാനായത് വെറും 9 റണ്‍സാണ്. മത്സരശേഷം തീര്‍ത്തും നിരാശനായി കാണപ്പെട്ട ഇഷാനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയാണ് ആര്‍സിബി നായകനായ വിരാട് കോലി. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ സമീപകാല ഫോം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

Also Read: IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

2

മോശം പ്രകടനം തുടരുന്നതില്‍ ഇഷാന്‍ അസ്വസ്തനുമാണ്. ആര്‍സിബിക്കെതിരേയും തോറ്റതോടെ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു ഇഷാനുണ്ടായിരുന്നത്. ഈ സമയത്താണ് ഇന്ത്യന്‍ ടീം നായകന്‍ കൂടിയായ കോലി ഇഷാനെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചത്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആര്‍സിബിയുടെ നായകന്‍ മാത്രമല്ല ഇന്ത്യയുടെ നായകന്‍ കൂടിയാണ് താനെന്നത് ഐപിഎല്ലിലെ വാശികള്‍ക്കിടയിലും കോലി മറന്നിട്ടില്ലെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്.

Also Read: IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

3

തോല്‍വിക്ക് പിന്നാലെ കരയുന്ന അവസ്ഥയിലായിരുന്നു ഇഷാനുണ്ടായിരുന്നത്. ഇത് കണ്ടതോടെയാണ് ഇഷാന്റെ തോളില്‍ കൈയിട്ട് കോലി ആശ്വാസ വാക്കുകള്‍ പറഞ്ഞത്. ഇതിന് ശേഷം അല്‍പ്പ സമയം ഇഷാനോട് സംസാരിച്ച് താരത്തെ ശാന്തനാക്കി ആശ്വസിപ്പിച്ചാണ് കോലി മടക്കി അയച്ചത്.ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് കോലി നല്‍കുന്ന പിന്തുണ എത്രത്തോളമെന്ന് ഈ വീഡിയോയിലൂടെ വ്യക്തം. ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങളെ ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് കോലി മുംബൈ താരത്തിന് ആത്മവിശ്വാസം നല്‍കിയത്.

Also Read: ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

4

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ഇഷാന് പിന്തുണ അറിയിക്കുന്ന പ്രതികരണമാണ് മത്സരശേഷം നടത്തിയത്. 'അവനെ സ്വാഭാവിക ശൈലിയിലേക്ക് തിരിച്ചെത്തിക്കേണ്ടതായുണ്ട്. അതിനാലാണ് മൂന്നാം നമ്പറില്‍ അവസരം നല്‍കിയത്. അവന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്'-രോഹിത് മത്സരശേഷം പറഞ്ഞു. 2020 സീസണിലെ മുംബൈയുടെ കിരീടക്കുതിപ്പില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഇഷാന്‍.എന്നാല്‍ ഈ സീസണില്‍ ഇതേ മികവ് ആവര്‍ത്തിക്കാനാവുന്നില്ല.

Also Read: IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

5

ശ്രേയസ് അയ്യരെ റിസര്‍വ് പട്ടികയിലേക്ക് തള്ളിക്കൊണ്ട് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ച താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനില്‍ ഇന്ത്യക്ക് വളരെ പ്രതീക്ഷയുമുണ്ട്. ഇന്ത്യക്കായി അരങ്ങേറ്റ ടി20,ഏകദിന മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ താരമാണ് ഇഷാന്‍. എന്നാല്‍ ആ മികവ് ഇപ്പോള്‍ കാട്ടാനാവുന്നില്ല.എന്നാല്‍ ഒറ്റ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കെല്‍പ്പുള്ള താരമാണ് ഇഷാന്‍ കിഷന്‍. താരത്തിന്റെ ഗംഭീര തിരിച്ചുവരവ് മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ പ്രതീക്ഷ നല്‍കും.

Also Read: IPL 2021: 'ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്', രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരക്കെതിരേ സംഗക്കാര

6

Also Read: IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍, ആശ്വാസ ജയം തേടി ഹൈദരാബാദ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം അരങ്ങേറ്റതാരം വെങ്കടേഷ് അയ്യരുമായി കോലി സംസാരിച്ചിരുന്നു. ബാറ്റിങ്ങില്‍ ടിപ്‌സ് നല്‍കിയതോടൊപ്പം എങ്ങനെയാണ് ഈ പിച്ചില്‍ ഇത്രത്തോളം മനോഹരമായ പ്രകടനം നടത്താന്‍ സാധിച്ചതെന്ന് കോലി ചോദിച്ചുവെന്നും വെങ്കടേഷ് വെളിപ്പെടുത്തിയിരുന്നു. യുവതാരങ്ങളില്‍ നിന്ന് പോലും പാഠം ഉള്‍ക്കൊണ്ട് മുന്നേറാന്‍ ശ്രമിക്കുന്ന നായകനാണ് ഇന്ത്യയുടെ വിരാട് കോലി. സമീപകാലത്തായി മോശം ഫോമിലായിരുന്ന കോലി മിന്നും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Story first published: Monday, September 27, 2021, 13:09 [IST]
Other articles published on Sep 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X