For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ x ആര്‍സിബി, ഇവര്‍ നിര്‍ണ്ണായകം, അഞ്ച് യുവ താരങ്ങളെ കരുതിയിരിക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് നാളെ ആരംഭം ആവുകയാണ്. എട്ട് ടീമുകള്‍ കിരീടത്തിനായി പോരടിക്കുന്ന ആവേശ ഏറ്റുമുട്ടലിന്റെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയുമാണ്. അഞ്ച് കിരീടങ്ങള്‍ ഇതുവരെ നേടിയ മുംബൈ ഹാട്രിക് കിരീടം ലക്ഷ്യം വെച്ചാണ് ഇത്തവണ ഇറങ്ങുന്നത്. എന്നാല്‍ ടീമിന്റെ മുന്‍കാല ചരിത്രംവെച്ച് ആദ്യ കളി മുംബൈ ജയിക്കുന്നത് വിരളമാണ്. ആവേശ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള അഞ്ച് യുവതാരങ്ങളെ കരുതിയിരിക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള താരമാണ് ഇഷാന്‍ കിഷന്‍. ആര്‍സിബിക്കെതിരേ ക്വിന്റന്‍ ഡീകോക്ക് കളിക്കുന്നില്ലാത്തതിനാല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഇഷാന്‍ കിഷനാവും. ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം കുറിച്ച ഇഷാന്‍ അവസാന ഐപിഎല്ലില്‍ 516 റണ്‍സാണ് നേടിയത്. ഇത്തവണയും വളരെ പ്രതീക്ഷയോടെയാണ് ഇഷാനെ മുംബൈ കാണുന്നത്.

സച്ചിന്‍ ബേബി

സച്ചിന്‍ ബേബി

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സച്ചിന്‍ ബേബിയെ 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി ടീമിലെടുത്തത്. പരിചയസമ്പന്നനായ സച്ചിന്‍ 80 ടി20യില്‍ നിന്ന് 1499 റണ്‍സാണ് നേടിയത്. ഇതില്‍ 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി നിരയില്‍ സച്ചിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ഓള്‍റൗണ്ട് മികവ് കൊണ്ട് ടീമിന് കരുത്തേകാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തില്‍ നിന്നുള്ള വലം കൈ ബാറ്റ്‌സ്മാനെ 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. കോവിഡ് മുക്തനായെങ്കിലും ആദ്യ മത്സരം കളിക്കാന്‍ ദേവ്ദത്ത് പടിക്കല്‍ ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഓപ്പണിങ്ങില്‍ കോലിക്കൊപ്പം അസ്ഹറുദ്ദീന്‍ ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയതോടെ പ്രശസ്തനായി മാറിയ അസ്ഹറുദ്ദീന്‍ ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്.

കെയ്ല്‍ ജാമിസന്‍

കെയ്ല്‍ ജാമിസന്‍

ആര്‍സിബി ഇത്തവണ ടീമിലെത്തിച്ച പേസറായ കെയ്ല്‍ ജാമിസന്‍. 6.5 അടി ഉയരക്കാരനായ ജാമിസന്‍ ബിബിഎല്ലിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ സജീവമായുള്ള താരം ഇത്തവണ ആര്‍സിബി പ്ലേയിങ് 11ല്‍ ഉറപ്പാണ്. അതിനാല്‍ത്തന്നെ മുംബൈ ഇന്ത്യന്‍സിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കെയ്ല്‍ ജാമിസന് സാധിച്ചേക്കും.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

മുംബൈ നിരയിലെ പ്രധാന സ്പിന്നറാണ് 21കാരനായ രാഹുല്‍ ചഹാര്‍. അവസാന സീസണിലും മുംബൈക്കായി തിളങ്ങിയ രാഹുല്‍ ഇത്തവണയും പ്ലേയിങ് 11ല്‍ ഉണ്ടാവും. 15 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് അവസാന സീസണില്‍ അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യയിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ത്തന്നെ ഇത്തവണയും രാഹുലില്‍ മുംബൈ പ്രതീക്ഷവെക്കുന്നു.

Story first published: Thursday, April 8, 2021, 14:23 [IST]
Other articles published on Apr 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+