IPL 2021: ആദ്യ പകുതിയില്‍ 'സീറോ', പക്ഷേ രണ്ടാം പകുതിയില്‍ 'ഹീറോ' ആയേക്കും, അഞ്ച് പേരിതാ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും താരങ്ങളിലേക്കും കോവിഡ് വ്യാപിക്കുകയായിരുന്നു. നിലവില്‍ 31 മത്സരങ്ങള്‍ നടത്താനുണ്ട്. ഇപ്പോഴിതാ രണ്ടാം പകുതി നടത്തുമെന്ന കാര്യത്തില്‍ ബിസിസി ഐ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. സെപ്തംബറില്‍ യുഎഇയിലാണ് രണ്ടാം ഭാഗം നടക്കുക.
ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ പല താരങ്ങള്‍ക്കും ശക്തമായി തിരിച്ചുവരാനുള്ള സുവര്‍ണ്ണാവസരമാണ് രണ്ടാം ഭാഗത്തിലുള്ളത്. അത്തരത്തില്‍ ഐപിഎല്‍ രണ്ടാം ഭാഗത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇഷാന്‍ കിഷന്‍
2020ലെ യുഎഇ ഐപിഎല്ലില്‍ മുംബൈയുടെ ഹീറോയായിരുന്നു ഇഷാന്‍ കിഷന്‍. എന്നാല്‍ 2021ല്‍ ഇന്ത്യയിലേക്കെത്തിയപ്പോള്‍ താരത്തിന് ഫോം നഷ്ടമായി. അഞ്ച് മത്സരത്തില്‍ നിന്ന് 73 റണ്‍സ് മാത്രമാണ് ഇഷാന്‍ നേടിയത്. ഇതോടെ ടീമില്‍ നിന്ന് പോലും ഇഷാന്‍ പുറത്തായി. എന്നാല്‍ രണ്ടാം പാദം പുനരാരംഭിച്ചാല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് ഇഷാന്‍ നടത്തിയേക്കും.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറും മുന്‍ നായകനുമായ താരമാണ് ഡേവിഡ് വാര്‍ണര്‍. 2021സീസണില്‍ ഹൈദരാബാദും ഡേവിഡ് വാര്‍ണറും ഒരുപോലെ നിരാശപ്പെടുത്തി. ആറ് മത്സരത്തില്‍ നിന്ന് 193 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ നായകസ്ഥാനത്ത് നിന്നും പ്ലേയിങ് 11ല്‍ നിന്നും വാര്‍ണറെ ഒഴിവാക്കി. എന്നാല്‍ രണ്ടാം പാദം യുഎഇയില്‍ നടന്നാല്‍ ഫോം കണ്ടെത്തി വാര്‍ണര്‍ തിരിച്ചുവരവ് നടത്തിയേക്കും.

കഗിസോ റബാദ
2020ലെ പര്‍പ്പിള്‍ ക്യാപ് ഉടമയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദ. എന്നാല്‍ 2021 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താനായത്. ഇക്കോണമിയും വളരെ മോശമായിരുന്നു. എന്നാല്‍ രണ്ടാംപാദം യുഎഇയില്‍ നടന്നാല്‍ റബാദ ശക്തമായി തിരിച്ചുവരവ് നടത്താന്‍ സാധ്യതയേറെയാണ്. അദ്ദേഹത്തിന്റെ ബൗളിങ് ശൈലിക്ക് അനുകൂലമാണ് യുഎഇയിലെ പിച്ച്.

ശുഭ്മാന്‍ ഗില്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആദ്യ പാദത്തില്‍ നിരാശപ്പെടുത്തിയിരുന്നു. ഏഴ് മത്സരത്തില്‍ നിന്ന് 132 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. വലിയൊരു ഇന്നിങ്‌സ് പോലും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പാദം നടന്നാല്‍ ഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയേക്കും. 2020ല്‍ ഭേദപ്പെട്ട പ്രകടനം താരം നടത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications