Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇഷാന്‍, ചൗള, ലിന്‍ എത്തി, മുംബൈ ക്യാംപ് സജീവം, ആശങ്ക ഉയര്‍ത്തി രോഹിതിന്റെ പരിക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാംപ് സജീവം. ഇന്നലെ ഇഷാന്‍ കിഷന്‍, പീയൂഷ് ചൗള, ക്രിസ് ലിന്‍, നതാന്‍ കോള്‍ട്ടര്‍നെയ്ല്‍ തുടങ്ങിയവര്‍ മുംബൈ ക്യാംപിലേക്കെത്തിയതോടെ ടീമിന്റെ തയ്യാറെടുപ്പുകള്‍ കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. ഇവരെയെല്ലാം സ്വീകരിക്കുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനയും ടീമിനൊപ്പം ചേരും.

അവസാന സീസണിലെ താരങ്ങള്‍ തന്നെയാണ് കൂടുതലായും ടീമിലുള്ളത്. അതിനാല്‍ ടീമെന്ന നിലയില്‍ മികച്ച കെട്ടുറപ്പ് മുംബൈക്കുണ്ട്. മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനും വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ക്യാപ്റ്റനുമായ കീറോണ്‍ പൊള്ളാര്‍ഡ് എത്താന്‍ വൈകിയേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ നിരയിലുണ്ട്.

mumbaiindians

ജസ്പ്രീത് ബുംറ വിവാഹത്തിന് ശേഷമുള്ള ഇടവേളയിലാണ്. ഇംഗ്ലണ്ടിനെതിരായ ടി20,ഏകദിന പരമ്പരയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്ന ബുംറ ഐപിഎല്ലിലാവും ഇനി കളിക്കുകയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്നാണ് എത്തുന്നതെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല.

ടീമിലെ ഒട്ടുമിക്ക താരങ്ങളും നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുന്നവരാണ് എന്നതാണ് മുംബൈയെ സംബന്ധിച്ച് കൂടുതല്‍ കരുത്ത് നല്‍കുന്നത്. എല്ലാവരും നിലവില്‍ കളിക്കുന്ന താരങ്ങളായതിനാല്‍ അധിക പരിശീലനം നല്‍കേണ്ട ആവിശ്യമില്ല. പരിക്കേല്‍ക്കാതെ താരങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുകയാവും മുംബൈ പരിശീലക സംഘത്തിന്റ മുന്നിലുള്ള പ്രധാന വെല്ലുവിളി.

അതേ സമയം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ രോഹിത് ശര്‍മക്ക് പരിക്കേറ്റത് മുംബൈ ഇന്ത്യന്‍സിനെ ആശങ്കപ്പെടുത്തുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രണ്ടാം ഏകദിനത്തില്‍ രോഹിതിന് വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. രോഹിതിന്റെ പരിക്ക് ഗുരുതരമായാല്‍ മുംബൈക്കത് കടുത്ത തിരിച്ചടിയേക്കും. അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഹാട്രിക്ക് കിരീടമാണ് ഇത്തവണ ലക്ഷ്യംവെക്കുന്നത്.

ചെന്നൈയിലാണ് മുംബൈ ടീമിന്റെ പരിശീലനം നടക്കുന്നത്. പീയൂഷ് ചൗള,അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍,ജെയിംസ് നിഷാം,ആദം മില്‍നി തുടങ്ങിയവരാണ് താരലേലത്തില്‍ മുംബൈയിലേക്കെത്തിയ പ്രമുഖര്‍. ഇത്തവണ ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കുമില്ല. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ഐപിഎല്‍ മെയ് 30നാണ് അവസാനിക്കുന്നത്.

Story first published: Wednesday, March 24, 2021, 14:33 [IST]
Other articles published on Mar 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+