വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ടീമിലുണ്ടായിട്ടും സിഎസ്‌കെ കണ്ടില്ലെന്നു നടിച്ചു, ചിലര്‍ സ്റ്റാറായി!- കൂട്ടത്തില്‍ ഇര്‍ഫാനും

അഞ്ചു താരങ്ങലുടെ ലിസ്റ്റില്‍ ബില്ലിങ്‌സും ടൈയും

ഐപിഎല്ലില്‍ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വേറിട്ടുനിര്‍ത്തുന്ന ഒരു പ്രത്യേകതയുണ്ട്. തങ്ങളുടെ താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഏറ്റവും നന്നായി അറിയുന്ന ടീമാണ് സിഎസ്‌കെ. അതുകൊണ്ടാണ് മറ്റു ഫ്രാഞ്ചൈസികളില്‍ ഫ്‌ളോപ്പായി മാറിയ പല താരങ്ങളും സിഎസ്‌കെയിലെത്തുമ്പോള്‍ താരപദവിയിലേക്കുയരുന്നത്. പരിചയ സമ്പന്നരായ കളിക്കാരെ മാത്രമല്ല യുവതാരങ്ങളെയും കഴിവ് തിരിച്ചറിഞ്ഞ് ഉയര്‍ത്തിക്കൊണ്ടു വരാന്‍ അവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇക്കൂട്ടത്തിലെ ഒടുവിലത്തെയാളാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്. കഴിഞ്ഞ ഐപിഎല്‍ വരെ ആര്‍ക്കും കേട്ടു പരിചയം കൂടി ഇല്ലാതിരുന്ന അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ ഭാവിവാഗ്ദാനമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ സിഎസ്‌കെയിലെത്തിയിട്ടും ക്ലച്ച് പിടിക്കപ്പെടാതെ പോയ ചില താരങ്ങളുമുണ്ട്. വേണ്ടത്ര സിഎസ്‌കെ ഉപയോഗിക്കപ്പെടാതെ പോയ ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

 ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ഒരിക്കല്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നുവെന്നത് പലര്‍ക്കുമറിയാത്ത കാര്യമാണ്. 2015ലായിരുന്നു അദ്ദേഹം സിഎസ്‌കെ ടീമിലെത്തിയത്. അപ്പോഴേക്കും ഇര്‍ഫാന്റെ കരിയറിലെ സുവര്‍ണകാലം കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിനു ഇടമില്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയ്ക്കു വേണ്ടിയും ഇര്‍ഫാന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. സിഎസ്‌കെയിലെത്തിയപ്പോള്‍ അതു അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. ക്രിക്കറ്റിലേക്കു ഇര്‍ഫാന്‍ ശക്തമായി തിരിച്ചുവരുമെന്നും പലരും പ്രതീക്ഷിച്ചു.
പക്ഷെ രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, സുരേഷ് റെയ്‌ന തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം സിഎസ്‌കെയില്‍ അദ്ദേഹത്തിന്റെ വഴിയടച്ചു. സീസണ്‍ മുഴുവന്‍ ഇര്‍ഫാന് കാഴ്ചക്കാരനാവേണ്ടി വന്നു. സീസണിനു ശേഷം അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.

 ബാബ അപരിജിത്

ബാബ അപരിജിത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര അറിയപ്പെടുന്ന താരമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയുടെ ജൂനിയര്‍ ടീമിനായും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ബാറ്റ്‌സ്മാന്‍ ബാബ അപരിജിതിനെയും സിഎസ്‌കെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായും ബാബ മികച്ച പ്രകടനം തുടര്‍ന്നു.
ഇതേ തുടര്‍ന്നാണ് താരം സിഎസ്‌കെയിലെത്തിയത്. പക്ഷെ തുടര്‍ച്ചയായി അഞ്ചു സീസണുകളില്‍ ടീമിന്റെ ഭാഗമായിട്ടും ഒരു അവസരം പോലും ബാബയ്ക്കു ലഭിച്ചില്ല. നിലവില്‍ തമിഴ്‌നാട് ടീമിന്റെ ഭാമായ അദ്ദേഹം 78 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും, 82 ലിസ്റ്റ് എ മല്‍സരങ്ങളും 50 ടി20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. സിഎസ്‌കെ ഒഴിവാത്തിയ ശേഷം ഐപിഎല്ലില്‍ ബാബ ഒരു ടീമിന്റെയും ഭാഗമല്ല.

 ജോര്‍ജ് ബെയ്‌ലി

ജോര്‍ജ് ബെയ്‌ലി

പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ക്യാപ്റ്റനായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ടി20 നായകനുമായ ജോര്‍ജ് ബെയ്‌ലിയും സിഎസ്‌കെയിലുണ്ടായിരുന്നു. 2014ലെ ഐപിഎല്ലില്‍ പഞ്ചാബിനെ ഫൈനലിലേക്കു നിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.
2009ലെ സീസണിലാണ് ബെയ്‌ലിയെ ലേലത്തില്‍ സിഎസ്‌കെ വാങ്ങിയത്. പക്ഷെ സീസണില്‍ ഭൂരിഭാഗവും ബെയ്‌ലിക്കു പുറത്തിരിക്കേണ്ടി വന്നു. മൈക്കല്‍ ഹസ്സി, ആന്‍ഡ്രു ഫ്‌ളിന്റോഫ്, മാത്യു ഹെയ്ഡന്‍, ജേക്കബ് ഓറം, ആല്‍ബി മോര്‍ക്കല്‍, മുത്തയ്യ മുരളീധരന്‍ തുടങ്ങിയവര്‍ക്കെല്ലാം സിഎസ്‌കെ അവസരങ്ങള്‍ നല്‍കിയെങ്കിലും ബെയ്‌ലിയെ കണ്ടില്ലെന്നു നടിച്ചു. 2009 മുതല്‍ 10 വരെ അദ്ദേഹം സിഎസ്‌കെയില്‍ തുടര്‍ന്നെങ്കിലും നാലലു മല്‍സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. പലപ്പോഴും ഓപ്പണര്‍ മാത്യു ഹെയ്ഡനു പകരമാണ് ബെയ്‌ലിക്കു നറുക്കുവീണത്.

 ആന്‍ഡ്രു ടൈ

ആന്‍ഡ്രു ടൈ

ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള, ഒരു തവണ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈയും സിഎസ്‌കെ ടീമിനൊപ്പമുണ്ടായിരുന്നു. പഞ്ചാബ് കിങ്‌സിനായി കളിക്കവെയാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. 2018ലെ സീസണിലാണ് 24 വിക്കറ്റുകളുമായി പഞ്ചാബിനൊപ്പം ടൈ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത്.
2015ല്‍ സിഎസ്‌കെയിലൂടെയാണ് പേസര്‍ ഐപിഎല്ലില്‍ തുടക്കം കുറിച്ചത്. പക്ഷെ സീസണിലെ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തെ കളിപ്പിച്ചില്ല. ഡ്വയ്ന്‍ ബ്രാവോ, ഫഫ് ഡുപ്ലെസി, ബ്രെന്‍ഡന്‍ മക്കല്ലം, ഡ്വയ്ന്‍ സ്മിത്ത് എന്നിവരെല്ലാമുള്ളതിനാല്‍ ബൗളിങില്‍ ഇന്ത്യന്‍ താരങ്ങളെ സിഎസ്‌കെ ആശ്രയിക്കുകയായിരുന്നു.
2017ല്‍ മുന്‍ ടീം ഗുജറാത്് ലയണ്‍സിനൊപ്പമാണ് ടൈ ഐപിഎല്ലില്‍ അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ തന്നെ ഹാട്രിക്കുമായി വരവറിയിച്ചതോടെ അദ്ദേഹം താരപദവിയിലേക്കുയര്‍ന്നു. ഇപ്പോള്‍ നിര്‍ത്തിവച്ച സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ടൈ. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതിരുന്ന അദ്ദേഹം ടൂര്‍ണമെന്റ് നിര്‍ത്തുന്നതിനു മുമ്പ് തന്നെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയിരുന്നു.

 സാം ബില്ലിങ്‌സ്

സാം ബില്ലിങ്‌സ്

ഇംഗ്ലണ്ടിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്‌സ് 2016 മുതല്‍ ഐപിഎല്ലില്‍ പല ഫ്രാഞ്ചൈസികളുടെയം ഭാഗമാണ്. 2016, 17 സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. ഈ സീസണിലും താരം ഡിസില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ബില്ലിങ്‌സ് സിഎസ്‌കെയിലെത്തുന്നത്. 2018ലായിരുന്നു ഇത്.
കന്നി മല്‍സരത്തില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മാച്ച് വിന്നിങ് ഫിഫ്റ്റിയുമായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഈ സീസണില്‍ വേറെയും മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ ശരിയായ പ്ലാറ്റ്‌ഫോം ലഭിച്ചില്ല. 10 മല്‍സരങ്ങളില്‍ ഇറങ്ങിയ ബില്ലിങ്‌സ് പലപ്പോഴും ലോവര്‍ ഓര്‍ഡറിലാണ് ഇറങ്ങിയത്. 2019ല്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ താരത്തെ കളിപ്പിച്ചുള്ളൂ. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ബില്ലിങ്‌സിനെ ഡിസി വീണ്ടും ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഈ സീസണില്‍ പക്ഷെ താരം ഇനിയും കളിച്ചിട്ടില്ല.

Story first published: Thursday, May 6, 2021, 12:45 [IST]
Other articles published on May 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X