For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വിദേശ താരങ്ങള്‍ ഇന്ന് മുതല്‍ നാട്ടിലേക്ക് മടങ്ങും, രോഗ വ്യാപനം ശക്തം

ഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് വിദേശ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. ഇന്ന് മുതല്‍ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അതാത് വിദേശ ബോര്‍ഡുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അനുമതി ലഭിക്കുന്നതിനനുസരിച്ച് താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാട്ടിലേക്ക് തിരിച്ച് പോകാന്‍ ആവിശ്യമായ എല്ലാ കാര്യങ്ങളും ബിസിസി ഐ ഒരുക്കി നല്‍കുമെന്ന് പറയുമ്പോഴും പല രാജ്യങ്ങളും ആശങ്കയിലാണ്. ഇന്ത്യയില്‍ തീവ്ര വ്യാപന ശേഷിയുള്ള കോവിഡാണ്. അതിനാല്‍ത്തന്നെ ഏതെങ്കിലും താരങ്ങള്‍ക്ക് രോഗം ഉണ്ടെങ്കില്‍ നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയ ഈ മാസം 15വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

iplcup

കളിക്കാരും പരിശീലകരുമായി 40ഓളം ഓസ്‌ട്രേലിയക്കാര്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 14 പേര്‍ കളിക്കാരാനാണ്. ഇവരെ തിരികെ നാട്ടിലേക്ക് എത്തിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പ്രശ്‌നങ്ങളില്ലെങ്കിലും സര്‍ക്കാരിന്റെ നിലപാട് നിര്‍ണ്ണായകമാണ്. ഇന്ത്യയിലെ കോവിഡ് 19 തങ്ങളുടെ രാജ്യങ്ങളിലേക്ക് എത്തുമോയെന്ന ഭയമാണ് പല രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നത്.

ഇന്നലെ സിഎസ്‌കെ ബാറ്റിങ് കോച്ചായ ഓസ്‌ട്രേലിയക്കാരന്‍ മൈക്കല്‍ ഹസിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തെ മറ്റ് താരങ്ങളോടൊപ്പം മടക്കി അയക്കില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ എത്രയും വേഗം വിദേശ താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.

ഇംഗ്ലണ്ട് താരങ്ങള്‍ക്കും നാട്ടിലേക്ക് മടങ്ങുന്നത് പ്രയാസമുള്ള സാഹചര്യമാണ്. ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നാട്ടിലെത്തി 10 ദിവസം ഹോട്ടലില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ടി വരും. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സുരക്ഷിതമായി നാട്ടിലേക്കെത്താനുള്ള സൗകര്യം ഒരുക്കി നല്‍കുന്ന ബിസിസി ഐയുടെ നടപടികള്‍ക്ക് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദി അറിയിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും നാട്ടില്‍ ഹോട്ടലിലാണ് ക്വാറന്റെയ്ന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ബംഗ്ലാദേശ് താരങ്ങളായ മുസ്തഫിസുര്‍ റഹ്മാനും ഷക്കീബ് അല്‍ ഹസനും നാട്ടിലെത്തിയ ശേഷം ഹോട്ടലില്‍ ക്വാറന്റെയ്‌നില്‍ കഴിയും. ഐപിഎല്ലിന്റെ ഭാഗമായിരുന്ന എട്ടോളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവായതോടെയാണ് ടൂര്‍ണമെന്റ് റദ്ദാക്കുന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയത്.

Story first published: Wednesday, May 5, 2021, 9:43 [IST]
Other articles published on May 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+