വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ആരും വിശ്വസിച്ച് പോവും', ഐപിഎല്ലിനെക്കുറിച്ചുള്ള അഞ്ച് കള്ള പ്രചാരണങ്ങളിതാ

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ആരാധക പിന്തുണയിലും താര പ്രതിഫലത്തിലുമെല്ലാം മറ്റ് ലീഗുകളെക്കാള്‍ ഏറെ മുന്നിലാണ് ഐപിഎല്‍. 2008 മുതല്‍ കഴിഞ്ഞ 13 സീസണ്‍വരെ വിജയകരമായി ഐപിഎല്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. 14ാം സീസണും വിജയകരമായി മുന്നോട്ട് പോവുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും വലിയ സ്വീകാര്യതയാണ് ഐപിഎല്ലിനുള്ളത്. എന്നാല്‍ ഐപിഎല്ലിനോട് ചേര്‍ന്ന് ചില കള്ളപ്രചാരണങ്ങളും നടക്കുന്നുണ്ട്. അത്തരത്തില്‍ ഐപിഎല്ലിനെക്കുറിച്ച് പ്രചരിക്കുന്ന അഞ്ച് കള്ള പ്രചരണങ്ങളിതാ.


ഒത്തുകളി ലീഗാണ് ഐപിഎല്‍

ഒത്തുകളി ലീഗാണ് ഐപിഎല്‍

നേരത്തെ തയ്യാറാക്കിയ ധാരണപ്രകാരം ഒത്തുകളിക്കുന്ന ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്നതാണ് അതിലെ ഒരു പ്രചാരണം. എന്നാല്‍ ഇതില്‍ യാതൊരു വസ്തുതയുമില്ലെന്നതാണ് സത്യം. കാരണം ഒത്തുകളിയെ തടുക്കുന്നതിനായി വലിയ നിരീക്ഷണം തന്നെയാണ് ബിസിസി ഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ താരങ്ങളോ ടീമുമായി ബന്ധപ്പെട്ട ആളുകളോ ഒത്തുകളിയിലോ പന്തയത്തിലോ ഏര്‍പ്പെടുന്നുണ്ടോയെന്ന് നോക്കാന്‍ കൃത്യമായ നിരീക്ഷണ സംവിധാനമുണ്ട്. അത്തരത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് തക്കതായ ശിക്ഷയും നല്‍കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒത്തുകളി ലീഗാണെന്നത് വെറും ആരോപണം മാത്രം.

ക്രിസ് മോറിസ് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം

ക്രിസ് മോറിസ് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം

ഇത്തവണത്തെ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 16.25 കോടിക്കാണ് ക്രിസ് മോറിസിനെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു സീസണില്‍ കൂടുതല്‍ പ്രതിഫലം നല്‍കി ടീം സ്വന്തമാക്കിയത് ക്രിസ് മോറിസിനെയല്ല. 2018ല്‍ ആര്‍സിബി നായകന്‍ വിരാട് കോലിയെ നിലനിര്‍ത്തിയത് 17 കോടിക്കാണ്. നിലനിര്‍ത്തുമ്പോള്‍ നല്‍കുന്ന ഉയര്‍ന്ന തുകയേക്കാള്‍ രണ്ട് കോടി കൂടുതലായിരുന്നു ഇത്. കഴിഞ്ഞ 13 സീസണിലും ഒരു ടീമിനുവേണ്ടി കളിച്ച ഏക താരമാണ് കോലി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡെക്കാന്‍ ചാര്‍ജേഴ്‌സും ഒരു ടീം

സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡെക്കാന്‍ ചാര്‍ജേഴ്‌സും ഒരു ടീം

ഡെക്കാന്‍ ചാര്‍ജേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒരു ടീമാണെന്നതാണ് മറ്റൊരു പ്രചാരണം. ആദ്യ അഞ്ച് സീസണില്‍ ഐപിഎല്ലില്‍ കളിച്ച ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. 2009ലെ ചാമ്പ്യന്മാരാണവര്‍. എന്നാല്‍ 2013ലാണ് ഹൈദരാബാദ് കളിക്കാനെത്തുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിന് പകരക്കാരനായാണ് ഹൈദരാബാദിന്റെ വരവ്. എന്നാല്‍ രണ്ട് ടീമിന്റെയും ഉടമകള്‍ ഒന്നല്ല. സണ്‍ ടിവി നെറ്റ് വര്‍ക്കാണ് ഹൈദരാബാദിന്റെ ഉടമകള്‍. ഇരു ടീമും ഒന്നാണെന്ന് പ്രചാരണം തെറ്റാണ്.

അംപയര്‍മാരെ സ്വാധീനിച്ചാണ് മുംബൈ കപ്പ് നേടുന്നത്

അംപയര്‍മാരെ സ്വാധീനിച്ചാണ് മുംബൈ കപ്പ് നേടുന്നത്

മുംബൈ ഇന്ത്യന്‍സ് അഞ്ച് കിരീടം നേടിയത് അംപയര്‍മാരെ സ്വാധീനിച്ചാണെന്നതാണ് മറ്റൊരു പ്രചാരണം. മുംബൈയുടെ മത്സരങ്ങളിലെ അംപയര്‍ക്ക് പറ്റുന്ന പിഴവുകളെ കോര്‍ത്തിണക്കിയാണ് ഇത്തരമൊരു കള്ളക്കഥ പ്രചരിപ്പിച്ചത്. എന്നാല്‍ അംപയര്‍ക്ക് തെറ്റ് പറ്റുന്നത് സ്വാഭാവികം മാത്രമാണ്. അതിനെ മുംബൈ ഇന്ത്യന്‍സ് അംപയര്‍മാരെ സ്വാധീനിക്കുന്നുവെന്ന രീതിയില്‍ വളച്ചൊടിക്കുന്നത് തെറ്റായ ആരോപണം മാത്രമാണ്.

ഒത്തുകളിച്ചതിനാണ് സിഎസ്‌കെയെയും രാജസ്ഥാനെയും വിലക്കിയത്

ഒത്തുകളിച്ചതിനാണ് സിഎസ്‌കെയെയും രാജസ്ഥാനെയും വിലക്കിയത്

ജൂലൈ 2015ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇത് രണ്ട് ടീമും ഒത്തുകളി നടത്തിയതിനാണെന്നാണ് കൂടുതല്‍ ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍ സത്യകഥ അങ്ങനെയല്ല. ബെറ്റിങ് നടത്തിയതിനും സ്‌പോട്ട് ഫിക്‌സിങ് നടത്തിയതിനുമാണ്. അത് ഒത്തുകളിയല്ല. സ്‌പോട്ട് ഫിക്‌സ് എന്ന് ഉദ്ദേശിക്കുന്നത് മത്സര ഫലവും പ്രധാന താരങ്ങളുടെ പ്രകടനവുമെല്ലാം നേരത്തെ തന്നെ മുന്‍കൂട്ടി പ്രവചിക്കുന്നതാണ്. ടീമിന്റെ അടുത്ത ആളുകള്‍ത്തന്നെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടതാണ് ഇരു ടീമിനും വിലക്ക് ലഭിക്കാന്‍ കാരണമായത്.

Story first published: Friday, April 16, 2021, 14:47 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X