IPL 2021: ആര്‍സിബി ആരാധകര്‍ക്ക് സന്തോഷിക്കാം, അത് സംഭവിച്ചാല്‍ കപ്പ് കോലിപ്പടയ്ക്ക്?
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ പൂര്‍ണ്ണമായും ടൂര്‍ണമെന്റ് റദ്ദാക്കാതെ സെപ്തംബറില്‍ ടൂര്‍ണമെന്റിന്റെ ബാക്കി മത്സരങ്ങള്‍ നടത്താമെന്ന ആലോചനയിലായിരുന്നു ബിസിസിഐ. സെപ്തംബറില്‍ വിദേശ ടീമുകള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്ളതിനാല്‍ ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് താരങ്ങളൊന്നും ഐപിഎല്ലില്‍ പങ്കെടുക്കില്ല. ഇതോടെ ടൂര്‍ണമെന്റ് ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്.

അത്തരത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിച്ചാല്‍ വിജയിയായി ഒരു ടീമിനെ പ്രഖ്യാപിക്കാന്‍ ബിസിസി ഐ തയ്യാറാവുമോ? അങ്ങനെ വന്നാല്‍ ആര്‍ക്കാവും കപ്പ് നേടാനാവുക? ഇതില്‍ ബിസിസി ഐ തയ്യാറാവുമോയെന്നത് കണ്ടറിയണം.എന്നാല്‍ ഇതിന് തയ്യാറായാല്‍ ആര്‍സിബി കപ്പ് ഉയര്‍ത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് റെഡ്ഡിറ്റ് യൂസറായ ആദിശ് ജെയ്ന്‍. ഒരു പ്രത്യേക കണക്കുകള്‍ കൊണ്ടുള്ള വിലയിരുത്തല്‍ പ്രക്രിയയിലൂടെയാണ് ആദിശ് എന്ന ആരാധകന്‍ കപ്പ് ആര്‍സിബിക്കാവും ലഭിക്കുകയെന്ന് കണ്ടെത്തിയത്.

ഈ കണക്കുകൂട്ടല്‍ നടത്താന്‍ ഓരോ ബോളുകളിലെ പ്രകടനവും പിച്ചുകളിലെ പ്രകടനവും കഴിഞ്ഞ മത്സര ഫലവും നിലവിലെ ഫോമും റെക്കോഡുകളുമെല്ലാം പരിഗണിച്ചാണ് ആദിശ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിയത്. 'ഒരു പൈത്തോന്‍ പ്രോഗ്രാം ഉപയോഗിച്ചാണ് ഞാന്‍ ഇത് ചെയ്തിരിക്കുന്നത്. പ്ലേ ഓഫ് പരിഗണിച്ചിട്ടില്ല. മുന്‍ വര്‍ഷത്തെ കണക്കുകള്‍,പ്രവചന കണക്കുകള്‍,നിലവിലെ ഫോം എന്നിവയൊക്കെയാണ് പ്രധാനമായും പരിഗണിച്ചത്. ഇത് ഞാന്‍ പങ്കുവെക്കാനുള്ള കാരണം കൗതുകകരമായ കണക്കുകള്‍ ഉള്ളതിനാലാണ്. ചില വന്‍ ബാറ്റിങ് തകര്‍ച്ചയും ഉണ്ട്. കൂടാതെ ആര്‍സിബി ആരാധകര്‍ക്കിത് ഇഷ്ടപ്പെടുമെന്നുറപ്പുമുണ്ട്'-ആദിശ് റെഡ്ഡിറ്റില്‍ കുറിച്ചു.

'ബാറ്റ്‌സ്മാന്റെയും ബൗളറുടെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചു.സിംഗിള്‍,ഫോര്‍,സിക്‌സ്,ഡബിള്‍സ് ഇതില്‍ ഏതിലൂടെയാണ് ഒരു ബാറ്റ്‌സ്മാന്‍ കൂടുതല്‍ റണ്‍സ് നേടിയതെന്ന് വിലയിരുത്തി. ബൗളര്‍മാര്‍ ഇത്തരത്തില്‍ കൂടുതല്‍ വഴങ്ങിയതെന്താണെന്നും പരിശോധിച്ചു. ഏത് തരം ബൗളര്‍മാര്‍ക്കെതിരെയാണ് കൂടുതല്‍ റണ്‍സ് നേടുന്നതെന്ന് മനസിലാക്കി.പവര്‍പ്ലേ,മധ്യ ഓവര്‍,ഡെത്ത് ഓവര്‍ എന്നിവയിലെ പ്രകടനം വിലയിരുത്തി. ബാറ്റ്‌സ്മാന്‍ കൂടുതല്‍ പുറത്താകുന്നത് എങ്ങനെയാണെന്ന് പരിശോധിച്ചു. ഒരു ബൗളര്‍ എറിയുന്ന വൈഡുകളുടെയും നോബോളുകളുടെയും ശരാശരിയും പരിശോധിച്ചു'-ആദിശ് വിസ്ഡന്‍ ഡോട്ട് കോമിനോട് പ്രതികരിച്ചു.

ആദിശിന്റെ കണക്ക് പ്രകാരം 14 മത്സരത്തില്‍ നിന്ന് 11 ജയവും മൂന്ന് തോല്‍വിയുമടക്കം 22 പോയിന്റുമായി ആര്‍സിബി തലപ്പത്തെത്തും. 20 പോയിന്റുമായി ഡല്‍ഹി,16 പോയിന്റുമായി സിഎസ്‌കെ,14 പോയിന്റുമായി പഞ്ചാബ് കിങ്‌സ് എന്നിവര്‍ രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുണ്ടാവും. മുംബൈ, ഹൈദരാബാദ്, രാജസ്ഥാന്‍, കെകെആര്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിലെന്നുമാണ് ആദിശിന്റെ വിലയിരുത്തല്‍.
ഇത്തരമൊരു കാര്യം സംഭവിക്കാന്‍ സാധ്യതയില്ലെങ്കിലും ആദിശിന്റെ കണക്കുകൂട്ടലുകള്‍ പ്രശംസ അര്‍ഹിക്കുന്നതാണ്. വിരാട് കോലി നയിക്കുന്ന ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications