വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇനിയെങ്കിലും മോറിസിന് സ്‌ട്രൈക്ക് നല്‍കുമോ? സിംഗിള്‍ വിവാദത്തില്‍ സഞ്ജുവിന്റെ മറുപടി

പഞ്ചാബിനെതിരേ സഞ്ജു സിംഗിള്‍ നേടാതിരുന്നത് വിവാദമായിരുന്നു

ഐപിഎല്ലില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയ സിംഗിള്‍ നിഷേധത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ കളിയിലായിരുന്നു നോണ്‍ സ്‌ട്രൈക്കറായ ക്രിസ് മോറിസിന് സ്‌ട്രൈക്ക് നല്‍കാന്‍ തയ്യാറാവാതെ സിംഗിളെടുക്കാന്‍ സഞ്ജു വിസമ്മതിച്ചത്. അവസാന ബോളില്‍ സിക്‌സറടിച്ച് ടീമിനെ വിജയിപ്പിക്കാമെന്ന ആത്മവിശ്വാസമായിരുന്നു സഞ്ജു അഞ്ചാമത്തെ ബോളില്‍ സിംഗിള്‍ നേടാന്‍ കൂട്ടാക്കാതിരുന്നതിനു കാരണം. പക്ഷെ അവസാന ബോളില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ തോറ്റിരുന്നു. അതിനു ശേഷമായിരുന്നു സിംഗിള്‍ നേടാന്‍ തയ്യാറാവാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തെ പലരും ചോദ്യം ചെയ്തത്.

സിംഗിള്‍ വിവാദത്തില്‍ സഞ്ജുവിന്റെ മറുപടി | Oneindia Malayalam

അന്നു മോറിസ് സ്‌ട്രൈക്ക് നല്‍കാതിരുന്ന മോറിസ് രണ്ടാമത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്റെ ഹീറോയായിരിക്കുകയാണ്. 18 ബോളില്‍ നിന്നും നാലു സിക്‌സറടക്കം പുറത്താവാതെ 36 റണ്‍സുമായി മോറിസ് രാജസ്ഥാനു നാടകീയ വിജയം സമ്മാനിച്ചിരുന്നു.

 സഞ്ജുവിന്റെ മറുപടി

സഞ്ജുവിന്റെ മറുപടി

മോറിസ് തന്റെ ഫിനിഷിങ് പാടവം ഡിസിക്കെതിരായ ഗംഭീര പ്രകടനത്തിലൂടെ തെളിയിച്ചെങ്കിലും സിംഗിളെടുക്കാന്‍ വിസമ്മതിച്ച അതേ തീരുമാനത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി സഞ്ജു വ്യക്തമാക്കി. ഡിസിക്കെതിരേയുള്ള മല്‍സരത്തിലെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്നത്തെ മല്‍സരം ഞാന്‍ ഒരു 100 തവണ ഇനിയും കളിച്ചാലും സിംഗിളെടുക്കാന്‍ തയ്യാറാവില്ലെന്നു പഞ്ചാബിനെതിരേ മോറിസിന് സ്‌ടൈക്ക് നല്‍കാന്‍ തയ്യാറാവാതിരുന്നതിനെക്കുറിച്ചു സഞ്ജു തുറന്നു പറഞ്ഞു.

 വിജയപ്രതീക്ഷയുണ്ടായിരുന്നു

വിജയപ്രതീക്ഷയുണ്ടായിരുന്നു

ഡേവിഡ് മിച്ചറും ക്രിസ് മോറിസും ടീമിലുണ്ടായിരുന്നതിനാല്‍ തന്നെ മുന്‍നിര തകര്‍ന്നപ്പോഴും തനിക്കു വിജയപ്രതീക്ഷയുണ്ടായിരുന്നതായി സഞ്ജു പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ വിജയം വളരെ കടുപ്പമായിരിക്കുമെന്ന് തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചത്. ഉജ്ജ്വലമായി പൊരുതിയാണ് ഞങ്ങള്‍ ഫിനിഷിങ് ലൈന്‍ കടന്നത്. സാഹചര്യങ്ങളെ മനസ്സിലാക്കി കളിക്കുകയെന്നതാണ് പ്രധാനം. തുടക്കം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും സഞ്ജു വിലയിരുത്തി.

 ഇടംകൈയന്‍ പേസര്‍മാര്‍ കരുത്ത്

ഇടംകൈയന്‍ പേസര്‍മാര്‍ കരുത്ത്

ബൗളിങില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവന്നതാണ് നിര്‍ണായകമായത്. മൂന്ന് ഇടംകൈയന്‍ പേസര്‍മാര്‍ ടീമിലുള്ളത് രാജസ്ഥാന്റെ കരുത്താണ്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ് അവര്‍. അതുകൊണ്ടു തന്നെ വ്യത്യസ്തമായ തരത്തില്‍ ഞങ്ങള്‍ക്കു അതു ഉപയോഗിക്കാന്‍ കഴിയും. ചേതന്‍ സക്കരിയയുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. തികഞ്ഞ ആത്മവിശ്വാസവും തന്റെ ബൗളിങിനെക്കുറിച്ച് നല്ല വ്യക്തതയും അവനുണ്ടായിരുന്നു. റണ്‍ചേസിനിടെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല, ഞാന്‍ ഉള്ളില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലായ്‌പ്പോഴും സ്വന്തം ഗെയും റിവ്യു ചെയ്യുകയും അതിന് അനുസരിച്ച് തയ്യാറെടുപ്പ് നടത്തുകയും ചെയ്യാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

 സൂപ്പര്‍ മോറിസ്

സൂപ്പര്‍ മോറിസ്

പഞ്ചാബിനെതിരേ തനിക്കു സ്‌ട്രൈക്ക് നല്‍കാന്‍ ധൈര്യം കാണിക്കാതിരുന്ന സഞ്ജുവിനെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് ഡിസിക്കെതിരേ മോറിസ് നിറഞ്ഞാടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയായ അദ്ദേഹം അതു ശരിവയ്ക്കുന്ന ബാറ്റിങാണ് കാഴ്ചവച്ചത്.
18ാം ഓവര്‍ വരെ കളിയില്‍ ഡിസി വിജയമുറപ്പിച്ചിരുന്നു. അവസാന രണ്ടോവറില്‍ മൂന്നു വിക്കറ്റ് കൈയിലിരിക്കെ 27 റണ്‍സ് രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നു. ശേഷിച്ച രണ്ടോവറില്‍ മോറിസ് ഷോയാണ് കണ്ടത്. കാഗിസോ റബാഡയെറിഞ്ഞ 19ാം ഓവറില്‍ രണ്ടു സിക്‌സറടക്കം 15 റണ്‍സ് മോറിസ് വാരിക്കൂട്ടി. ഇതോടെ അവസാന ഓവറില്‍ വേണ്ടത് 12 റണ്‍സ്. ടോം കറനെറിഞ്ഞ ഓവറില്‍ വെറും നാലു ബോളില്‍ 14 റണ്‍സ് വാരിക്കൂട്ടി മോറിസ് സൂപ്പര്‍ ഹീറോയായി മാറി. രണ്ടും നാലു ബോളുകള്‍ അദ്ദേഹം സിക്‌സറിലേക്കു പറത്തിയിരുന്നു.

Story first published: Friday, April 16, 2021, 0:35 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X